മേജര്‍ രവിക്കെതിരെ പരാതി: പിക്കറ്റ് 43 എന്ന ചിത്രത്തിന് അധിക ചെലവ് ഉണ്ടാക്കി

സംവിധായകന്‍ മേജര്‍ രവിക്കെതിരെ നിര്‍മാതാവ് ഒ.ജി സുനില്‍ നിര്‍മാതാക്കളുടെ സംഘടനയ്ക്ക് പരാതി നല്‍കി. പിക്കറ്റ് 43 എന്ന ചിത്രത്തിന് 70 ലക്ഷത്തോളം രൂപയുടെ അധിക ചെലവ് മേജര്‍ രവി ഉണ്ടാക്കിയെന്നും അത് കാരണം സിനിമ നഷ്ടത്തിലായെന്നുമാണ് പരാതി. കൃത്യമായ ബജറ്റ് പ്ലാന്‍ ചെയ്തിരുന്നു. അതിനനുസരിച്ച് ചിത്രം തീര്‍ക്കാമെന്ന് മേജര്‍ രവി ഉറപ്പ് നല്‍കിയിരുന്നതാണ്. എന്നാല്‍ അദ്ദേഹം ഗുരുതരമായ വീഴ്ച വരുത്തിയെന്ന് നിര്‍മാതാവ് ആരോപിച്ചു.പൃഥ്വിരാജ് നായകനായ ചിത്രം കാശ്മീരിലാണ് ഷൂട്ട് ചെയ്തത്. ചിത്രം തിയറ്ററുകളില്‍ അമ്പത് ദിവസത്തോളം കളിച്ചെങ്കിലും നിര്‍മാതാവിന്റെ കീശ ചോര്‍ന്നു. ഇതേ തുടര്‍ന്നാണ് പരാതി നല്‍കിയത്. സാറ്റലൈറ്റ് ഇനത്തിലും വലിയ തുക ലഭിച്ചില്ല.
എന്നാല്‍ കാശ്മീരിലെ ലൊക്കേഷനില്‍ ചിത്രീകരണം സാങ്കേതിക കാരണങ്ങളാല്‍ നീണ്ടെന്നും യഥാര്‍ത്ഥ ആയുധങ്ങളും മറ്റും ഉപയോഗിച്ചാണ് ചിത്രീകരണം നടത്തിയതെന്നും സംവിധായകന്‍ വിശദീകരിച്ചു. അത് സിനിമയുടെ പൂര്‍ണതയ്ക്ക് വേണ്ടിയായിരുന്നു. വണ്‍ ബൈ ടു എന്ന സിനിമയുടെ ചിത്രീകരണം നീട്ടിയതിനും റിലീസിംഗ് തടസപ്പെടുത്തിയതിനും സംവിധായകന്‍ അരുണ്‍ കുമാര്‍ അരവിന്ദിനെതിരെ വിലക്ക് നിലവിലുണ്ട്. ബജറ്റ് കൂടിയതിന് മുമ്പ് സംവിധായകന്‍ സിബി മലയിലിനെ ഒരു വര്‍ഷത്തോളം വിലക്കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha