ഹാസ്യ വേഷവുമായി നായകനായി ബിജു മേനോന്‍

വെള്ളിമുങ്ങയുടെ വിജയത്തിന് ശേഷം സിനിമയില്‍ തിരക്കേറിയ ബിജു മേനോന്‍ വീണ്ടും നായകവേഷമണിയാനൊരുങ്ങുന്നു. ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് പേരിട്ടിട്ടില്ല. ചിത്രത്തിലെ നായിക അടക്കമുള്ള മറ്റു താരങ്ങളെയും തീരുമാനിച്ചിട്ടില്ല. വെള്ളിമുങ്ങ എന്ന ഒറ്റ സിനിമയിലൂടെ ബിജു മേനോന്റെ സമയം തെളിഞ്ഞിരിക്കുകയാണ്. ഗൗരമവേറിയ റോളുകള്‍ മാത്രമല്ല ഹാസ്യ റോളുകളും തനിക്ക് വഴങ്ങുമെന്ന് നടന്‍ ബിജു മേനോന്‍ ഇതിനോടകം തന്നെ തെളിയിച്ചു കഴിഞ്ഞു.
സിനിമയെ കുറിച്ച് കൂടുതലൊന്നും വ്യക്തമാക്കാന്‍ ഷാജൂണ്‍ കാര്യാല്‍ തയ്യാറായില്ലെങ്കിലും ഹ്യൂമറിന് പ്രാധാന്യം നല്‍കിയുള്ള റോളായിരിക്കും ബിജു മേനോന്റേതെന്ന് കരുതുന്നു. ഇതാദ്യമായല്ല ഷാജൂണ്‍ കാര്യാലും ബിജുവും ഒന്നിക്കുന്നത്. 2012ല്‍ ചേട്ടായീസ് എന്ന സിനിമയില്‍ ഇവര്‍ ഒന്നിച്ചിരുന്നു.
വെള്ളിമൂങ്ങ എന്ന ചിത്രം ഒരു തരംഗം തന്നെ സൃഷ്ടിച്ചിരുന്നു. ലോ ബഡ്ജറ്റ് ചിത്രം നിരവധി കളക്ഷന്‍ റെക്കാര്‍ഡുകള്‍ ദേഭിച്ചിരുന്നു. ജയറാമിനെ നായനാക്കി ഒരുക്കുന്ന സര്‍ സി.പി എന്ന സിനിമയാണ് ഷാജൂണ്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമ. ചിത്രം ഉടന്‍ തീയേറ്ററുകളിലെത്തും. സുഗീത് സംവിധാനം ചെയ്യുന്ന മധുരനാരങ്ങ എന്ന സിനിമയിലാണ് ബിജു മേനോന്‍ ഇപ്പോള്‍ അഭിനയിച്ചു വരുന്നത്. കുഞ്ചാക്കോ ബോബനും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ദുബായിലെ ടാക്‌സി െ്രെഡവര്‍മാരുടെ വേഷത്തിലാണ് ഇരുവരും എത്തുന്നത്.സച്ചി പൃഥ്വിരാജിനെ നായകനാക്കി ഒരുക്കുന്ന അനാര്‍ക്കലി എന്ന ചിത്രത്തിലും ബിജു മേനോന്‍ ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha