പടം കുറഞ്ഞു; മൈഥിലി സഹസംവിധായികയായി

അവസരങ്ങള്‍ കുറഞ്ഞെങ്കിലും സിനിമയില്‍ തന്നെ നില്‍ക്കാന്‍ നടി മൈഥിലി സഹസംവിധായികയായി. പാലേരി മാണിക്യം എന്ന ചിത്രത്തിലൂടെ തന്നെ ക്യാമറയ്ക്ക് മുന്നിലെത്തിച്ച രഞ്ജിത്തിന്റെ പുതിയ ചിത്രമായ ലോഹത്തിലൂടെയാണ് സഹസംവിധായികയുടെ വേഷം കെട്ടിയത്. സിനിമയുടെ എല്ലാ മേഖലയിലും പ്രവര്‍ത്തിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് മൈഥിലി പറഞ്ഞു. മോഹന്‍ലാല്‍ നായകനായ ആക്ഷന്‍ ത്രില്ലറില്‍ ഒരു പ്രധാന റോളിലും മൈഥിലി അഭിനയിക്കുന്നുണ്ട്. മോഹന്‍ലാലിന്റെ മുഖത്ത് ക്ലാപ്പടിച്ച് സംവിധാനം പഠിക്കാനായതിന്റെ ആവേശത്തിലാണ് താരം.
എന്റെ സത്യാന്വേഷണ പരീക്ഷകളാണ് മൈഥിലിക്ക് പ്രതീക്ഷയുള്ള മറ്റൊരു ചിത്രം. ശങ്കര്‍ രാമകൃഷ്ണന്‍ തിരക്കഥയെഴുതിയ ചിത്രത്തില്‍ പ്രധാന വേഷമാണ് താരത്തിന്. സ്‌റ്റേജ് ഷോകളും ടി.വി പരിപാടികളും കുറച്ചാണ് ക്യാമറയ്ക്ക് പിന്നിലേക്ക് പോകാന്‍ തീരുമാനിച്ചത്. മലയാളത്തില്‍ ഒരുപാട് നായികമാരുള്ളതിനാല്‍ അധികകാലം ആര്‍ക്കും പിടിച്ച് നില്‍ക്കാനാവില്ല. എല്ലാക്കാലവും സിനിമയില്‍ നില്‍ക്കുകയാണ് തന്റെ സ്വപ്‌നമെന്നും അതിന് വേണ്ടിയാണ് സഹസംവിധായിക ആയതെന്നും എന്നെങ്കിലും ഒരു ചിത്രം സംവിധാനം ചെയ്യുമെന്നും താരം പറഞ്ഞു.
ആന്‍ഡ്രിയ ആണ് ലോഹത്തിലെ നായിക. മോഹന്‍ലാലിനൊപ്പം അജ്മല്‍ അമീര്‍, സിദ്ദീഖ്, ടിനി ടോം, അജു വര്‍ഗ്ഗീസ് എന്നിവരും ചിത്രത്തിലുണ്ട്. ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം. കൊച്ചിയിലും കോഴിക്കോട്ടും ദുബായിലുമായാണ് ചിത്രീകരണം. ഓണം റിലീസായി ലോഹം എത്തും. മോഹന്‍ലാലിനൊപ്പം ശിക്കാറിന് ശേഷമാണ് അഭിനയിക്കുന്നത്. അതിന്റെ സന്തോഷവും താരം മറച്ച് വെച്ചില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha