Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

താൻ ക്യാപ്റ്റൻ ആയില്ലെങ്കിലും രജിത്ത് കുമാർ ക്യാപ്റ്റൻ ആകുന്നതിൽ തനിക്ക് എതിർപ്പുണ്ടായിരുന്നു..താനും ഫുക്രുവും രജിത്തിനെതിരെ മത്സരിക്കാൻ പദ്ധതിയിട്ടിരുന്നു; ബിഗ് ബോസ്സിലെ ഗൂഢാലോചന ഒടുവിൽ വെളിപ്പെടുത്തി വീണ നായർ

26 JANUARY 2020 03:53 PM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് സീസൺ രണ്ട് ഇരുപതാം എപ്പിസോഡിൽ എത്തി നിൽക്കുമ്പോൾ ഗെയിമിന്റെ ഗതി മാറ്റമാണ് പ്രേക്ഷകരെ അമ്പരപ്പിച്ചു കൊണ്ട് ബിഗ് ഹൗസിൽ നടക്കുന്നത്. മത്സരാർത്ഥികളുടെ യഥാർത്ഥ മുഖം ഏറെ കുറെ പ്രേക്ഷകർക്കും മനസ്സിലായി തുടങ്ങിയിരിക്കുന്നു. സൗഹൃദവും അടിപിടിയും പാരവെപ്പുമൊക്കെയായി നാടകീയ നിമിഷങ്ങൾക്കാണ് ബിഗ് ഹൗസ് വേദിയാകുന്നത്. കഴിഞ്ഞ എപ്പിസോഡിൽ ഞെട്ടിക്കുന്ന ചില സത്യങ്ങളാണ് പ്രേക്ഷകരെയും മത്സരാർത്ഥികളെയും ഒരുപോലെ അമ്പരപ്പിച്ചുകൊണ്ട് പുറത്തു വന്നിരിക്കുന്നത്. കഴിഞ്ഞ എപ്പിസോഡിൽ അമരക്കാരനായ മോഹൻ ലാൽ മത്സരാർത്ഥികളോട് സംസാരിക്കവെയാണ് ഒളിഞ്ഞിരുന്ന സത്യങ്ങൾ പുറത്തു വന്നത്.

ബിഗ് ബോസ്സിലെ ക്യാപ്റ്റൻസി ടാസ്ക്കിനായുള്ള മത്സരത്തിലെ ഗൂഢാലോചനയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. പുതിയ ആഴ്ചയിലെ ക്യാപ്റ്റൻ പദവിക്ക് വേണ്ടി മത്സരിച്ചത് വീണ നായർ, രജിത്ത് കുമാർ, ഫുക്രു എന്നിവരായിരുന്നു. കഴിഞ്ഞ ആഴ്ചയിലെ വീക്ക്‌ലി ടാസ്ക്കിൽ മികച്ച പ്രകടനം കാഴ്ചവെച്ച മൂന്നുപേരെ തിരഞ്ഞെടുക്കാൻ ബിഗ്ഗ്‌ ബോസ് നിർദേശിച്ചിരുന്നു. തുടർന്ന് രജിത്ത് കുമാർ, വീണ നായർ, ഫുക്രു എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. തുടർന്നാണ് ക്യാപ്റ്റൻസി ടാസ്ക്കിനെ പറ്റിയുള്ള നിർദേശം ലഭിക്കുന്നത്. ഗാർഡൻ ഏരിയയിൽ മുന്നുപേർക്കുമായി തെർമോക്കോൾ നിറച്ച ബാഗുകൾ നൽകിയിരുന്നു. കുറഞ്ഞ സമയത്തിനുള്ളിൽ എതിരാളികളുടെ സഞ്ചി കാലിയാക്കണം അതിനോടൊപ്പം സ്വന്തം സഞ്ചി സംരക്ഷിക്കുകയും വേണം. ഗാർഡനിൽ വരച്ചിട്ടുള്ള വട്ടത്തിനുള്ളിൽ നിന്നുമാണ് ടാസ്ക്ക് ചെയ്യേണ്ടത് . ഒരു മത്സരാർത്ഥി വട്ടത്തിനോടുമ്പോൾ പുറകെ ഓടി വേണം സഞ്ചിയിൽ നിന്നും തെർമോക്കോൾ ബോളുകൾ മോഷ്ടിക്കുവാൻ. എന്നാൽ പിന്നീട് മത്സരത്തിൽ കണ്ടത് ഒരു രഹസ്യ നീക്കമാണെന്നുപോലും സംശയിക്കാമായിരുന്നു . വീണയും ഫുക്രുവും ചേർന്ന് രജിത്തിനെ ആക്രമിക്കുന്ന കാഴ്ചയാണ് ടാസ്ക്കിൽ കണ്ടത്. ടാസ്ക്കിനിടെ രജിത്ത് കുമാർ നിലത്തു വീഴുകയും ചെയ്തു. ഒടുവിൽ ഇരുവരുടെയും ഒരുമിച്ചുള്ള ആക്രമണത്തിൽ പിടിച്ചു നിൽക്കാനാകാതെ രജിത്ത് കുമാർ മത്സരത്തിൽ നിന്നും ക്വിറ്റ് ചെയ്യുകയായിരുന്നു. ഇതിന്റെ സത്യാവസ്ഥയാണ് ഇന്നലെ പുറത്തു വന്നത്. ടാസ്ക്കിൽ നടന്നത് ആസൂത്രിതമായ പ്രകടനമാണോ എന്ന് മോഹൻ ലാൽ ഫുക്രൂവിനോട് ചോദിച്ചപ്പോഴാണ് സത്യം പുറത്തുവന്നത്. ടാസ്ക്കിനു മുൻപ് തന്നെ വീണയും ഫുക്രൂവും ഡോ. രജിത്തിനെതിരെ പദ്ധതിയിട്ടിരുന്നു. ഇരുവരും ചേർന്ന് രജിത്ത് കുമാറിനെ അക്രമിക്കാനായിരുന്നു പദ്ധതിയിട്ടത് . ഇതിന്റെ തുടർച്ചയാണ് കഴിഞ്ഞ എപ്പിസോഡിലെ റ്റെസ്ക്കിൽ പ്രേക്ഷകർ കണ്ടതും. എന്നത് ടാസ്ക്ക് തുടങ്ങിയപ്പോൾ തങ്ങൾ തമ്മിൽ പദ്ധതിയെക്കുറിച്ച് സംസാരിച്ചില്ല എന്നാണ് ഫുക്രു പറഞ്ഞത്. രജിത്ത് കുമാർ ക്യാപ്റ്റൻ ആകുന്നതിൽ തനിക്ക് എതിർപ്പുണ്ടായിരുന്നു എന്നും താൻ ജയിച്ചില്ലെങ്കിലും രജിത്ത് കുമാർ ക്യാപ്റ്റൻ ആകുന്നതിൽ തനിക്ക് താല്പര്യമില്ലായിരുന്നു എന്നും അതുകൊണ്ടാണ് ഫുക്രുവുമായി ചേർന്ന് രജിത്ത് കുമാറിനെ അക്രമിച്ചതെന്നുമായിരുന്നു വീണയുടെ പ്രതികരണം.

ടാസ്ക്കിലെ ഗൂഢാലോചനക്കെതിരെ ആർ ജെ രഘുവും പ്രതികരിച്ചു. ടാസ്ക്ക് തികച്ചും അന്യായമായിരുന്നു എന്നും വീണയും ഫുക്രുവും ഒത്തുകളിച്ചതാണെന്ന് സ്പഷ്ടമായിരുന്നു എന്നും താനിക്കാര്യം ഫുക്രുവിനോദ് സൂചിപ്പിച്ചിരുന്നു എന്നും ആണ് രഘു വ്യക്തമാക്കിയത്. കൂടാതെ ടാസ്ക്കിനിടെയുള്ള ആര്യയുടെ പെരുമാറ്റം ആര്യയാണോ ക്യാപ്റ്റൻ എന്ന സംശയത്തിന് ഇടനൽകുന്ന രീതിയിലായിരുന്നു എന്നും രഘു കൂട്ടിച്ചേർത്തു. വീണയും ഫുക്രുവും ഒത്തുകളിക്കുകയായിരുന്നു എന്ന് തോന്നിയെന്ന് മഞ്ജു പത്രോസും വെളിപ്പെടുത്തി.

ഏതായാലും ബിഗ് ബോസ്സിൽ രജിത്തിനെതിരെയുള്ള നീക്കങ്ങൾ നടക്കുന്നുണ്ടെന്ന സൂചനയാണ് ലഭിച്ചിരിക്കുന്നത്. തന്നെ ഒറ്റപ്പെടുത്താൻ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് രജിത്ത് കുമാറും ആരോപിച്ചിരുന്നു. പെട്ടിയും തൂക്കി ബിഗ് ഹൗസിലേക്ക് വരുമ്പോൾ ഒറ്റക്ക് നിൽക്കാമെന്ന ആഗ്രഹത്തോടെയല്ല ആരും വരുന്നതെന്നും എന്നാൽ സാഹചര്യങ്ങളാണ് ഓരോരുത്തരെയും ഒറ്റപ്പെടുത്തുന്നതെന്നും സുരേഷും സുജോയുമായുള്ള തർക്കത്തിന് ശേഷം രജിത്ത് കുമാർ ആരോപിച്ചിരുന്നു. ഇത് സത്യമാകുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകരിപ്പോൾ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (5 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (5 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (5 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (7 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (8 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (8 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (8 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (8 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (8 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (8 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (8 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (8 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (8 hours ago)

Malayali Vartha Recommends