ഇതാണ് തയ്യല്‍ക്കാരനും സുമതിയും

ഇതാണ് നോവലിസ്റ്റ് എന്‍.പി അംബുജാക്ഷന്റെ ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന നോവലിലെ തയ്യല്‍ക്കാരനും സുമതിയും. ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന നോവല്‍ സിനിമയാകുമ്പോള്‍ കുഞ്ചാക്കോ ബോബനും റിമയുമാണ് തയ്യല്‍ക്കാരനും സുമതിയുമാകുന്നത്. അഴകിയരാവണനിലെ നോവലിസ്റ്റ് എന്‍.പി അംബുജാക്ഷന്റെ പ്രസിദ്ധമായ നോവലാണ് ചിറകൊടിഞ്ഞ കിനാവുകള്‍. കോടീശ്വരനായ ശങ്കര്‍ ദാസിനോട് സുഹൃത്ത് അംബുജാക്ഷന്‍ പറയുന്ന കഥയാണ് ചിറകൊടിഞ്ഞ കിനാവുകള്‍.
അവിടെ തയ്യല്‍ക്കാരന്റെ വീടിന്റെ പാലുകാച്ചല്‍ ഇവിടെ സുമതീടെ കല്യാണം, കല്യാണം പാലുകാച്ചല്‍. പാലുകാച്ചല്‍ കല്യാണം , അതിങ്ങനെ മാറി മാറി കാണിക്കണം. അവിടെ സുമതിയുടെ കഴുത്തില്‍ താലിവീഴുന്ന സമയത്ത്, ഇവിടെ കാച്ചിയ പാലില്‍ വിഷം കലക്കി കുടിച്ച് തയ്യല്‍ക്കാരന്‍ പിടയുകയാണ്... പിടുകയാണ്. ഡോക്ടര്‍മാര്‍, ഓപ്പറേഷന്‍ ഓപ്പറേഷന്‍, ഡോക്ടര്‍മാര്‍ അതിങ്ങനെ മാറി മാറി കാണിക്കണം. അഴകിയ രാവണന്‍ എന്ന ചിത്രത്തിലെ എക്കാലവും ചിരിപ്പിക്കുന്ന ഈ തമാശ തീര്‍ത്ത കഥാപാത്രങ്ങളാണ് തയ്യല്‍ക്കാരനും സുമതിയും.
അഴകിയ രാവണന്‍ എന്ന ചിത്രത്തില്‍ ശ്രീനിവാസന്‍ അവതരിപ്പിച്ച ടെയ്‌ലര്‍ അമ്പുജാക്ഷന്‍ എന്ന കഥാപാത്രത്തെയും അയാളുടെ \'ചിറകൊടിഞ്ഞ കിനാവുകള്‍\' എന്ന നോവല്‍ വിവരിക്കുന്ന രംഗങ്ങളും പുതുമയോടെ സിനിമയാക്കുന്നത് സന്തോഷ് വിശ്വനാഥാണ്. കോമഡിക്ക് പ്രാധാന്യം നല്‍കിയൊരുക്കുന്ന ചിത്രത്തില്‍ വേറിട്ട ഗെറ്റപ്പുകളിലാകും കുഞ്ചാക്കോ ബോബനും റിമയും പ്രത്യക്ഷപ്പെടുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റന്‍ സ്റ്റീഫന്‍നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha