ഞാനും ന്യുജെന്‍: ശ്വേതാ മേനോന്

ഞാനും എന്തിനും തയ്യാര്‍. ന്യൂ ജനറേഷന്‍ നടിയാണ് താനും, പക്ഷെ ഇതുവരെ ലഹരി ഉപയോഗിച്ചിട്ടില്ല. എന്നാല്‍ ഉപയോഗിക്കണമെന്ന് തോന്നിയാല്‍ ഉപയോഗിക്കുമെന്നും ശ്വേത പറയുന്നു. ലഹരി ഉപയോഗിക്കണമോ വേണ്ടയോ എന്നത് തന്റെ വ്യക്തിപരമായ തീരുമാനമാണെന്നാണ് ശ്വേത മേനോന്‍ പറയുന്നത്. പക്ഷെ ഇതുവരെ ലഹരി ഉപയോഗിച്ചിട്ടില്ല എന്ന കാര്യവും നടി വ്യക്തമാക്കുന്നു.
ന്യുജെനറേഷന്‍ സിനിമാതാരങ്ങള്‍ ലഹരിക്കടിമകളാണെന്ന വാദം നടന്‍ ഷൈന്‍ ടോം ചാക്കോ കൊക്കെയിന്‍ കേസില്‍ പിടിയിലായപ്പോള്‍ പലരും ഉയര്‍ത്തിയിരുന്നു. ഇത് തെറ്റാണെന്ന് പറഞ്ഞ് പല സിനിമാതാരങ്ങളും രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇവരെ പോലെയൊന്നുമല്ല നടി ശ്വേതാമേനോന്‍. തനിക്ക് ലഹരി ഉപയോഗിക്കണമെന്ന് തോന്നിയാല്‍ അത് ചെയ്യുമെന്ന് തുറന്നു പറയാന്‍ ശ്വേത മേനോന് ഒരു മടിയുമില്ല.
ഇപ്പോള്‍ റിയാലിറ്റി ഷൊയിലും മറ്റും സജീവമാണ് ശ്വേത മേനോന്‍. ഹിന്ദിയില്‍ നിന്നും ഓഫറുകള്‍ വരുന്നുണ്ടെന്നും തടി കുറച്ച് ഹിന്ദിയില്‍ അഭിനയിക്കണം എന്നാണ് തീരുമാനമെന്നും ശ്വേത മേനോന്‍ പറഞ്ഞു. ഇപ്പോള്‍ സ്‌റ്റേജ് ഷോകളുമായി തിരക്കിലാണത്രെ. അതിനാലാണ് മലയാളത്തില്‍ അധികം കാണാത്തത്. 100 ഡിഗ്രി സെല്‍ഷ്യസായിരുന്നു ശ്വേതയുടെ അവസാന മലയാള ചിത്രം. ശക്തമായി സ്ത്രീകഥാപാത്രങ്ങളില്‍ അഭിനയിക്കാന്‍ താത്പര്യമില്ലെന്നും കോമഡി വേഷങ്ങളാണ് ഇഷ്ടമെന്നും ശ്വേത പറയുന്നു.
ആര്‍ വിവേകാനന്ദന്‍ സംവിധാനം ചെയ്യുന്ന \'തുണൈമുതല്‍വര്‍\' എന്ന സിനിമയിലൂടെ ശ്വേത തമിഴിലും സാന്നിധ്യമറിയിക്കുകയാണ്. ഭാഗ്യരാജാണ് ചിത്രത്തില്‍ ശ്വേതയുടെ നായകന്‍. ചിത്രം ഉടന്‍ തിയറ്ററുകളില്‍ എത്തും.മലയാളത്തില് ജയ്‌റാം കൈലാഷ് സംവിധാനം ചെയ്യുന്ന \'അക്കല്‍ദാമയിലെ പെണ്ണ്\' എന്ന ചിത്രത്തിലും സുരേഷ്‌ഗോപി നായകനാവുന്ന \'രുദ്രസിംഹാസന\'ത്തിലും ശ്വേതയാണ് നായിക. ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഉടന്‍ തുടങ്ങും. വിശ്വനാഥ് സംവിധാനം ചെയ്യുന്ന \'അപ്പവും വീഞ്ഞും\' എന്ന ചിത്രത്തില്‍ അതിഥിതാരമായും ശ്വേത എത്തും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha