കനിഹയ്ക്ക് പിടിച്ച് നില്‍ക്കാനാകുന്നില്ല

നല്ല ഭക്ഷണപ്രിയയായ കനിഹയ്ക്ക് ആഹാരത്തിന് മുന്നില്‍ പിടിച്ച് നില്‍ക്കാനാകുന്നില്ല. താരം ഫെയിസ് ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. താനൊരു ഭക്ഷണ പ്രിയയാണ് അതിനാല്‍ തടി കുറയ്ക്കാന്‍ ബുദ്ധിമുട്ടാണ്. പക്ഷെ പറഞ്ഞിട്ട് കാര്യമില്ല. ഭക്ഷണത്തോടുള്ള പ്രണയം മൂത്ത് കഴിച്ചു തടിച്ച് കൊഴുത്താല്‍ ശരിയാകുമോ എന്ന തോന്നല്‍ കുറേക്കാലമായി തന്നെ അലട്ടുന്നുണ്ടെന്നും താരം പറയുന്നു. കനിഹ മലയാളത്തിലെ മുന്‍നിര നായികമാരില്‍ ഒരാളാണ്. മോഹന്‍ലാലിനും മമ്മൂട്ടിയ്‌ക്കെും സുരേഷ് ഗോപിയ്ക്കും ജയറാമിനും ചേരുന്ന ജോഡി .
അതുകൊണ്ട് ശരീര സൗന്ദര്യം കാത്ത് സൂക്ഷിക്കാന്‍ തടി കുറയ്ക്കാനുള്ള കഠിന ശ്രമത്തിലാണ് കനിഹ. ഒരാഴ്ച ഭക്ഷണം ക്രമീകരിച്ചും ജിമ്മില്‍ പോയി വര്‍ക്കൗട്ട് ചെയ്തു. അതിന് ശേഷമുള്ള റിസള്‍ട്ട് ഫോട്ടോ സഹിതം കനിഹ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. തടി കുറയ്ക്കാന്‍ ഒരു ഷോര്‍ട്ട് കട്ടുമില്ലെന്ന് കനിഹ പറയുന്നു. ഒരാഴ്ച പരിശ്രമിച്ചു എന്ന് പറഞ്ഞു കൊണ്ടാണ് കനിഹ ഫോട്ടോ പോസ്റ്റ് ചെയ്തത്. ഷിബു ഗംഗാധരന്റെ രുദ്രസിംഹാസനത്തില്‍ തനിക്ക് അല്‍പം തടി വേണമായിരുന്നു. അതിലാണ് തടി കൂട്ടിയത്. അതിന്റെ ഷൂട്ടിംഗ് തീര്‍ന്നതോടെയാണ് താരം ജിമ്മില്‍ പോയത്.
കേരളത്തിലെ ഭക്ഷണം വലരെ ഇഷ്ടമുള്ളയാളാണ് കനിഹ. ഉച്ചയ്ക്കത്തെ ഊണും അവിയലും പായസവും എത്ര കഴിച്ചാലും മതിവരില്ല. അതുകൊണ്ട് മലയാള ചിത്രത്തിലേക്ക് ക്ഷണിക്കുമ്പോള്‍ തന്നെ ആവേശമാണ്. അമേരിക്കയില്‍ ഭര്‍ത്താവിനൊപ്പം കഴിയുന്ന കനിഹയ്ക്ക് പാചകവും ഇഷ്ടമാണ്. കേരളത്തിലെ വിഭവങ്ങള്‍ ഉണ്ടാക്കാന്‍ പഠിക്കാനുള്ള ശ്രമത്തിലാണ് താരം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha