Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പൗരത്വം വിഷയമാകുന്ന 'കാറ്റ്, കടൽ, അതിരുകൾ' എന്ന ചിത്രം പ്രദർശനത്തിന്; പ്രദർശനാനുമതി ലഭിക്കുന്നത് 'പൗരത്വ ബിൽ', "പശു' എന്ന വാക്കുകള്‍ ഒഴിവാക്കണമെന്ന സെൻസർ ബോർഡ് റിവൈസിംഗ് കമ്മിറ്റിയുടെ വ്യവസ്ഥയില്‍

28 JANUARY 2020 03:37 PM IST
മലയാളി വാര്‍ത്ത

ലോകത്ത് ഇന്ന് ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിടുന്ന അഭയാർത്ഥി സമൂഹമായ റോഹിങ്ക്യൻ അഭയാർത്ഥികളുടെ കഥ പറയുന്ന ആദ്യ ഇന്ത്യൻ ചിത്രമായ കാറ്റ്, കടൽ, അതിരുകൾ പ്രദർശനത്തിന് ഒരുങ്ങുന്നു. കൊക്കൂൺ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ഷാജി. ഇ.കെ നിർമ്മിച്ച് സമദ് മങ്കട സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കാറ്റ്, കടൽ, അതിരുകൾ'. ജനുവരി 31ന് കേരളത്തിലെ വിവിധ തീയേറ്ററുകളിൽ സിനിമ റിലീസ് ചെയ്യും എന്നാണ് റിപ്പോർട്ടുകൾ.

അടുത്തകാലത്ത് ഇന്ത്യയിലേക്ക് അഭയം തേടിവന്ന റോഹിങ്ക്യൻ അഭയാർത്ഥികളുടെയും അറുപത് വർഷം മുമ്പ് ദലൈലാമയോടൊപ്പം ഇന്ത്യയിലേക്ക് പലായനം ചെയ്ത തിബറ്റൻ സമൂഹത്തിന്‍റെയും ജീവിതമാണ് ചിത്രത്തിൽ പങ്കുവെക്കുന്നത്. ഇന്ത്യയെമ്പാടും പൗരത്വനിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങൾ നടക്കുന്ന സമയത്താണ് അഭയാർത്ഥി പ്രശ്നവും പൗരത്വവും ദേശീയതയും വംശീയതയും ചർച്ച ചെയ്യുന്ന ചിത്രം പ്രദർശനത്തിനെത്തുന്നത്.

അഭയാർത്ഥികളുടെ കഥ പറയുന്നതിനാൽ ചിത്രം വിദേശരാജ്യങ്ങളുമായുള്ള ഇന്ത്യയുടെ സൗഹൃദത്തെ ബാധിക്കുമെന്നത്തിന്റെ പേരിൽ റീജിയണൽ സെൻസർ ബോർഡ് സിനിമയ്ക്ക് പ്രദർശനാനുമതി നിഷേധിച്ചിരുന്നു. പിന്നീട് സിനിമയിൽ ഉപയോഗിക്കപ്പെട്ടിട്ടുള്ള "പൗരത്വ ബിൽ', "പശു' എന്ന വാക്കുകള്‍ ഒഴിവാക്കണമെന്ന വ്യവസ്ഥയില്‍ ആണ് അനുമതി നൽകുന്നത്. കർണ്ണാടകയിലെ ബൈലക്കൂപ്പ, സിക്കിമിലെ നാഥുല, ഗുരുദേഗ്മാർ, ഹിമാചൽ പ്രദേശിലെ മക്ലിയോഡ്ഗഞ്ച്, മണാലി, ദില്ലി എന്നിവയാണ് ചിത്രത്തിന്റെ ലൊക്കേഷനുകൾ. അനു മോഹൻ, ലിയോണ ലിഷോയ്, കൈലാഷ്, അനിൽ മുരളി, ഡോ. വേണുഗോപാൽ, ശരൺ തുടങ്ങിയ അഭിനേതാക്കൾക്കൊപ്പം ധാവാ ലാമോ എന്ന തിബറ്റൻ അഭയാർത്ഥിയായി അഭിനയിക്കുന്നത് അതപേരിലുള്ള ബൈലക്കുപ്പ അഭയാർത്ഥി സെറ്റിൽമെന്റിലെ അന്തേവാസിയാണ്. എസ് ശരത്തിന്റെയാണ് തിരക്കഥ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (5 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (5 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (5 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (7 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (8 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (8 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (8 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (8 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (8 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (8 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (8 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (8 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (8 hours ago)

Malayali Vartha Recommends