മണിയന്‍ പിള്ളയ്ക്ക് മറുപടി പറയാന്‍ മാത്രം സംസ്‌ക്കാര ശൂന്യനായിട്ടില്ലെന്ന് സലിംകുമാര്‍

മണിയന്‍പിള്ളക്കെതിരെ ശക്തമായി പ്രതികരിച്ച് സലിം കുമാര്‍ രംഗത്ത്. ആളും തരവും നോക്കി അഭിപ്രായം മാറ്റുന്ന മണിയന്‍പിള്ള രാജുവിന് മറുപടി കൊടുക്കാന്‍മാത്രം താന്‍ സാംസ്‌ക്കാരികമായി അധ:പതിച്ചിട്ടില്ലെന്ന് സിനിമാ താരവും ചലചിത്ര വികസന അക്കാദമി അംഗവുമായ സലിംകുമാര്‍. സംസ്‌കാരം എന്നത് കടയില്‍ വാങ്ങാന്‍ കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു
മണിയന്‍ പിള്ള രാജു നായകനായി അഭിനയിച്ച നമ്പൂരി യുവാവ് എന്ന സിനിമയ്ക്ക് കോര്‍പ്പറേഷനു കീഴിലുള്ള തിയറ്ററുകളില്‍ പ്രദര്‍ശനാനുമതി നിഷേധിച്ചെന്ന് ചൂണ്ടികാണിച്ച് ഇതിനെതിരേ രംഗത്ത് വന്ന മണിയന്‍പിള്ള, റോഡുപണിക്കാരനെന്നാണ് ഇടവേള ബാബുവിനെ മാസങ്ങള്‍ക്ക് മുമ്പ് വിശേഷിപ്പിച്ചത്. എന്നാലിപ്പോള്‍ ഇതേ ബാബുവിന്റെ തോളില്‍ കൈയിട്ട് പറയാന്‍ വ്യക്തമായ കാരണംപോലുമില്ലാതെ രാജിവച്ച് തനിക്കെതിരായി പ്രസ്താവന ഇറക്കുകയാണ്. ഇത്രമാത്രം സംസ്‌ക്കാര ശൂന്യമായി പ്രവര്‍ത്തിക്കുന്ന മണിയന്‍പിള്ളയ്ക്ക് മറുപടി നല്‍കാന്‍ മാത്രം താന്‍ സംസ്‌ക്കാര ശൂന്യനായിട്ടില്ലെന്ന് സലിംകുമാര്‍ ഓര്‍മിപ്പിച്ചു.
വ്യക്തമായ കാരണമില്ലാതെയാണ് മണിയന്‍പിള്ള രാജുവും ഇടവേള ബാബുവും തോളില്‍ കൈയിട്ട് രാജിവച്ച് അക്കാദമിയുടെ പടിയിറങ്ങിയത്. രാജിയ്ക്ക് പോലും വിലയില്ലാതാക്കുന്ന തരത്തിലാണ് ഇവരുടെ പ്രവര്‍ത്തനം. സര്‍ക്കാറിന് താല്‍പ്പര്യമുള്ളവരെ കോര്‍പ്പറേഷനുകളുടെ തലപ്പത്ത് നിയമിക്കും. അതില്‍ ആരും വിളറിപിടിക്കേണ്ട ആവശ്യമില്ല. കോര്‍പ്പറേഷന്റെ ൈവസ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്നാണ് രാജിയെന്ന് ഇടവേള ബാബു പറയുന്നു. ഇത് പച്ചക്കള്ളമാണ്. സംസ്ഥാനത്ത് ഒട്ടേറെ കോര്‍പ്പറേഷനുകളും ബോര്‍ഡുകളുമുണ്ട്. അവിടെയൊക്കെ ചെയര്‍മാന്‍മാരാണുള്ളത്. വൈസ് ചെയര്‍മാര്‍ പദവിയില്ല. പിന്നെയെങ്ങിനെ ചലചിത്ര വികസന കോര്‍പ്പറേഷനില്‍ മാത്രം ഈ പദവി ബാബു തന്നെയാണ് വ്യക്തമാക്കേണ്ടതെന്നും അദേഹം പറഞ്ഞു.
മുന്‍ മന്ത്രിയും നടനുമായ കെ.ബി ഗണേഷ് കുമാര്‍ പറഞ്ഞാല്‍ താന്‍ രാജി സമര്‍പ്പിക്കുമെന്ന് നേരത്തെ പറഞ്ഞത് പിന്‍വലിക്കുന്നു. ഗേണഷ് കുമാറാണ് തന്നെ കോര്‍പ്പറേഷന്‍ അംഗമായി നോമിനേറ്റ് ചെയ്തതെന്ന് കരുതിയാണ് അങ്ങിനെ പറഞ്ഞത്. ഈ വിവരം താന്‍ ഇപ്പോഴത്തെ സിനിമാ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ വിളിച്ചു അറിയിച്ചിരുന്നു. എന്നാല്‍ തിരുവഞ്ചൂരാണ് തന്നെ സമിതിയില്‍ ഉള്‍പ്പെടുത്തിയയെതന്നും അദേഹം മന്ത്രിയായ ശേഷമാണ് പുന:സംഘടിപ്പിച്ചതെന്നും അപ്പോഴാണ് വ്യക്തമായത്. ഇതോടെ ഗണേഷ്‌കുമാര്‍ പറഞ്ഞാല്‍ രാജിയെന്ന തന്റെ മുന്‍ തീരുമാനം പിന്‍വലിച്ചുവെന്നും ഇനിയെന്തായാലും രാജിവയ്ക്കില്ലെന്നും സലിംകുമാര്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























