അമലയുടെ ആത്മാര്‍ത്ഥതയ്ക്ക് ലാലേട്ടന്റെ കൊടുകൈ

തന്റെ ജോലിയോട് നൂറു ശതമാനവും ആത്മാര്‍ത്ഥത കാണിക്കുന്ന അമല പോളിന്റെ ആത്മാര്‍ത്ഥത കണ്ട മോഹന്‍ലാല്‍ പോലും അമ്പരന്നതായാണ് റിപ്പോര്‍ട്ട്. സഹതാരത്തിന്റെ ആത്മാര്‍ത്ഥതയ്ക്കും ത്യാഗത്തിനും സാക്ഷിയായ മോഹന്‍ലാല്‍ നടിയെ അഭിനന്ദിക്കാനും മറന്നില്ല. ബെല്ലാരിയിലെ ജെഎസ്ഡബ്ല്യു മലയാളി കൂട്ടായ്മ സംഘടിപ്പിച്ച സ്വീകരണ പരിപാടിയില്‍ മോഹന്‍ലാല്‍ അമല പോളിനെ അഭിനന്ദിക്കുകയും ചെയ്തു. കേവലം ഒരേ ഒരു ഷോട്ടിന് വേണ്ടി അമലയെടുത്ത ത്യാഗവും അമല കാണിച്ച ആത്മാര്‍ത്ഥതയും എത്ര അഭിനന്ദിച്ചാലും മതിയാവില്ലെന്ന് മോഹന്‍ലാല്‍ പറഞ്ഞു
മോഹന്‍ലാലിനൊപ്പമുള്ള തന്റെ സുപ്രധാന രംഗം ചിത്രീകരിച്ച് അമല തിരിച്ച് ചെന്നൈയിലേക്ക് മടങ്ങി. കേവലം അരമുക്കാല്‍ മണിക്കൂര്‍ മാത്രമുള്ള ഒരു ഷോട്ട് ചിത്രീകരിക്കുന്നതിന് വേണ്ടിയാണ് അമല 1400 കിലോമീറ്റര്‍ ദൂരം യാത്ര ചെയ്തു വന്നത്.
ചിത്രീകരണം അതിന്റെ അവസാന ഘട്ടത്തിലേക്ക് കടന്നപ്പോള്‍ കര്‍ണാടക അതിര്‍ത്തിയിലെ ബെല്ലാരിയില്‍ ചിത്രത്തിന്റെ ഒരു പ്രധാന ഭാഗം ചിത്രീകരിക്കേണ്ടതുണ്ടായിരുന്നു. അതിനായി മോഹന്‍ലാലും ജോഷിയും അടങ്ങുന്ന സംഘം അവിടെയെത്തി. ഈ സമയം അമല പോള്‍ സൂര്യ നായകനാകുന്ന തന്റെ പുതിയ ചിത്രമായ ഹൈക്കുവിന്റെ ലൊക്കേഷനിലായിരുന്നു. ചെന്നൈയില്‍ ചിത്രീകരണ തിരക്കിലായിരുന്ന അമലയെ വിവരമറിയിച്ചപ്പോള്‍ യാതൊരു മുടക്കവും പറയാതെ അമല ഓടിയെത്തുകയായിരുന്നു.
മലയാളി കൂടിയായ തെന്നിന്ത്യന്‍ താരസുന്ദരി അമലാ പോളും മോഹന്‍ലാലും ഒരുമിച്ചെത്തുന്ന ചിത്രമാണ് ജോഷി സംവിധാനം ചെയ്യുന്ന ലൈല ഒ ലൈല. ജോഷി തന്നെ സംവിധാനം ചെയ്ത റണ്‍ ബേബി റണ്‍ എന്ന സിനിമയിലാണ് മുമ്പ് അമലയും മോഹന്‍ലാലും ഒന്നിച്ചത്. ഈ ചിത്രം വന്‍ വിജയം നേടിയിരുന്നു. ഇതോടൊപ്പം അമലയുടേയും മോഹന്‍ലാലിന്റെയും ജോഡിപ്പൊരുത്തവും ശ്രദ്ധിക്കപ്പെട്ടിരുന്നു. ലൈല ഒ ലൈലയിലൂടെ വീണ്ടും ഇവര്‍ ഒത്തുചേര്‍ന്നതോടെ ആരാധകര്‍ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ്. അതിനിടയിലാണ് ചിത്രത്തിന്റെ അണിയറ വിശേഷങ്ങള്‍ ഓരോന്നായി വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha