Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബിഗ് ബോസ്സിൽ ആദ്യ വൈൽഡ് കാർഡ് എൻട്രി...വന്നത് ഈ പെൺപുലികൾ.. പുതിയ മത്സരാർത്ഥികളെ മറ്റ് മത്സരാത്ഥികൾ സ്വീകരിക്കുമോ.. ഇനി ഇവരാണോ പുതിയ പ്രശ്നങ്ങൾക്ക് തുടക്കം കുറിക്കുന്നത്.. ആകാംഷയോടെ പ്രേക്ഷകർ

27 JANUARY 2020 11:34 AM IST
മലയാളി വാര്‍ത്ത

21 ആം ദിനത്തിലെ ബിഗ് ബോസ് എപ്പിസോഡിൽ വളരെ സംഭവ ബഹുലമായ നിമിഷങ്ങൾക്കാണ് പ്രേക്ഷകർ സാക്ഷിയായത്. വലിയൊരു ബോംബ് തന്നെയെന്ന് അമരക്കാരനായ മോഹൻ ലാൽ മത്സരാർത്ഥികൾക്കിടയിൽ പൊട്ടിച്ചത്. ബിഗ് ബോസ് സീസൺ രണ്ടിലെ ആദ്യ വൈൽഡ് കാർഡ് എൻട്രി ആയിരുന്നു ഇന്നലെ സംഭവിച്ചത്. പ്രേക്ഷകർ ഒട്ടും പ്രതീക്ഷിക്കാത്ത രണ്ടു പെൺപുലികൾ ആയിരുന്നു അങ്കം കുറിക്കാനെത്തിയത്. എന്നാൽ ഇതിനോടൊപ്പം ഒരാൾ ബിഗ് ഹൗസിൽ നിന്നും വിട പറയുകയും ചെയ്തു. വളരെ നാടകീയ രംഗങ്ങളായിരുന്നു കഴിഞ്ഞ എപ്പിസോഡിൽ അരങ്ങേറിയത്. കണ്ണിന് അസുഖം ബാധിച്ച പരീക്കുട്ടിയുടെ കാര്യത്തിൽ ഇപ്പോഴും തീർച്ചയായിട്ടില്ല. പരീക്കുട്ടി ബിഗ് ബോസ്സിൽ തുടരുമോ അതോ അസുഖം മൂലം തിരികെ പോകേണ്ടി വരുമോ എന്നതിൽ തീർച്ചയായിട്ടില്ല. അങ്ങനെ രണ്ട് പേർ പുറത്തു പോയപ്പോൾ മറ്റു രണ്ടു പേർ ആ ഒഴിവ് നികത്താനെത്തിയിരിക്കുന്നു. രാജിനി ചാണ്ടി, സുരേഷ് കൃഷ്ണൻ എന്നിവരാണ് ബിഗ് ബോസ്സിൽ നിന്നും വിട പറഞ്ഞ രണ്ടുപേർ.

വൈൽഡ് കാർഡ് എൻട്രിയിലൂടെ എത്തിയത് രണ്ട് മാസ്സ് വ്യക്തികൾ തന്നെയായിരുന്നു . സോഷ്യല്‍ മീഡിയയിലെ അഭിപ്രായപ്രകടനങ്ങളിലൂടെ ശ്രദ്ധ നേടിയ ദയ അശ്വതിയാണ് ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടിലെ ആദ്യ വൈൽഡ് കാർഡ് എൻട്രി. സോഷ്യല്‍ മീഡിയയിലൂടെ അഭിപ്രായങ്ങള്‍ തുറന്നുപറഞ്ഞുകൊണ്ട് പ്രശസ്തയായ ആള്‍' എന്ന വിശേഷണത്തോടെയാണ് മോഹൻ ലാൽ അശ്വതിയെ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചത്. പാലക്കാട് മുണ്ടൂര്‍ സ്വദേശിയായ ദയ അശ്വതി പ്രൊഫഷണല്‍ ബ്യൂട്ടീഷ്യൻ ആണ്. രണ്ട് വർഷമായി ബഹ്‌റിനിൽ ജോലി ചെയ്യുകയാണ് അശ്വതി. അമ്മയോ അച്ഛനോ കൂടപ്പിറപ്പുകളോ ഇപ്പോള്‍ തനിക്കൊപ്പമില്ലെന്നും അമ്മയുടെ അനിയത്തി മാത്രമാണ് അടുത്ത ബന്ധുവായി കൂടെ ഉള്ളതെന്നും അശ്വതി പരിചയപ്പെടുത്തലിനിടെ മോഹൻ ലാലിനോട് വെളിപ്പെടുത്തി. ബിഗ് ബോസിലൂടെ കുറച്ച് കാര്യങ്ങൾ തനിക്ക് ലോകത്തോട് പറയാനുണ്ടെന്നും അതുകൊണ്ടാണ് ബിഗ് ബോസ്സിലേക്ക് അവസരം ലഭിച്ചപ്പോൾ താൻ സ്വീകരിച്ചതെന്നും അശ്വതി വെളിപ്പെടുത്തി. പുറത്ത് നടത്തുന്ന കാര്യങ്ങള്‍ മറ്റ് മത്സരാര്‍ഥികളോട് പറയരുതെന്നും തന്നോട് ഇപ്പോള്‍ സംസാരിക്കുന്നത്പോലും അകത്തുപോയി പറയരുതെന്നും നിർദേശിച്ചാണ് മോഹൻ ലാൽ അശ്വതിയെ ബിഗ് ഹൗസിലേക്ക് അയച്ചത്.

എന്നാൽ അശ്വതി അകത്തേക്ക് പ്രവേശിച്ച ഉടൻ തന്നെ മോഹൻ ലാൽ അടുത്ത ഷോക്ക് നൽകുകയായിരുന്നു. രണ്ടാമത്തെ വൈൽഡ് കാർഡ് പ്രഖ്യാപിച്ചാണ് മോഹൻ ലാൽ പ്രേക്ഷകരെ വീണ്ടും ഞെട്ടിച്ചത്. ഒരാളെ കൂടി അകത്തേക്ക് വിടാമെന്ന് പറഞ്ഞാണ് മോഹൻ ലാൽ അടുത്ത ബോംബ് പൊട്ടിച്ചത്. ദയ അശ്വതി ബിഗ് ഹൗസിനുള്ളിലെത്തി മറ്റ് മത്സരാര്‍ഥികളുമായി പരിചയപ്പെടുമ്പോള്‍ മോഹന്‍ലാല്‍ അടുത്ത സര്‍പ്രൈസ് പുറത്തു വിടുകയായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെത്തന്നെ അനേകം മലയാളികള്‍ക്ക് പരിചയമുള്ള ജസ്ല മാടശ്ശേരിയാണ് വൈല്‍ഡ് കാര്‍ഡ് വഴി ബിഗ് ബോസ്സിലെത്തിയ രണ്ടാമത്തെ മത്സരാർത്ഥി. സോഷ്യല്‍ മീഡിയയിലൂടെത്തന്നെ പ്രശസ്തയായ മറ്റൊരു വ്യക്തി എന്ന് പറഞ്ഞാണ് മോഹന്‍ലാല്‍ ജസ്ലയെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയത്. ഹൗസിലെ ആരുമായും വ്യക്തിപരമായി പരിചയമില്ല എന്നതാണ് തന്നെ സംബന്ധിച്ച് ഏറ്റവും കൗതുകമുള്ള കാര്യമെന്ന് ജസ്ല വെളിപ്പെടുത്തി. ഒരു സ്വകാര്യ കമ്പനിയില്‍ മാര്‍ക്കറ്റിംഗ് മാനേജരായി ജോലി ചെയ്യുകയായിരുന്നു ജസ്ല.

ഏതായാലും രണ്ടു പുറത്തായപ്പോൾ രണ്ട് പേർ പകരമെത്തിയ അപൂർവ നിമിഷങ്ങളാണ് ബിഗ് ബോസ്സിൽ കഴിഞ്ഞ എപ്പിസോഡിൽ അരങ്ങേറിയത്. പുതിയ മത്സരാർത്ഥികളെ മറ്റ് മത്സരാർത്ഥികൾ എത്രത്തോളം സ്വീകരിക്കുമെന്നും ആരൊക്കെ ഇനി സുഹൃത്തുക്കളാകും ആരൊക്കെ ശത്രുക്കളാകും എന്ന് ഇനി വരും ദിവസങ്ങളിൽ കണ്ടറിയാം. ഇനി പുതിയ അടിപിടിക്കും വാക്കേറ്റത്തിനും തുടക്കം കുറിക്കുന്നതും ഇവരായിരിക്കുമോ എന്നുള്ള കാത്തിരിപ്പിലാണ് ആരാധകർ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (5 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (5 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (5 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (7 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (8 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (8 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (8 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (8 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (8 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (8 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (8 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (8 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (8 hours ago)

Malayali Vartha Recommends