മോഹന്‍ലാല്‍ വിസ്മയിപ്പിച്ച നടനാണെന്ന് മഞ്ജു വാര്യര്‍

മലയാളത്തിന്റെ പ്രിയ നടന്‍ മോഹന്‍ ലാലിനെ കുറിച്ച് പറയുമ്പോള്‍ നടി മഞ്ജു വാര്യറിന്് ഒരായിരം നാവാണ്. മോഹന്‍ലാലിനെ കുറിച്ച് പറയാന്‍ മഞ്ജുവിന് വാക്കുകളില്ല. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രമായ എന്നും എപ്പോഴും എന്ന സിനിമയിലാണ് ലാലും മഞ്ജുവും ഇപ്പോള്‍ അഭിനയിക്കുന്നത്. രണ്ട് സിനിമകളില്‍ മാത്രമെ മഞ്ജുവും ലാലും അഭിനയിച്ചിട്ടുള്ളൂ. ലാലേട്ടന്‍ തന്നെ വിസ്മയിപ്പിച്ച നടനാണെന്ന് മഞ്ജു തുറന്ന് പറയുന്നു. ലാലേട്ടന്‍ എന്ന വിസ്മയം എന്ന തലക്കെട്ടിലാണ് മഞ്ജു ലാലിനെ പുകഴ്ത്തി പറയുന്നത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് മഞ്ജു തന്റെ ഔദ്യോഗിക ഫേസ് ബുക്ക് പേജില്‍ ലാലിനെ കുറിച്ച് കുറിപ്പെഴുതിയത്.
മഞ്ജുവിന്റെ പോസ്റ്റ് ഇങ്ങനെ:
ലാലേട്ടന് ഏറ്റവും ഇഷ്ടപ്പെട്ട വാക്കാണ് വിസ്മയം എന്ന് കേട്ടിട്ടുണ്ട്. പക്ഷേ അദ്ദേഹത്തെ വിശേഷിപ്പിക്കാനും അതിനപ്പുറമൊരു വാക്കില്ല. എത്രയോവര്‍ഷങ്ങള്‍ക്കുശേഷമാണ് ലാലേട്ടനൊപ്പം അഭിനയിക്കുന്നത്. കന്മദത്തിലും ആറാം തമ്പുരാനിലും അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ക്ക് വീരപരിവേഷമുണ്ടായിരുന്നു.
പക്ഷേ എന്നും എപ്പോഴും എന്ന ചിത്രത്തില്‍ തീര്‍ത്തും സാധാരണക്കാരനായ പത്രപ്രവര്‍ത്തകനെയാണ് ലാലേട്ടന്‍ അവതരിപ്പിക്കുന്നത്. കളിയും ചിരിയും തമാശയുമൊക്കെയായി അദ്ദേഹത്തിന്റെ സ്വഭാവത്തില്‍ തന്നെ രൂപപ്പെടുത്തിയ കഥാപാത്രം. ലാലേട്ടന്‍ ഒരു മാന്ത്രിക കണ്ണാടിയാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. തനിക്കെതിരെ നില്‍കുന്നവരിലേക്ക് തന്റെയുള്ളിലെ ദിവ്യമായ കഴിവുകളെ പ്രതിഫലിപ്പിക്കുന്ന അഭിനേതാവ്. ഈ സിനിമയില്‍ എനിക്ക് എന്തെങ്കിലും ചെയ്യാനായിട്ടുണ്ടെങ്കില്‍ അത് ലാലേട്ടനില്‍ നിന്ന് കിട്ടിയ ദൈവികമായ ഊര്‍ജത്താലാണെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.
ലാലേട്ടന്‍ പല സീനുകളും അഭിനയിക്കുമ്പോള്‍ നമ്മള്‍ അത്ഭുതപ്പെട്ടുപോകും. എങ്ങനെ കഴിയുന്നു ഇത് എന്ന അവിശ്വസനീയതയില്‍ നമ്മള്‍ അഭിനയിക്കാന്‍ മറന്നുനില്‍ക്കും. ജീവിതത്തെക്കുറിച്ച് ആഴത്തിലുള്ള ചില സംഭാഷണങ്ങള്‍ ഇതിലുണ്ട്. അത്രയും നേരം വെറും വെള്ളക്കടലാസിലെ അക്ഷരങ്ങള്‍ മാത്രമായിരുന്ന അവയ്ക്ക് ലാലേട്ടന്റെ ചുണ്ടിലൂടെ പുറത്തുവന്നതോടെ ജീവന്‍ വയ്ക്കുകയായിരുന്നു. പ്യൂപ്പ ചിത്രശലഭമാകുന്നതു പോലൊരു വിസ്മയം. എന്നും എപ്പോഴും എനിക്ക് തന്ന ഏറ്റവും വലിയ വിസ്മയവും മോഹന്‍ലാല്‍ എന്ന മഹാപ്രതിഭയുടെ പ്രകടനം വര്‍ഷങ്ങള്‍ക്ക് ശേഷം അരികെ നിന്ന് കാണാനായി എന്നതാണ് മഞ്ജു പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha