ദിലീപ് തള്ളിമാറ്റിയതിനാല്‍ രക്ഷപെട്ടു

മലയാളത്തിന്റെ ഭാഗ്യ നായികയാണ് ഇപ്പോള്‍ നിക്കി. ഒപ്പം മലയാളികളുടെ ഇഷ്ട നായികയുമായി മാറിക്കൊണ്ടിരിക്കുകയാണ് ഈ മറുനാട്ടുകാരി. ആ ഇഷ്ടം \'ഓം ശാന്തി ഓശാനയിലൂടെയും \'വെള്ളിമൂങ്ങയിലൂടെയും അടിവരയിട്ടുകൊണ്ടായിരുന്നു 2014ലെ നിക്കിയുടെ മലയാള സിനിമ യാത്ര. ഒരുപാടു പ്രതീക്ഷകള്‍ നല്‍കുന്ന നിക്കിയുടെ 2015ലെ ആദ്യ ചിത്രം ഏപ്രില്‍ 4ന് റിലീസ് ആവുന്നു. ദിലീപ് നായകനാവുന്ന \'ഇവന്‍ മര്യാദരാമനിലാണ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
തീവണ്ടിക്കു പിന്നാലെ പായുന്ന ഒരു സീന്‍ ഇവന്‍ മര്യാദരാമനില്‍ ഉണ്ട്. തലനാരിഴയ്ക്കാണ് ആ സീനില്‍ നിന്നും നിക്കിക്കു ജീവന്‍ തിരിച്ചു കിട്ടിയത്. കൈയില്‍ ഒരു ബാഗും എടുത്ത് നിക്കി ട്രെയിനിന്റെ പിന്നാലെ പായുകയായിരുന്നു. അപ്പോഴാണ് ഇടതുകാലിലെ ബാലന്‍സ് തെറ്റിയത്. ഓടിയോടി തീവണ്ടിക്കടുത്ത് എത്തുകയും ചെയ്തിരുന്നു അപ്പോള്‍. ബാലന്‍സ് തെറ്റി വീഴാന്‍ തുടങ്ങിയ നിക്കിയെ ദിലീപ് തള്ളി മാറ്റുകയായിരുന്നു. ഒടുവില്‍ പാളത്തില്‍ വീഴുന്നതിനു പകരം പ്ലാറ്റ്‌ഫോമില്‍ വീണതുകൊണ്ട് ജീവന്‍ തിരിച്ചു കിട്ടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha

























