Widgets Magazine
25
Feb / 2020
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബിഗ് ബോസ്സിൽ ഡോ.രജിത്തിനെ ഒറ്റപ്പെടുത്താൻ ശ്രമം..ഇതിന്റെ തുടർച്ചയാണോ കഴിഞ്ഞ എപ്പിസോഡിലെ ക്യാപ്റ്റൻസി ടാസ്ക്കിൽ സംഭവിച്ചത്....കരുനീക്കുന്നതാര്...എന്തുകൊണ്ട് രജിത്ത് കുമാർ ഇത്രമേൽ വിമർശിക്കപ്പെടുന്നു

25 JANUARY 2020 02:06 PM IST
മലയാളി വാര്‍ത്ത

More Stories...

സുജോ മാത്യു തന്നെ ചതിച്ചുവെന്ന് അലക്‌സാൻഡ്ര....നിലനിൽപ്പിന് വേണ്ടി തയ്യാറാക്കിയ സ്ട്രാറ്റജി ആയിരുന്നെന്ന് സുജോ മാത്യു....ബിഗ് ബോസ്സിലെ പ്രണയം എട്ടുനിലയിൽ പൊട്ടി

ബിഗ് ബോസിലെ പ്രണയ നാടകം പൊളിഞ്ഞു...എല്ലാമൊരു സ്ട്രാറ്റജിയുടെ ഭാഗം ...ഞെട്ടിയത് പ്രേക്ഷകരും മത്സരാർത്ഥികളും....പ്രണയം വരെ പ്ലാനിങ്ങിന്റെ ഭാഗമാകുന്നു

" മലയാളത്തിൽ ആണ് ഞാൻ ചിന്തിക്കുന്നത്... ഞാൻ എന്തിന് വെറുതെ മിനക്കെട്ട് അഭിനയിക്കണം".... തുറന്നടിച്ച് നടൻ ഫഹദ് ഫാസിൽ.... താരത്തിന് തീരുമാനം തിരുത്തേണ്ടിവരുമോ എന്ന ആകാംക്ഷയിൽ പ്രേക്ഷകർ

അവരെത്തി..പാട്ടുപാടി പോരിടാൻ....അവരിനി രണ്ടല്ല ഒന്നെന്ന് ബിഗ് ബോസ്...കണ്ണിന് അസുഖം ബാധിച്ച് പോയവർ കൂടി തിരിച്ചെത്തി...ബിഗ് ബോസ്സിൽ ഇനി പൊടിപൂരം കാണാം

പോകുന്ന വഴിക്കും രജിത്തിനിട്ട് പാരവെച്ച് മഞ്ജു പത്രോസ്...അങ്ങോട്ടും സ്നേഹം നൽകിയാൽ തിരിച്ചും കിട്ടുമെന്ന് ഉപദേശം...മോഹൻ ലാലിൻറെ അടുത്തെത്തിയപ്പോഴും രജിത്തിന്റെ കുറ്റങ്ങൾ എണ്ണിയെണ്ണി പറഞ്ഞ് മഞ്ജു

ബിഗ് ബോസ് സീസൺ രണ്ട് ആരംഭിച്ചപ്പോൾ തന്നെ നിരവധി വിമർശനങ്ങൾക്കും കുറ്റപ്പെടുത്തലുകൾക്കും പാത്രമായ മത്സരാർഥിയാണ് ഡോ. രജിത്ത് കുമാർ. തന്നോടൊപ്പമുള്ള മറ്റ് മത്സരാർത്ഥികൾ തിരഞ്ഞെടുത്തതിന്റെ ഫലമായി ഒരിക്കൽ എലിമിനേഷനും നേരിടേണ്ടി വന്നു. എന്നാൽ അന്ന് തുണയായത് പ്രേക്ഷകരായിരുന്നു. അവസാനഘട്ടത്തിൽ രാജിനിയെ പിന്തള്ളി രജിത്ത് കുമാർ ബിഗ് ബോസ് ഹോസിൽ തുടരുകയായിരുന്നു. എന്നാൽ ഓരോ എപ്പിസോഡിലും വിമർശനങ്ങൾക്കും കുറ്റപ്പെടുത്തലുകൾക്കും ഇരയാകുന്ന രജിത്തിനെയാണ് പ്രേക്ഷകർക്ക് കാണാൻ സാധിക്കുന്നത്. എന്തുകൊണ്ട് രജിത്ത് കുമാർ ഇത്രമേൽ ഒറ്റപ്പെട്ടുപോകുന്നു എന്ന് പ്രേക്ഷകരും ചിലപ്പോൾ അമ്പരന്നേക്കാം. ബിഗ് ബോസ്സിലെ രജിത്ത് കുമാറിന്റെ പരാമർശങ്ങളും അഭിപ്രായപ്രകടനങ്ങളും തനിയെ സംസാരിക്കുന്ന സ്വഭാവവുമൊക്കെ പലപ്പോഴും വഴക്കിലും വാക്ക് തർക്കത്തിലും കലാശിക്കുന്നതാണ് പ്രേക്ഷകർ കാണുന്നത്. എന്താണ് ബിഗ് ബോസ് ഹൗസിൽ രജിത്തിനെതിരെ സംഭവിക്കുന്നത് എന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ. തന്നെ ഒറ്റപ്പെടുത്താൻ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് രജിത്ത് കുമാറും ആരോപിച്ചിരുന്നു. ഇതിന്റെ സൂചനകൾ കഴിഞ്ഞ എപ്പിസോഡിൽ പ്രേക്ഷകർക്ക് ലഭിക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസമായിരുന്നു അടുത്ത ആഴ്ചയിലേക്കുള്ള ക്യാപ്റ്റനെ തിരഞ്ഞെടുക്കാനുള്ള നിർദേശം മത്സരാർത്ഥികൾക്ക് ലഭിക്കുന്നത്. കഴിഞ്ഞ ആഴ്ചയിലെ വീക്ക്‌ലി ടാസ്ക്കിൽ മികച്ച പ്രകടനം കാഴ്ചവെച്ച മൂന്നുപേരെ തിരഞ്ഞെടുക്കാൻ ബിഗ്ഗ്‌ ബോസ് നിർദേശിച്ചിരുന്നു. തുടർന്ന് രജിത്ത് കുമാർ, വീണ നായർ, ഫുക്രു എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. തുടർന്നാണ് ക്യാപ്റ്റൻസി ടാസ്ക്കിനെ പറ്റിയുള്ള നിർദേശം ലഭിക്കുന്നത്. ഗാർഡൻ ഏരിയയിൽ മുന്നുപേർക്കുമായി തെർമോക്കോൾ നിറച്ച ബാഗുകൾ നൽകിയിരുന്നു. കുറഞ്ഞ സമയത്തിനുള്ളിൽ എതിരാളികളുടെ സഞ്ചി കാലിയാക്കണം അതിനോടൊപ്പം സ്വന്തം സഞ്ചി സംരക്ഷിക്കുകയും വേണം. ഗാർഡനിൽ വരച്ചിട്ടുള്ള വട്ടത്തിനുള്ളിൽ നിന്നുമാണ് ടാസ്ക്ക് ചെയ്യേണ്ടത് . ഒരു മത്സരാർത്ഥി വട്ടത്തിനോടുമ്പോൾ പുറകെ ഓടി വേണം സഞ്ചിയിൽ നിന്നും തെർമോക്കോൾ ബോളുകൾ മോഷ്ടിക്കുവാൻ. എന്നാൽ പിന്നീട് മത്സരത്തിൽ കണ്ടത് ഒരു രഹസ്യ നീക്കമാണെന്നുപോലും സംശയിക്കാം. വീണയും ഫുക്രുവും ചേർന്ന് രജിത്തിനെ ആക്രമിക്കുന്ന കാഴ്ചയാണ് ടാസ്ക്കിൽ കണ്ടത്. ടാസ്ക്കിനിടെ രജിത്ത് കുമാർ നിലത്തു വീഴുകയും ചെയ്തു. ഒടുവിൽ ഇരുവരുടെയും ഒരുമിച്ചുള്ള ആക്രമണത്തിൽ പിടിച്ചു നിൽക്കാനാകാതെ രജിത്ത് കുമാർ മത്സരത്തിൽ നിന്നും ക്വിറ്റ് ചെയ്തു. തികച്ചും വ്യത്തികെട്ട കളിയെന്നായിരുന്നു രജിത്ത് കുമാർ ടാസ്ക്കിനെ വിമർശിച്ചത്. രണ്ടുപേരും തനിക്കെതിരെ ആസൂത്രിതമായി കളിച്ചതാണെന്ന് വ്യക്തമല്ലേ എന്നും ഡോ.രജിത്ത് കുമാർ ആത്മഗതം നടത്തി. ഒടുവിൽ വീണ സ്വയം മത്സരത്തിൽ തോറ്റു കൊടുക്കുന്നതും വ്യക്തമായിരുന്നു. ഒടുവിൽ പുതിയ ക്യാപ്റ്റനായി ഫുക്രു തിരഞ്ഞെടുക്കപ്പെട്ടു. ഒരു യുവതുർക്കിയും മിഡിൽ എജ്ജും വാർദ്ധക്യവും തമ്മിൽ മത്സരിക്കുമ്പോൾ വാർദ്ധക്യം ഒഴിഞ്ഞു പോകുന്നതല്ല നല്ലത് എന്നാണ് മത്സരത്തിന് ശേഷം രജിത്ത് കുമാർ വീണയോട് ചോദിച്ചത്.

കഴിഞ്ഞ എപ്പിസോഡിൽ സുരേഷ് കൃഷ്ണൻ, സുജോ മാത്യു, രഘു എന്നിവരുമായും രൂക്ഷമായ വാക്കേറ്റം രജിത്ത് നടത്തിയിരുന്നു. എല്ലാവരും ചേർന്ന് തന്നെ ഒറ്റപ്പെടുത്തുന്നതായും രജിത്ത് കുമാർ ആരോപിച്ചു. കഴിഞ്ഞ ദിവസം കിടക്ക വിരിപ്പിന്റെ പേരിൽ രേഷ്മയുമായും രജിത്ത് വഴക്കിട്ടിരുന്നു. അതിനു മുൻപുള്ള ഒരു എപ്പിസോഡിൽ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ മത്സരാർഥികളിൽ ഒട്ടുമിക്കവരും ചേർന്ന് രജിത്തിനെതിരെ നിരവധി ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഏതായാലും ബിഗ് ബോസ്സിൽ രജിത്ത് കുമാർ ഒറ്റപ്പെടുന്നു എന്ന സൂചനകളാണ് പ്രേക്ഷകർക്ക് ലഭിക്കുന്നത്. ഒറ്റക്ക് നിന്ന് പോരാടാൻ രജിത്തിനാകുമോ എന്നാണ് പ്രേക്ഷകർ ഇപ്പോൾ കാത്തിരിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീട്ടില്‍ പൂജ നടത്താന്‍ എത്തിയ ആള്‍ ദൈവത്തിന്റെ ലീലാവിലാസങ്ങള്‍...  (21 minutes ago)

പതിനഞ്ചുവയസ്സുകാരിയെ സഹോദരീഭര്‍ത്താവും സുഹൃത്തും ചേര്‍ന്ന് പീഡിപ്പിച്ചു  (37 minutes ago)

സ്‌കൂള്‍ ബസിനടിയില്‍പ്പെട്ട് അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം  (49 minutes ago)

ദില്ലിയിലെ സംഘർഷം; വെടിയേറ്റ പതിന്നാലുകാരൻ വേദന സഹിച്ചത് മണിക്കൂറുകൾ; ആശുപത്രിയിലെത്തിക്കാൻ തയ്യാറാകാതെ നാട്ടുകാർ  (58 minutes ago)

ദില്ലി കലാപം നിയന്ത്രണ വിധേയമെന്ന് പൊലീസ്; ജനങ്ങൾ സമാധാനം പാലിക്കണമെന്നും അക്രമ സംഭവങ്ങൾ ഒഴിവാക്കണമെന്നും ദില്ലി പൊലീസിന്റെ ആഹ്വാനം  (1 hour ago)

ദത്തെടുക്കല്‍ കേന്ദ്രത്തിലെ കുട്ടികള്‍ക്ക് ചിക്കന്‍പോക്‌സ് വാക്‌സിന്‍ നല്‍കാന്‍ നിര്‍ദേശിച്ച് ആരോഗ്യ വകുപ്പ് മന്ത്രി  (1 hour ago)

കൂടിക്കാഴ്ചയിൽ ഇന്ത്യാ പാക് ബന്ധം ചർച്ചയായി; മധ്യസ്ഥത ആവശ്യമെങ്കിൽ തയ്യാറാണ്; അമേരിക്കൻ പ്രസിഡന്റ്റ് ഡൊണാൾഡ് ട്രംപ്  (1 hour ago)

ഭീകരവാദം നേരിടാൻ മോദിക്ക് കഴിയും; ഇന്ത്യയിലെ മുസ്ലിങ്ങളോട് വിവേചനമില്ലെന്ന് അദ്ദേഹം പറഞ്ഞു ; ഇന്ത്യക്കും പാകിസ്ഥാനുമിടയിലെ മുള്ളാണ് കശ്മീർ; മതസ്വാതന്ത്ര്യം അടക്കമുള്ള കാര്യങ്ങൾ പ്രധാനമന്ത്രി നരേന്ദ  (1 hour ago)

ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്‍റ്റേറ്റ് ഏറ്റെടുക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ സമരവുമായി ആദിവാസി ദളിത് മുന്നേറ്റ സമിതി  (1 hour ago)

ഡല്‍ഹിയില്‍ മരണം ഒമ്പത് ആയി... പരക്കെ ആക്രമണം ..  (1 hour ago)

സൗദിയിൽ ചെറുകിട സ്ഥാപനങ്ങൾക്ക് ലെവി ഇളവ്; അടുത്ത വർഷം ജനുവരി ഒന്നുമുതൽ പ്രാബല്യത്തിൽ; തൊഴില്‍-സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു  (1 hour ago)

മൂന്നു പതിറ്റാണ്ടുകാലം ഈജിപ്‍ത് ഭരിച്ച ഹോസ്‍നി മുബാറക് ഇനി ഓർമ്മ; ശസ്ത്രക്രിയക്ക് വിധേയനായ ശേഷം ചികിത്സയില്‍ കഴിയവെ അന്തരിച്ചു  (1 hour ago)

ദില്ലിയിലേത് ആഹ്വാനം ചെയ്ത കലാപം; അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സർക്കാരിന് കത്തയച്ചു; പി കെ കുഞ്ഞാലിക്കുട്ടി  (2 hours ago)

ക്ലോസറ്റിൽ വീണ താക്കോലെടുക്കാൻ ശ്രമിച്ചപ്പോൾ കയ്യിൽ തടഞ്ഞത് മറ്റൊന്ന്; എന്നാൽ അതെടുക്കാൻ ശ്രമിക്കുന്നതിനിടെ കൈ കുടുങ്ങി; യുവാവ് അകപ്പെട്ടത് മണിക്കൂറുകൾ; ഒടുവിൽ രക്ഷപ്പെട്ടത് ഇങ്ങനെ  (2 hours ago)

എസ് ബി ഐ ലോക്കര്‍ നിരക്കിൽ വന്‍ വർധന...  (2 hours ago)

Malayali Vartha Recommends