സ്ത്രീയൊരു സെക്‌സ് ഉപകരണമല്ലെന്ന് ഭാവന

മലയാളത്തിന്റെ പ്രിയ നടി ഭാവന ഗോസിപ്പുകള്‍ക്കും തെറ്റായ വാര്‍ത്തകള്‍ക്കും ഉടന്‍ പ്രതികരിക്കുന്നു ഒരാളാണ്. സ്ത്രീത്വത്തെ അപമാനിച്ചാല്‍ ഏത് നടിയും ഒന്ന് പ്രതികരിക്കും. അത് പോലെ തന്നെയാണ് ഭാവനയും. സ്ത്രീയൊരു സെക്‌സ് ഉപകരണമല്ല എന്ന് ഭാവന തുറന്ന് പറഞ്ഞിരിക്കുകയാണ്. തെറ്റായ രീതിയില്‍ എന്ത് പ്രചാരണം വന്നാലും ഉടനടി സ്ത്രീകള്‍ പ്രതികരിക്കണമെന്നാണ് ഭാവന പറയുന്നത്. പെണ്‍കുട്ടികള്‍ ഒരു പ്രായം കഴിഞ്ഞാല്‍ കല്യാണം കഴിച്ച് കുട്ടികളുമായി ജീവിക്കണമെന്നാണ് നമ്മുടെ നാട്ടിലെ സങ്കല്‍പം. വിവാഹം പ്രായം പതിനെട്ടല്ല, മറിച്ച് പതിനാറാക്കണമെന്നും അഭിപ്രായപ്പെടുന്നവരുണ്ട്. ഇതൊക്കെ കേള്‍ക്കുമ്പോള്‍ പുച്ഛമാണ് തോന്നുന്നതെന്നും ഭാവന പറഞ്ഞു.
പെണ്‍കുട്ടികള്‍ വിവാഹം കഴിച്ച ശേഷം വീട്ടില്‍ വെറുതെയിരിക്കേണ്ടവരല്ലെന്നും ഭാവന പറഞ്ഞു. ഇതൊക്കെ നമ്മള്‍ സ്വയം തീരുമാനിച്ചാല്‍ മതിയെന്നും ഭാവന പറയുന്നു. സ്ത്രീകള്‍ക്ക് വേണ്ടി സ്ത്രീകള്‍ തന്നെയാണ് ശബ്ദം ഉയര്‍ത്തേണ്ടതെന്നും ഭാവന പറയുന്നു. ചിലപ്പോള്‍ അഹങ്കാരിയെന്ന് മുദ്രകുത്തിയെന്നും വരാമെന്ന് ഭാവന പറഞ്ഞു. സിനിമനടിയായാല്‍ പലതും കേള്‍ക്കേണ്ടി വരും. എന്നാല്‍ അതിനൊന്നും പ്രതികരിക്കാതെയിരിക്കുന്നതാണ് നല്ലതെന്നും ഭാവന പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha