Widgets Magazine
21
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡയാലിസിസിനായി ശ്രീനിവാസനൊപ്പം ആശുപത്രിയിലേയ്ക്ക് പോയത് ഭാര്യ വിമലയും, ഡ്രൈവറും: അന്ത്യസമയത്ത് അടുത്തില്ലാതിരുന്ന ധ്യാൻ കണ്ടനാട്ടെ വീട്ടിെലത്തിയത്, പതിനൊന്നരയോടെ: പിറന്നാൾ ദിനത്തിൽ അച്ഛന്റെ വിയോഗം; ഹൃദയം തകർക്കുന്ന കാഴ്ച...


ശ്രീനിവാസന്റെ ആരോഗ്യത്തെ തളർത്തിയ ശീലങ്ങൾ; തുറന്നുപറച്ചിലുകൾ ശത്രുക്കളെ ഉണ്ടാക്കി...


മലയാളികളുടെ പ്രിയ നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ സംസ്കാരം നാളെ രാവിലെ പത്തു മണിക്ക് ഉദയംപേരൂരിലെ വീട്ടിൽ...


പ്രിയ സുഹൃത്തിന്‍റെ മരണം ഞെട്ടിപ്പിക്കുന്നു.... നടൻ ശ്രീനിവാസന്‍റെ വിയോഗത്തിൽ അനുസ്മരിച്ച് സുഹൃത്തും സഹപാഠിയുമായ നടൻ രജനീകാന്ത്....


ഉന്നതരുടെ പങ്കിനെക്കുറിച്ച് എസ്ഐടി അന്വേഷണം വ്യാപിപ്പിച്ചിച്ചു; ശബരിമല സ്വർണക്കൊള്ളയിൽ കൂടുതൽ അറസ്റ്റ് ഉടൻ: സ്വർണ്ണക്കൊള്ളയില്‍ ECIR രജിസ്റ്റർ ചെയ്യാൻ അനുമതി തേടി ED

വീട്ടിലെ ആരുടെയെങ്കിലും മാലയോ വളയോ മോഷണം പോയാൽ നീ മാലയിട്ടതു കൊണ്ടല്ലേ അതു മോഷ്ടിച്ചത് എന്ന് ആരെങ്കിലും അവരോട് ചോദിക്കുമോ? ഇല്ലല്ലോ..പക്ഷേ, ഒരു പെൺകുട്ടി പീഡനത്തിന് ഇരയായാൽ അത് ആ പെൺകുട്ടി കാരണം തന്നെയാണെന്ന തരത്തിലാണ് സമൂഹം അതിനെ കാണുന്നത്..അവളൊന്ന് ഒച്ച വെച്ചിരുന്നെങ്കില്‍ .. കരഞ്ഞിരുന്നെങ്കില്‍.. എന്ന ഡയലോഗുകളും ..മലയാള സിനിമയും സമൂഹവും സ്ത്രീ വിഷയങ്ങൾ കെെകാര്യം ചെയ്യുന്ന രീതികളെ കുറിച്ച് മനസ്സു തുറന്ന് രജിഷ

23 DECEMBER 2019 02:58 PM IST
മലയാളി വാര്‍ത്ത

സ്ത്രീകള്‍ക്കെതിരേയുള്ള ലൈംഗികപീഡനങ്ങളെയും അതിക്രമങ്ങളെയും സിനിമയില്‍ നിസാരവല്‍ക്കരിക്കുന്നുവെന്ന് നടി രജീഷ വിജയന്‍. പലപ്പോഴും നായകന്റെ ഹീറോയിസം കാണിക്കാനുള്ള ടൂളായി പീഡനംമാറുന്നു..നായകന്റെ അമ്മയോ, ഭാര്യയോ, സഹോദരിയോ പീഡിപ്പിക്കപ്പെടുന്നു. അതിനു ശേഷം പകരം വീട്ടാനായി ഇറങ്ങി തിരിക്കുന്ന നായകന്‍ വില്ലനെ പരാജയപ്പെടുത്തുമ്പോൾ സിനിമ ശുഭപര്യവസായി ആകുന്നു .. രജിഷ ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ അഭിപ്രായം തുറന്നു പറഞ്ഞത്

വിധു വിന്‍സെന്റ് സംവിധാനം ചെയ്ത ‘സ്റ്റാന്‍ഡ് അപ്പ്’ ആണ് രജിഷയുടെ തീയ്യേറ്ററുകളില്‍ എത്തിയ ഏറ്റവും പുതിയ ചിത്രം. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നിമിഷ സജയനാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.

സ്റ്റാൻഡ് അപ്പ്എന്ന ചിത്രത്തിലൂടെ തന്നിലെ അഭിനേത്രിയെ കൂടുതൽ രാകി മിനുക്കിയിരിക്കുകയാണ് രജിഷ എന്ന് പറയാം . ;പീഡനത്തിന് ഇരയാകുന്ന പെൺകുട്ടി, അവളുടെ തുടർന്നുള്ള ജീവിതം, അവളെ സമൂഹം കാണുന്ന രീതി, സമൂഹം യഥാർഥത്തിൽ അവളെ പരിഗണിക്കേണ്ടത് എങ്ങനെ തുടങ്ങിയ ഗൗരവമുള്ള വിഷയങ്ങളാണ് സ്റ്റാൻഡ് അപ്പ് കൈകാര്യം ചെയ്യുന്നത് . കേന്ദ്രകഥാപാത്രമായ ദിയയുടെ മാനസിക വ്യഥകളെ സ്ക്രീനിലേക്ക് പകർത്തുന്നതിൽ രജീഷ വിജയൻ പൂർണമായി വിജയിച്ചു.

വിധു വിൻസെന്റ് സംവിധാനം ചെയ്‌ത സ്റ്റാൻഡ് അപ്പ് , സമൂഹവും മലയാള സിനിമയും പതിവായി പറയുന്ന ഇര എന്ന വാദത്തിൽ നിന്ന് അതിജീവിച്ചവളുടെ ലോകത്തേക്ക്ഉയരുമ്പോൾ അത് രജിഷ വിജയൻ എന്ന നടിയുടെ കൂടി വിജയമാണ് എന്ന് പറയാതെ വയ്യ .. എന്നാൽ, ദിയ എന്ന കഥാപാത്രത്തിലേക്കുള്ള മാറ്റം അത്ര എളുപ്പമായിരുന്നില്ല എന്നാണ് രജിഷ പറയുന്നത്. സ്റ്റാൻഡ് അപ്പിലെ കഥാപാത്രത്തെ കുറിച്ചും മലയാള സിനിമ സ്ത്രീ വിഷയങ്ങൾ കെെകാര്യം ചെയ്‌ത രീതികളെ കുറിച്ചും മനസ്സു തുറന്ന് സംസാരിക്കുകയാണ് രജിഷ

സിനിമയില്‍ പലപ്പോഴും നായകന്റെ ഹീറോയിസം കാണിക്കാനുള്ള ഒരു ടൂളാണ് പീഡനം. നായകന്റെ അമ്മയോ, ഭാര്യയോ, സഹോദരിയോ പീഡിപ്പിക്കപ്പെടുന്നു. അതിനു ശേഷം പകരം വീട്ടാനായി ഇറങ്ങി തിരിക്കുന്ന നായകന്‍. ഇങ്ങനെയെല്ലാം എത്ര ചിത്രങ്ങളാണ് വന്നിട്ടുള്ളത്. ‘അവളൊന്ന് ഒച്ച വെച്ചിരുന്നെങ്കില്‍, കരഞ്ഞിരുന്നെങ്കില്‍’ എന്നൊക്കെയുള്ള ഡയലോഗുകളും അങ്ങനെയാണ് സിനിമയില്‍ വന്നത്. വളരെ നിസാരവത്കരിച്ചാണ് സിനിമയില്‍ പീഡനങ്ങളെ അവതരിപ്പിക്കാറുള്ളത്. എന്നാലിപ്പോള്‍ സിനിമകളില്‍ കുറേ മാറ്റങ്ങളൊക്കെ വന്നു തുടങ്ങിയിട്ടുണ്ട്. അതെല്ലാം സ്വാഗതാര്‍ഹമാണ്’ രജീഷ പറയുന്നു.

ദിയ എന്ന കഥാപാത്രത്തിന്റെ പല സീനുകളും ചെയ്യുമ്പോൾ ഏറെ മാനസികമായി ബുദ്ധിമുട്ടിയിട്ടുണ്ട്. മറ്റ് കഥാപാത്രങ്ങളെ പോലെയല്ല ദിയ. അവൾ ഒരു പീഡനം നേരിട്ട പെൺകുട്ടിയാണ്. കടുത്ത മാനസിക പിരിമുറുക്കങ്ങൾ അനുഭവിച്ച പെൺകുട്ടിയാണ്. അതു കൊണ്ട് അത്തരം മാനസിക വൃഥകളെല്ലാം എന്നിലുമുണ്ടായിരുന്നു. ആ കഥാപാത്രത്തിന് സംഭവിക്കുന്ന കാര്യങ്ങളെല്ലാം യഥാർഥ ജീവിതത്തിലും എനിക്ക് സംഭവിച്ചതായി ഞാൻ മനസിൽ കണ്ടിരുന്നു. സിനിമ കണ്ടവർക്ക് അറിയാം ദിയ നേരിടുന്ന പ്രശ്നങ്ങൾ.

അത്തരം പ്രശ്നങ്ങൾ നേരിട്ട് അനുഭവിച്ചതു പോലെ ഞാൻ കരുതി. വല്ലാത്ത ഒരു അവസ്ഥയായിരുന്നു അത്. പല ദിവസങ്ങളിലും എനിക്ക് ഉറങ്ങാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. ഉറങ്ങാൻ സാധിച്ചിട്ടില്ലെന്ന് തന്നെ പറയാം. തൊലിയൊക്കെ വലിഞ്ഞു മുറുകുന്നതു പോലെ തോന്നിയിട്ടുണ്ട്. ഞാൻ ആലോചിച്ചു, ജീവിതത്തിൽ എനിക്ക് നേരിട്ട് ഇങ്ങനെയൊരു അനുഭവം ഉണ്ടായിട്ടില്ല. ഞാൻ ലെെംഗിക അതിക്രമത്തിനു വിധേയയായിട്ടില്ല. സിനിമയിൽ ഇങ്ങനൊരു വേഷം ചെയ്യുമ്പോൾ തന്നെ എന്തൊരു ബുദ്ധിമുട്ടാണ് എനിക്ക് അനുഭവപ്പെടുന്നത്. അപ്പോൾ ജീവിതത്തിൽ ഇങ്ങനൊരു അവസ്ഥ നേരിടേണ്ടി വന്നവർ അനുഭവിക്കുന്നത് എത്ര ഭീകരമായ മാനസിക ബുദ്ധിമുട്ടായിരിക്കും? എനിക്കത് ആലോചിക്കുമ്പോൾ തന്നെ വിഷമം വരാറുണ്ട്!

അതിക്രമങ്ങൾക്കും പീഡനങ്ങൾക്കും വിധേയരാകുന്ന പെൺകുട്ടികളെ, സ്ത്രീകളെ നമ്മുടെ സമൂഹം നോക്കുന്ന രീതിയുണ്ട്. അത്തരം രീതികൾക്കെതിരെയാണ് സിനിമ സംസാരിക്കുന്നത്. ദിയയുടെ അച്ഛനും അമ്മയും മകൾക്ക് ഒരു പ്രശ്‌നം നേരിട്ടപ്പോൾ അതിനെ കെെകാര്യം ചെയ്‌തതു കണ്ടില്ലേ? മകൾ എന്തോ തെറ്റ് ചെയ്‌ത പോലെയായിരുന്നു അത്. അങ്ങനെയുള്ള മാതാപിതാക്കൾ ഇന്നത്തെ സമൂഹത്തിലുമുണ്ട്. പലരും അങ്ങനെ തന്നെയാണ്. അവർ മനസ്സിലാക്കണം എത്രത്തോളം ഭീകരമായ അവസ്ഥയിലൂടെയാണ് തങ്ങളുടെ മകൾ കടന്നുവന്നതെന്ന്. അവർക്കൊപ്പം നിൽക്കാൻ സമൂഹം തയ്യാറാകണം. അതിക്രമങ്ങൾക്കും പീഡനങ്ങൾക്കും വിധേയരായവരോട് സമൂഹം പുലർത്തുന്ന സമീപനത്തിൽ മാറ്റം വരണം. ഇത്തരം പീഡനങ്ങൾ നേരിട്ടവരെ ഇരകളായി മാത്രം അവതരിപ്പിക്കുന്ന രീതി മാറണം. അവർ അതിജീവിച്ചവരാണ്. അതിജീവിക്കാൻ അവർക്ക് പിന്തുണ നൽകുകയാണ് വേണ്ടത്. അങ്ങനെയൊരു മാറ്റമാണ് സമൂഹത്തിൽ വരേണ്ടത്

എല്ലാ ക്രെെമുകളും പോലെ, അല്ലെങ്കിൽ മറ്റ് ക്രെെമുകളേക്കാൾ ഭീകരമാണ് ലെെംഗികാതിക്രമങ്ങളും പീഡനങ്ങളും. എന്നാൽ, സമൂഹം ഇതിനെ കാണുന്നത് മറ്റൊരു രീതിയിലാണ്. നീ ശരിയായ വസ്ത്രം ധരിക്കാത്തതു കൊണ്ടല്ലേ? രാത്രി പുറത്തിറങ്ങി നടന്നിട്ടല്ലേ? ആവശ്യമില്ലാത്ത കാര്യത്തിന് പോയിട്ടല്ലേ? ഒരു പെൺകുട്ടി പീഡനത്തിന് ഇരയായാൽ അവൾ കേൾക്കേണ്ടി വരുന്ന ചോദ്യങ്ങൾ ഇതൊക്കെയാണ്. ഒരിക്കൽ പീഡിപ്പിക്കപ്പെട്ടവളെ വീണ്ടും വീണ്ടും പീഡിപ്പിക്കുന്ന അവസ്ഥയാണിത്. വീട്ടിലെ ആരുടെയെങ്കിലും മാലയോ വളയോ മോഷണം പോയാൽ നീ മാലയിട്ടതു കൊണ്ടല്ലേ അതു മോഷ്ടിച്ചത് എന്ന് ആരെങ്കിലും അവരോട് ചോദിക്കുമോ? ഇല്ലല്ലോ..പക്ഷേ, ഒരു പെൺകുട്ടി പീഡനത്തിന് ഇരയായാൽ അത് ആ പെൺകുട്ടി കാരണം തന്നെയാണെന്ന തരത്തിലാണ് സമൂഹം അതിനെ കാണുന്നത്. അത്ര വല്ലാത്തൊരു അവസ്ഥയാണ്. അതെല്ലാം മാറേണ്ടിയിരിക്കുന്നു

രജീഷയുടെ പ്രതികരണം ഇതിനോടകം ശ്രദ്ധേയമായിക്കഴിഞ്ഞു. നേരത്തെയും പല നടിമാരും ഇതേ അഭിപ്രായം പങ്കുവച്ചിട്ടുണ്ട്.. അനുരാഗ കരിക്കിന്‍വെള്ളം എന്ന സിനിമയിലെ എലിസബത്ത് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിനാണ് രജിഷ വിജയന് 2016 ല്‍ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിക്കുന്നത്. രജിഷയ്ക്ക് അവാര്‍ഡ് നല്‍കിയതിനെതിരെ അന്ന് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. എന്നാല്‍, പിന്നീടുള്ള സിനിമകളിലൂടെ തന്നില്‍ മികച്ച ഒരു അഭിനേത്രിയുണ്ടെന്നും നല്ല കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ അതിനെ പക്വമായി അവതരിപ്പിക്കാന്‍ സാധിക്കുമെന്നും രജിഷ തെളിയിച്ചു

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എല്ലാവർക്കും നന്മകൾ നേരുന്നു എന്ന കുറിപ്പെഴുതിയ കടലാസാണ്...  (11 minutes ago)

വലിയ കപ്പി പൊട്ടി തലയില്‍ വീണ് മത്സ്യതൊഴിലാളിക്ക് ദാരുണാന്ത്യം  (36 minutes ago)

എല്‍എസ്എസ്, യുഎസ്എസ് പരീക്ഷകള്‍ ഇനി മുതല്‍ സിഎം കിഡ്‌സ് സ്‌കോളര്‍ഷിപ്പ് എന്ന പുതിയ പേരില്‍ അറിയപ്പെടുമെന്ന് മന്ത്രി വി ശിവന്‍കുട്ടി  (50 minutes ago)

പി ടി കുഞ്ഞുമുഹമ്മദിന്  മുൻകൂർ ജാമ്യം അനുവദിച്ചു  (1 hour ago)

ജീവപര്യന്തം തടവുശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ലെന്ന് സുപ്രീംകോടതി...  (1 hour ago)

കോഴിക്ക് മുല വന്നോ..? ആര്യയ്ക്ക് റീത്ത് വച്ച് അവർ കയറുന്നു...! ഇന്ന് സത്യപ്രതിക്ഷ..! തലസ്ഥാനത്തെ BJP മേയർ ഉടൻ  (1 hour ago)

ശ്രീലങ്കക്കെതിരായ അഞ്ച് മത്സര പരമ്പരക്ക്  (1 hour ago)

ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍...  (1 hour ago)

സ്ത്രീകളും കുട്ടികളും പതിനെട്ടാംപടിയുടെ വശങ്ങൾ ഉപയോഗിക്കണമെന്ന നിർദ്ദേശവുമായി പോലീസ്  (2 hours ago)

ബിജെപി ഒരുത്തിന്റെയും കാലു പിടിക്കില്ല..!രാധാകൃഷ്ണന്റെ തീരുമാനം കട്ടായം..! മോദി നേരിട്ട്..! ഞെട്ടിച്ച് സ്വതന്ത്രൻ ..!  (2 hours ago)

അനധികൃത സ്വത്ത് സമ്പാദന കേസ്  (2 hours ago)

ഡിസംബര്‍ 22 മുതല്‍ 2026 ജനുവരി 1 വരെയാണ് ക്രിസ്മസ്-പുതുവത്സര ഫെയര്‍  (2 hours ago)

വയോധികയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി..  (3 hours ago)

തോട്ടത്തിൽ സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി...  (3 hours ago)

അന്ത്യോപചാരം അർപ്പിച്ച് തമിഴ് താരം സൂര്യ  (4 hours ago)

Malayali Vartha Recommends