Widgets Magazine
19
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'എന്നും ഇങ്ങനെ ചേർത്തുപിടിക്കണം'; തന്റെ പ്രണയത്തിന് വിവാഹ വാർഷിക ആശംസകൾ നേർന്ന് ഭാവന; താരത്തിന്റെ പോസ്റ്റ് വൈറലാകുന്നു; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

22 JANUARY 2020 01:21 PM IST
മലയാളി വാര്‍ത്ത

മലയാളികൾ എന്നുമെന്നും ഹൃദയത്തോട് ചേർത്തുനിർത്തുന്ന നടിയാണ് ഭാവന. നിഷ്കളങ്കമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിലേക്ക് ചുവടുവെച്ച താരം മലയാളി പ്രേക്ഷകരെ നിരവധി ചിത്രങ്ങളിലൂടെ ചിരിപ്പിക്കുകയും കണ്ണീരണിയിപ്പിക്കുകയും ചെയ്‌തു. മലയാളത്തിന് പുറമെ തമിഴിലേക്കും തെലുങ്കിലേക്കും അധികം വൈകാതെ തന്നെ താരം ചേക്കേറുകയും പിന്നീട് തമിഴകത്തിന്റെ ഇഷ്ട്ട നടിയായ മാറുകയും ചെയ്തു. സിനിമയിൽ ഏറ്റവുമധികം സൗഹൃദമുള്ളതും സൗഹൃദങ്ങൾ കാത്തു സൂക്ഷിക്കുകയും ചെയുന്ന നടിയാണ്ഭാവന. മിക്കവാറും താരങ്ങളുടെ ഫ്രണ്ട്സ് ലിസ്റ്റിൽ ഭാവന പ്രധാനിയാണ്. സഹനടിയായാണ് ഭാവന സിനിമയിൽ തുടക്കം കുറിച്ചത്. എന്നാല്‍ പിന്നീട് മുന്‍നിര നായികയിലേക്ക് താരത്തിന് സ്ഥാനക്കയറ്റം ലഭിച്ചു. ദിലീപ്, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, തുടങ്ങിയവരുടെ നായികയായി മികച്ച പ്രകടനമാണ് താരം കാഴ്ച വെച്ചത്.
എന്നാൽ കുറച്ചു വർഷങ്ങൾക്ക് മുൻപ് നടിക്ക് കുറെയേറെ കയ്പ്പേറിയ അനുഭവങ്ങൾ നേരിടേണ്ടി വരുകയും ചെയ്തു. കേരളീയരെയും തമിഴകത്തേയും ഒരുപോലെ അമ്പരപ്പിച്ച വാർത്തകളായിരുന്നു പിന്നീട് വന്നത്. പ്രമുഖ നടനും ഉൾപ്പെടുന്ന കേസ് ഇപ്പോഴും വിചാരണയിലാണ്. ഇപ്പോൾ, ഇൻസ്റ്റാഗ്രാമിലെ താരത്തിന്റെ പോസ്റ്റാണ് തരംഗമാകുന്നത്. താരം പങ്കുവെച്ച പോസ്റ്റും ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

വിവാഹ വാർഷികം പങ്കുവെച്ചുള്ള താരത്തിന്റെ പോസ്റ്റാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. 2018 ജനുവരി 22നായിരുന്നു ഭാവനയുടെ വിവാഹം നടന്നത് . മെഹന്തി ചടങ്ങ് മുതല്‍ വിവാഹം വരെയുള്ള ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു . സിനിമാലോകം ഒന്നടങ്കം തന്നെ ഭാവനയെ അനുഗ്രഹിക്കാനെത്തിയിരുന്നു. മനോഹരമായ ആ യാത്ര തുടങ്ങിയിട്ട് രണ്ട് വര്‍ഷം പിന്നിട്ടിരിക്കുന്നു. കന്നഡ സിനിമയായ റോമിയോയില്‍ അഭിനയിക്കുന്നതിനിടയിലാണ് താരത്തിന്റെ ഭർത്താവായ നവീനും ഭാവനയും പരിചയപ്പെടുന്നത്. ആ സിനിമയുടെ നിര്‍മ്മാതാവ് നവീന്‍ ആയിരുന്നു . ആ പരിചയമാണ് വിവാഹത്തിൽ എത്തിയത്. അഞ്ച് വര്‍ഷം നീണ്ടു നിന്ന പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം . നടിമാരായ മഞ്ജു വാര്യര്‍, സംയുക്ത വര്‍മ്മ തുടങ്ങിയവര്‍ നിശ്ചയത്തില്‍ പങ്കെടുത്തിരുന്നു. ചടങ്ങിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിൽ ആരാധകർ ഏറ്റെടുത്തിരുന്നു.

അടുത്ത സുഹൃത്തുക്കളായി മാറിയ ഇരുവരും തങ്ങളുടെ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുന്നതായി അറിഞ്ഞു . നവീന്‍ തന്നെയാണ് ആദ്യം ഇക്കാര്യത്തെക്കുറിച്ച് തുറന്ന് പറഞ്ഞതെന്ന് ഭാവന ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ഇരുവരുടേയും കുടുംബാംഗങ്ങളും ഈ ബന്ധത്തിന് പിന്തുണ പ്രഖ്യാപിച്ചതോടെ വിവാഹം ഉറപ്പിക്കുകയായിരുന്നു . നവീന്‍ കേരളത്തിന്റെ മരുമകനായി മാറിയിരിക്കുകയാണ് ഇപ്പോൾ.

റോമിയോ സിനിമയുടെ നിര്‍മ്മാതാവു കൂടിയായ കൊച്ചിയില്‍ വച്ചാണ് നവീനെ ഭാവന ആദ്യമായി കാണുന്നത്. ചിത്രത്തിന്റെ കഥ പറയാനെത്തിയ നവീന്‍ സിനിമാ കാര്യങ്ങള്‍ മാത്രമേ അന്ന് സംസാരിച്ചിരുന്നുവെള്ളുവെന്ന് ഭാവന പങ്കുവെക്കുന്നു . സിനിമയുടെ ഷൂട്ടിങ്ങിനിടയില്‍ ഭാവനയുടെ അമ്മയും നവീനും അരമണിക്കൂറോളം സംസാരിച്ചിരുന്നു. എന്നാല്‍ മലയാളം അറിയാത്ത നവീനും മലയാളം മാത്രം അറിയുന്ന അമ്മയും എങ്ങനെ അരമണിക്കൂര്‍ സംസാരിച്ചുവെന്ന് അറിയില്ലെന്നും താരം പറയുന്നു .നവീനോട് സംസാരിച്ചതിനു ശേഷം ഇതു പോലെയുള്ള പയ്യനെ ആണ് മരുമകനായി ലഭിക്കാൻ ആഗ്രഹമെന്ന് അന്ന് അമ്മ പറഞ്ഞിരുന്നുവെങ്കിലും താന്‍ അത് കാര്യമായി എടുത്തിരുന്നില്ലെന്നും ഭാവന പറയുന്നു . തന്നോട് നവീന്‍ സംസാരിച്ചിരുന്നത് സിനിമയെക്കുറിച്ച് മാത്രമായിരുന്നു. തിരക്കുള്ള ആളാണെങ്കിലും നല്ല സുരക്ഷിതത്വ ബോധം തരാന്‍ നവീന് കഴിഞ്ഞിരുന്നുവെന്നും താരം പങ്കുവെക്കുന്നു.
താരത്തിന്റെ വിവാഹ വാർഷികത്തിന്റെ പോസ്റ്റാണ്ഇപ്പോൾ വൈറലാകുന്നത്. എന്നും എന്‍റെ ഹൃദയം ഇങ്ങനെ ചേര്‍ത്തുപിടിക്കണമെന്നായിരുന്നു ഭാവന നവീനോട് പോസ്റ്റിലൂടെ പറഞ്ഞത്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയും കുറിപ്പും വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. 100 വര്‍ഷം ഇങ്ങനെ കഴിയാന്‍ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടയെന്ന കമന്‍റുമായി ഭാവനയുടെ സഹോദരനും എത്തിയിരിക്കുന്നു . അതീവ വിഷമഘട്ടങ്ങളെ അതിജീവിച്ച താരം എന്നും മലയാളികൾക്ക് പ്രിയങ്കരിയാണ്. താരത്തിനും ഭർത്താവിനും ആശംസകളറിയിച്ച് നിരവധി പേരാണ് പോസ്റ്റിന് കമ്മന്റ് ചെയ്തിരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജനവിരുദ്ധ ബില്ല് വരുമ്പോള്‍ പോരാട്ടം നടത്തേണ്ടത് പ്രതിപക്ഷ നേതാവ് വിദേശത്തെന്ന് ജോണ്‍ ബ്രിട്ടാസ്  (25 minutes ago)

ദിലീപിനെതിരെ സംസാരിച്ചാല്‍ മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് ഭാഗ്യലക്ഷ്മിക്ക് ഭീഷണി  (40 minutes ago)

അതിജീവിതയുടെ അപമാനിച്ച കേസില്‍ സന്ദീപ് വാര്യര്‍ക്ക് മുന്‍കൂര്‍ ജാമ്യം  (1 hour ago)

നിരപരാധിയായ ഭര്‍ത്താവിനെ കള്ളക്കേസില്‍ കുടുക്കി; മര്‍ദ്ദനത്തിനു പിന്നാലെ യുവതിക്കെതിരെ സ്റ്റേഷന്‍ ആക്രമിച്ചെന്നത് ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി; ഇത്തരം ക്രൂരതകള്‍ സംസ്ഥാനത്ത് ഉടനീളെ നടന്നിട്ടുണ  (1 hour ago)

പാരഡി ഗാന വിവാദത്തില്‍ തുടര്‍ നടപടികള്‍ വേണ്ടെന്ന് സര്‍ക്കാര്‍ നിര്‍ദേശം  (1 hour ago)

പാര്‍ട്ടിക്കാരൊഴികെ ആര്‍ക്കും നീതി ലഭിക്കാത്ത സാഹചര്യമാണ് ഇന്നു പോലീസ് സ്‌റ്റേഷനുകളിലുള്ളത്; മുഖ്യമന്ത്രി ഭരണം പോലീസ് സ്‌റ്റേഷനുകളെ കുരുതിക്കളമാക്കിയെന്ന് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് എംഎല്‍എ  (1 hour ago)

ആർത്തവ രക്തത്തിൽ അയ്യപ്പനെ മുക്കിയ കമ്മികളാണ് ഇപ്പോ ഹാലിളകി നടക്കുന്നത് !SFI-യുടെ ചെറ്റത്തരം...!അന്ന് പോകാത്ത ഇന്നും..  (1 hour ago)

എണ്ണിക്കൊണ്ട് 3 ദിവസം പത്മകുമാർ പുറത്തേയ്ക്ക് ജസ്റ്റിസ് ബദറുദ്ദീന് മുന്നിൽ നീക്കം സന്നിധാനത്ത് ഇന്ന് ED കയറും..!  (1 hour ago)

കാവ്യയുടെ ലോക്കറിൽ ഞെട്ടിക്കുന്ന വിവരം പുറത്ത്..! ദിലീപിനെ രക്ഷിച്ചത് കാവ്യ..? 710 കോളുകൾ..!കേസിൽ ട്വിസ്റ്റ്  (1 hour ago)

സം​സ്ഥാ​ന ബി​വ​റേ​ജ​സ്​ കോ​ർ​പ​റേ​ഷ​ൻ (ബെ​വ്​​കോ) ന​ട​പ്പാ​ക്കി​യ പ​രീ​ക്ഷ​ണം വി​ജ​യം  (1 hour ago)

പത്മശ്രീ പുരസ്‌കാര ജേതാവും പ്രസിദ്ധ സസ്യശാസ്ത്രജ്ഞനുമായ പൽപ്പു പുഷ്പാംഗദൻ അന്തരിച്ചു  (2 hours ago)

ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ ഇന്നും വർദ്ധനവ്  (3 hours ago)

നഷ്ടപ്പെട്ടത് ഇടംകൈ....  (3 hours ago)

ടി പി ചന്ദ്രശേഖരൻ കൊലക്കേസ്  (3 hours ago)

എൻഫോഴ്സ്‌മെന്റ് ഡയറക്ടറേ​റ്റ് (ഇഡി)​ കേസെടുത്ത് അന്വേഷിക്കും    (4 hours ago)

Malayali Vartha Recommends