Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...


ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...


ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..


ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...


ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

ഇന്ത്യന്‍ സിനിമയുടെ സൗന്ദര്യം സംഗീതത്തിലാണെന്നു രാജീവ് മേനോന്‍

13 DECEMBER 2019 10:33 AM IST
മലയാളി വാര്‍ത്ത

സംഗീതം ഇന്ത്യന്‍ സിനിമകളുടെ അവിഭാജ്യഘടകമാണെന്ന് സംവിധായകന്‍ രാജീവ് മേനോന്‍. സംഗീതവും പശ്ചാത്തല സംഗീതവും ഇന്ത്യന്‍ സിനിമയുടെ സൗന്ദര്യം വര്‍ധിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു . അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 'ഇന്‍ കോണ്‍വെര്‍സേഷന്‍ വിത്തില്‍ സംസാരിക്കുകയായിരുന്നൂ അദ്ദേഹം.

നഗരവല്‍ക്കരണം വര്‍ദ്ധിക്കുമ്പോള്‍ ഗ്രാമീണ കേരളത്തിന്റെ പശ്ചാത്തലത്തില്‍ കഥപറയുന്ന മലയാള ചിത്രങ്ങളുടെ വിജയം പ്രതീക്ഷ നല്കുന്നതായും അദ്ദേഹം പറഞ്ഞു.സരസ്വതി നാഗരാജനും പരിപാടിയില്‍ പങ്കെടുത്തു.

അവസാനദിനത്തില്‍ 28 ചിത്രങ്ങള്‍

ഇരുപത്തിനാലാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ അവസാനദിനത്തില്‍ അഞ്ച് മലയാളചിത്രങ്ങള്‍ അടക്കം 28 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.ലിജോ ജോസ് പെല്ലിശേരിയുടെ 'ജല്ലിക്കെട്ട്',സീസര്‍ ഡിയാസിന്റെ 'ഔര്‍ മദേഴ്‌സ്',റാഹത് കസ്മിയുടെ 'ദി ക്വില്‍റ്റ്' എന്നീ ചിത്രങ്ങള്‍ മത്സരവിഭാഗത്തില്‍ ഇന്നും പ്രദര്‍ശിപ്പിക്കും.

ഹൈനൂര്‍ പല്‍മാസണ്‍ന്റെ 'എ വൈറ്റ് വൈറ്റ് ഡേ', പെമ സെഡന്റെ 'ബലൂണ്‍',ഫാറ്റി അകിന്‍ന്റെ 'ദി ഗോള്‍ഡന്‍ ഗ്ലോവ്' തുടങ്ങി 14 ചിത്രങ്ങള്‍ ലോകസിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.
ഷരീഫിന്റെ 'കാന്തന്‍- ദി ലവര്‍ ഓഫ് കളര്‍', അനുരാജ് മനോഹറിന്റെ 'ഇഷ്‌ക്' ആഷിഖ് അബുവിന്റെ 'വൈറസ്' തുടങ്ങിയ മലയാളം ചിത്രങ്ങളുടെ പ്രദര്‍ശനവും ഇന്നുണ്ടാകും.

വൈകിട്ട് ആറിന് സമാപന ചടങ്ങിനു ശേഷം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ വിജയിക്കുന്ന ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനവും ഉണ്ടാകും.

വീണ്ടും പ്രേക്ഷക പ്രീതിനേടി നോ ഫാദേര്‍സ് ഇന്‍ കാശ്മീര്‍

രാജ്യാന്തര ചലച്ചിത്രമേളയുടെ ഏഴാം ദിനത്തില്‍ പ്രേക്ഷകരുടെ അഭ്യര്‍ത്ഥനമാനിച്ച് പുനഃപ്രദര്‍ശനം നടത്തിയ നോ ഫാദേര്‍സ് ഇന്‍ കാശ്മീറിന് നിറഞ്ഞ സദസ്സ് .ബൂണ്‍ ജൂണ്‍ ഹൂ സംവിധാനം ചെയ്ത കൊറിയന്‍ ചിത്രം പാരസൈറ്റ്,റെസ മിര്‍കരിമി സംവിധാനം ചെയ്ത ഇറാനിയന്‍ ചിത്രം കാസില്‍ ഓഫ് ഡ്രീംസ്,അണ്‍നോണ്‍ സെയ്ന്റ്, ബേര്‍ണിങ് തുടങ്ങിയ ചിത്രങ്ങളുടെ പുനഃപ്രദര്‍ശനവും പ്രേക്ഷക പ്രീതി നേടി.

ഡോ. ബിജു സംവിധാനം ചെയ്ത മലയാള ചിത്രം വെയില്‍ മരങ്ങളും വ്യഴാഴ്ച്ച കയ്യടി നേടി.മത്സരചിത്രങ്ങളില്‍ ഉള്‍പ്പെട്ട ഫ്രഞ്ച് ചിത്രം കാമില്ലെ, അഹമ്മദ് ഗോസൈന്‍ സംവിധാനം ചെയ്ത ലെബനന്‍ ചിത്രം ആള്‍ ദിസ് വിക്ടറിയും എന്നിവയും നിറഞ്ഞ സദസിലായിരുന്നു.

സെന്‍സര്‍ഷിപ്പ് ക്രിയാത്മകതക്ക് തടസമെന്ന് നമിത ലാല്‍

സിനിമയിലെ സെന്‍സര്‍ഷിപ്പ് സ്വതന്ത്ര ചിന്തയ്ക്ക് തടസ്സമാകുന്നതായി നടി നമിത ലാല്‍. വിദേശരാജ്യങ്ങളിലെ ഗ്രേഡിങ് സംവിധാനത്തില്‍ നിന്ന് വ്യത്യസ്തമാണ് ഇന്ത്യയിലെ സെന്‍സറിങ് . വിദേശരാജ്യങ്ങളില്‍ സിനിമകളുടെ ഉള്ളടക്കത്തിന് അനുസരിച്ചുള്ള സര്‍ട്ടിഫിക്കറ്റ് നല്കുകുമ്പോള്‍ ഇന്ത്യയില്‍ പലചിത്രങ്ങളും നിരോധിക്കുകയാണെന്നും അവര്‍ പറഞ്ഞു.രാജ്യാന്തര ചലച്ചിത്ര മേളയുടെ മീറ്റ് ദി ഡയറക്ടറില്‍ സംസാരിക്കുകയായിരുന്നു അവര്‍.

തിയേറ്ററുകളിലും ചലച്ചിത്ര മേളകളിലും പ്രദര്‍ശിപ്പിക്കാന്‍ സിനിമകളുടെ ദൈര്‍ഘ്യം കുറയ്ക്കുന്നത് സംവിധായകന്റെ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റമാണെന്ന് ജാപ്പനീസ് സംവിധായകന്‍ ജോ ഒടഗിരി പറഞ്ഞു. ലയണല്‍ ഫെര്‍ണാണ്ടസ് , മീരാ സാഹേബ് ,ബാലു കിരിയത്ത് തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

പ്രതിഭകളുടെ സംഗമമാകും സില്‍വര്‍ ജൂബിലി : മഹേഷ് പഞ്ചു

രാജ്യാന്തര ചലച്ചിത്രമേളയുടെ 25 വര്‍ഷത്തെ ചരിത്രത്തിന്റെ ഭാഗമായ പ്രതിഭകളെ ഒരൊറ്റ വേദിയില്‍ അണിനിരത്തിയുള്ള സില്‍വര്‍ ജൂബിലി ആഘോഷത്തിന് ചലച്ചിത്ര അക്കാദമി തയ്യാറെടുക്കുകയാണെന്ന് സെക്രട്ടറി മഹേഷ് പഞ്ചു. മേളകളില്‍ സുവര്‍ണചകോരം നേടിയ ചലച്ചിത്രങ്ങള്‍ കോര്‍ത്തിണക്കിയുള്ള പ്രത്യേക വിഭാഗവും പുരസ്‌കാരജേതാക്കളായ പ്രതിഭകളുടെ സംഗമവും ഉള്‍പ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ജൂബിലി പരിപാടികളാണ് അക്കാദമി ലക്ഷ്യമിടുന്നത്. വരുന്ന ജനുവരിയില്‍ ജനറല്‍ കൗണ്‍സില്‍ ചേര്‍ന്ന് ആഘോഷ പരിപാടികള്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സില്‍വര്‍ ജൂബിലി വര്‍ഷത്തില്‍ തന്നെ കിന്‍ഫ്രയില്‍ തിയേറ്റര്‍ കോംപ്ലക്സിന്റെ നിര്‍മ്മാണം ആരംഭിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. ഇതിനായി അഞ്ചര ഏക്കര്‍ സ്ഥലം ലഭ്യമായിട്ടുണ്ട്. ഇവിടെ അന്താരാഷ്ട്ര നിലവാരമുള്ള തിയേറ്റര്‍ കോംപ്ലെക്സ് സമയബന്ധിതമായി പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
24-ാമത് രാജ്യാന്തര ചലച്ചിത്രമേള സംഘാടനത്തിലും ചിത്രങ്ങളുടെ തെരഞ്ഞെടുപ്പിലും മികവ് പുലര്‍ത്തിയിട്ടുണ്ട്. പ്രേക്ഷകര്‍ക്കാണ് ഈ മേളയിലും പ്രമുഖ സ്ഥാനം നല്‍കിയത്. പ്രേക്ഷകര്‍ ആവശ്യപ്പെട്ട ചിത്രങ്ങള്‍ക്ക് ഇത്തവണയും അക്കാദമി പുനഃപ്രദര്‍ശനം ഒരുക്കി. കാര്യമായ പരാതികളൊന്നും കൂടാതെ മേള സംഘടിപ്പിക്കാനായതില്‍ ചാരിതാര്‍ത്ഥ്യം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം  (16 minutes ago)

ഇനി ഞങ്ങള്‍ക്ക് ആര് എന്ന ചിന്തയുമായി മൂന്ന് കുഞ്ഞോമനകള്‍  (42 minutes ago)

ഏവിയേഷൻ ഇൻഡസ്ട്രി കോർപറേഷൻ ഓഫ് ചൈന സന്ദർശിച്ച് പാക്കിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരി; യുദ്ധവിമാനങ്ങൾ ഉൾപ്പെടെ അണിനിരത്തി ചൈന സൂക്ഷിക്കുന്നിടം  (53 minutes ago)

ഏഴാം വാര്‍ഷികത്തില്‍ മികച്ച ടീമംഗത്തിന് കാര്‍ സമ്മാനിച്ച് ഗവ. സൈബർപാർക്കിലെ കോഡ്എയ്സ്: മൂന്നു വര്‍ഷത്തിനുള്ളില്‍ നൂറു കോടി രൂപ ബിസിനസ് ലക്ഷ്യം  (1 hour ago)

ആദ്യം മുകേഷിനെ പുറത്താക്ക്, പിന്നെ രാഹുലിന് അയിത്തമുണ്ടാക്കാം...! രാഹുൽ ഗാന്ധിക്കുമുണ്ട് സ്ത്രീ ബന്ധങ്ങൾ; പൊട്ടിത്തെറിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (1 hour ago)

യു എസ് ടി ജെൻസിസ് 2025 സി ടി എഫ് മത്സരങ്ങൾ സമാപിച്ചു; എസ്ആർഎം സർവകലാശാല ടീം വിജയികളായി...  (1 hour ago)

സമാധാനമായി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാം  (1 hour ago)

വി ഡി സതീശനെ ആരോ ബ്ലാക്ക് മെയിൽ ചെയ്യുന്നു; രാഹുലിനെ എതിർക്കുന്നതിന് പിന്നിൽ 'ആ ലക്ഷ്യം' ; തുറന്നടിച്ച് ഓൾ അഖില കേരള മെൻസ് അസോസിയേഷൻ അധ്യക്ഷൻ വട്ടിയൂർക്കാവ് അജിത് കുമാർ  (1 hour ago)

പാല്‍ വില വര്‍ദ്ധന നടപ്പാക്കാത്തതില്‍ മേഖലാ യൂണിയന് ശക്തമായ പ്രതിഷേധം  (1 hour ago)

ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...  (2 hours ago)

ഇന്ത്യ-അമേരിക്ക വ്യാപാര ചർച്ച പുനരാരംഭിച്ചു  (2 hours ago)

വനംവകുപ്പ് ഉദ്യോഗസ്ഥയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയുടെ സംഭാഷണം പുറത്ത്  (2 hours ago)

ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...  (2 hours ago)

ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...  (2 hours ago)

മൂന്ന് പ്രതിവാര സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഡിസംബര്‍ വരെ നീട്ടി  (2 hours ago)

Malayali Vartha Recommends