മമ്മൂട്ടി ശില്‍പ്പിയാകുന്നു

മമ്മൂട്ടി ശില്‍പ്പിയാകുന്നു. ആദ്യമായാണ് താരം ഇത്തരത്തിലൊരു വേഷം ചെയ്യുന്നത്. കമല്‍ സംവിധാനം ചെയ്ത മഴയെത്തും മുമ്പേ, രാപ്പകല്‍, അഴകിയ രാവണന്‍ എന്നീ സിനിമകളില്‍ മമ്മൂട്ടിക്ക് ശക്തമായ കഥാപാത്രങ്ങളായിരുന്നു. കറുത്തപക്ഷികളിലാണ് ഇരുവരും അവസാനം ഒന്നിച്ചത്.
തിരുവനന്തപുരത്ത് ചിത്രീകരിക്കുന്ന ചിത്രം ഓണത്തിനാണ് തിയറ്ററുകളിലെത്തുക. മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന അച്ഛാ ദിന്‍ എന്ന ചിത്രത്തില്‍ ഹിന്ദി ചുവയുള്ള മലയാളം സംസാരിക്കുന്ന ഝാര്‍ഖ്ണ്ഡ് സ്വദേശിയായാണ് മമ്മൂട്ടി അഭിനയിക്കുന്നത്. മാര്‍ത്താണ്ഡന്റെ ആദ്യ ചിത്രമായ ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് ശരാശരി വിജയം നേടിയിരുന്നു. മമ്മൂട്ടിയുടെ മേക്കപ്പ്മാനും മാനേജരുമായ ജോര്‍ജാണ് ചിത്രം നിര്‍മിക്കുന്നത്.
ഭാസ്‌ക്കര്‍ ദ റാസ്‌ക്കലാണ് മമ്മൂട്ടിയുടെ പുതിയ ചിത്രം വിഷുവിനോട് അനുബന്ധിച്ച് ചിത്രം തിയറ്ററുകളിലെത്തും. നയന്‍താര നായികയാകുന്നു. എന്നതാണ് ചിത്രത്തിന്റെ മറ്റൊരാകര്‍ഷണം. വര്‍ഷം, മുന്നറിയിപ്പ്, രാജാധിരാജ, ഫയര്‍മാന്‍ തുടങ്ങിയവയെല്ലാം സാമ്പത്തിക വിജയം നേടിയതിന്റെ സന്തോഷത്തിലാണ് മമ്മൂട്ടി. ഈ വര്‍ഷം ഇറങ്ങിയ മലയാള ചിത്രങ്ങളില്‍ ആദ്യം സാമ്പത്തിക വിജയം നേടിയത് ഫയര്‍മാനായിരുന്നു. നിവിന്‍ പോളിയുടെ വടക്കന്‍ സെല്‍ഫിയാണ് ആദ്യത്തെ സൂപ്പര്‍ ഹിറ്റ്. എല്ലാ കേന്ദ്രങ്ങളിലും നിറഞ്ഞ സദസിലാണ് ചിത്രം കളിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha