എന്തിനെയും ധൈര്യത്തോടെ നേരിടണമെന്ന് നീനാ കുറുപ്പ്

ഒരു കാലത്ത് മലയാളികളുടെ ഇഷ്ട നായികയായിരുന്ന നീനാ കുറുപ്പ് മനസ് തുറക്കുകയാണ്. ജീവിതത്തെ കുറിച്ചും തന്റെതായ ചില കാഴ്ച്ചപ്പാടുകളുണ്ടെന്നാണ് നീനാ പറയുന്നത്. ജീവിതത്തിന് യാതൊരു ഗ്യാരന്റിയില്ലായെന്നും നീനാ തുറന്ന് പറയുന്നു. ഇന്നത്തെ കാലത്ത് സ്ത്രീകള്‍ എന്തിനാണ് ഭയപ്പെടുന്നതെന്നും നീനാ ചോദിക്കുന്നു. സ്ത്രീകള്‍ക്ക് നിലനില്‍ക്കാന്‍ ധൈര്യമാണ് എവിടെയും വേണ്ടതെന്നും നീനാ പറയുന്നു. ധൈര്യമില്ലെങ്കില്‍ ഇക്കാലത്ത് ഒരു സ്ത്രീക്കും വീട്ടില്‍നിന്ന് പുറത്തേക്കിറങ്ങാന്‍ കഴിയില്ല. പണ്ടത്തെ ആളുകള്‍ക്ക് വീട്ടിലിരുന്നാല്‍ മതി. അതിനാല്‍ ധൈര്യം ആവശ്യമില്ല.
ഇഷ്ടപ്പെടാത്ത കാര്യങ്ങള്‍ തുറന്നുപറയുന്നതില്‍ എന്താണ് തെറ്റ്? വഴിയരികില്‍ ഒരു പട്ടിയെ കെട്ടിയിട്ട് തല്ലുന്നതു കണ്ടാല്‍ പോലും കാര്‍ നിര്‍ത്തി ചീത്തപറഞ്ഞിട്ടുണ്ട്, ഞാന്‍. ചില നിലപാടുകള്‍ ജീവിതത്തില്‍ സൂക്ഷിക്കണമെന്ന് നിര്‍ബന്ധമുണ്ടെന്നും നീനാ ഉറപ്പിച്ചു പറയുന്നു. എന്തു പ്രതിസന്ധി വന്നാലും തളരരുത്. ജീവിതത്തെ ചിരിച്ചുകൊണ്ട് നേരിടുകയാണ് വേണ്ടത്. വിജയം സുനിശ്ചിതമാകുമെന്നും നീനാ പറഞ്ഞു. മലയാളികള്‍ പറയുന്നത് ഞാനൊരു അഹങ്കാരിയാണെന്നാണ് .
തീര്‍ച്ചയായിട്ടും അഹങ്കാരി തന്നെയാണെന്നും നീനാ സമ്മതിക്കുന്നു .നിരവധി മലയാളം സിനിമകളില്‍ നീനാ അഭിനയിച്ചു. പഞ്ചാബി ഹൗസ് എന്ന ചിത്രത്തിലെ കഥാപാത്രമാണ് നീനയെ പ്രശസ്തിയില്‍ എത്തിച്ചത്. കുടാതെ, വില്ലാളി വീരന്‍, റിങ് മാസ്റ്റര്‍, കൈയ്യൊപ്പ്, ലോകനാഥന്‍ ഐഎഎസ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ നീനാ അഭിനയിച്ചു. നിരവധി ടിവി സീരിയലുകളിലും നീനാ മികവുറ്റ കഥാപാത്രങ്ങള്‍ ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha