ലക്ഷ്മിമേനോന്‍ പുകവലിക്കില്ല

പുകവലിക്കെതിരെ ലക്ഷ്മിമേനോന്‍ രംഗത്ത്. പുകവലിക്കാത്ത താരം ഇതിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ പ്രചരണം ആരംഭിച്ചു. യു ക്വിറ്റ് ഐ ക്വിറ്റ് എന്നാണ് പ്രചരണത്തിന്റെ മുദ്രാവാക്യം. പ്‌ളസ് ടൂ പരീക്ഷയ്ക്കായി സിനിമയില്‍ നിന്ന് അവധിയെടുത്ത് വീട്ടിലിരിക്കുന്ന താരം അതിന്റെ ഇടവേളയിലാണ് ക്യാമ്പയിന്‍ നടത്തുന്നത്. നിങ്ങള്‍ക്ക് പുകവലിക്കുന്ന ശീലം ഉണ്ടെങ്കില്‍ ഉപേക്ഷിക്കൂ, ആ ശീലം നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കും ദോഷമാവുമെന്നും താരം തന്റെ ഫെയിസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
താന്‍ പുകവലിക്കാറില്ലെന്നും തനിക്കുള്ള മോശം ശീലങ്ങളെല്ലാം ഉപേക്ഷിക്കുകയാണെന്നും താരം വ്യക്തമാക്കി. തന്റെ പ്രചരണം ശക്തമാക്കാന്‍ എല്ലാവരും മുന്നോട്ട് വരണമെന്നും ലക്ഷ്മി അഭ്യര്‍ത്ഥിച്ചു. സിനിമയില്‍ ഇത്തരം കഥാപാത്രങ്ങള്‍ വരാറുണ്ട്. അത് അനുകരിക്കാന്‍ ആരാധകരടക്കം ശ്രമിക്കാതിരിക്കാനാണ് ഇത്തരത്തിലൊരു നീക്കം തന്റെ ഭാഗത്തിന്ന് ഉണ്ടായത്. സെന്‍സര്‍ ബോര്‍ഡ് അടക്കം ഇത്തരം ശ്രമങ്ങള്‍ നടത്തുന്നുണ്ട്. അതിനാല്‍ സംഘടനകളും വ്യക്തികളും ഇത്തരം കാര്യങ്ങള്‍ പ്രോല്‍സാഹിപ്പിക്കണമെന്നും താരം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha