ഇരുട്ടിന്റെ മറവില്‍ റഹ്മാന്‍ മമ്മൂട്ടിയെ പറ്റിച്ചു

കണ്ടുകണ്ടറിഞ്ഞു എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുന്ന സമയത്ത് റഹ്മാന്‍ ദുബായില്‍ നിന്നും പുതിയ മോഡല്‍ കാര്‍വാങ്ങി. മാസ് ആ 626 എന്നായിരുന്നു കാറിന്റെ പേര്. കേരളത്തില്‍ റഹ്മാന് മാത്രമേ ആ കാര്‍ ഉണ്ടായിരുന്നുള്ളൂ. മമ്മൂട്ടി കാര്‍ കണ്ടിട്ട് അന്ന് അന്തം വിട്ടു. ഒരു യുവാവിന് വീട്ടിലും യാത്രകളിലും എന്തൊക്കെ ആവശ്യമാണോ അതെല്ലാം കാറിലുണ്ടായിരുന്നു. കാറിനുള്ളില്‍ ടി.വി, മ്യൂസിക് സിസ്റ്റം, സി.ഡി പ്ലെയര്‍, 12 സി.ഡി ഒരുമിച്ചിടാനുള്ള സൗകര്യം. സ്‌പോര്‍ട്ട്‌സ് ടയേഴ്‌സ്, ഓട്ടോമാറ്റിക് വിന്‍ഡോസ്.
റഹ്മാന്‍ കാറുമായി ലൊക്കേഷനില്‍ പോയിരുന്നു. ചിലപ്പോള്‍ മമ്മൂട്ടിയും കാണും. യാത്രയ്ക്കിടയില്‍ വര്‍ത്തമാനം കാറിന്റെ സജ്ജീകരണങ്ങള്‍ സംബന്ധിച്ചുതന്നെയായിരിക്കും. ഒരു ദിവസം ഷൂട്ടിംഗ് കഴിഞ്ഞ് രാത്രി ഹോട്ടലിലേക്കു മടങ്ങുകയാണ്, കാറിന്റെ ഗ്ലാസ്സുകളിലെല്ലാം നല്ല ഡാര്‍ക്ക് സണ്‍ഫിലിം ഒട്ടിച്ചിരിക്കുന്നതിനാല്‍ അല്‍പ്പംപോലും വെളിച്ചമില്ല. 12 സി.ഡി ഒരുമിച്ചാടാവുന്ന പ്ലയറുണ്ട്. ഡിക്കിയിലാണ് അതിന്റെ സംവിധാനം. ഈ സി.ഡികളിലെ ഏത് പാട്ടുവേണമെങ്കിലും ഡ്രൈവര്‍
സീറ്റിലിരുന്നുകൊണ്ട് നമുക്ക് ഓപ്പറേറ്റ് ചെയ്യാം. സ്റ്റിയറിംഗിന്റെ റൈറ്റ് സൈഡിലാണ് അതിന്റെ ബട്ടണ്‍. റിമോട്ടില്‍ ഈസിയായി വര്‍ക്കു ചെയ്യാവുന്നതേയുള്ളു. റഹ്മാന്‍ സീറ്റിലിരുന്നുകൊണ്ട് റിമോട്ട് ഓപ്പറേറ്റ് ചെയ്യും. ഏതാണ്ട് രണ്ടായിരം പാട്ടുകളോളം ഈ സീഡിയിലുണ്ട്.
താന്‍ പറയുന്നത് അനുസരിച്ച് പാട്ടുകള്‍ മാറിവരുമെന്നൊരു തട്ടുതട്ടി. അങ്ങനയുണ്ടോയെന്ന് മമ്മൂട്ടിക്ക് തെല്ല് സംശയം. അതെയെന്നുപറഞ്ഞുകൊണ്ട് റഹ്മാന്‍ മ്യൂസിക് ചെയിഞ്ച് എന്നുറക്കെ പറഞ്ഞു. എന്നിട്ട് റിമോട്ട് ഉപയോഗിച്ച് പാട്ടുമാറ്റി. കാറിനുള്ളില്‍ നല്ല ഇരുട്ടായതിനാല്‍ റിമോട്ട് ഉപയോഗിക്കുന്നതൊന്നും കാണാനില്ല.പക്ഷെ, കബളിപ്പിക്കല്‍ പരിപാടിയില്‍ മമ്മുട്ടി പെട്ടോ എന്ന് റഹ്മാനറിയില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha