Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

അവർ അനുസിത്താരയുടെ നമ്പർ ചോദിച്ചു; സിനിമാ നിർമാതാക്കളെന്ന വ്യാജേനയാണ് അഷ്‌കര്‍ അലി എന്ന പേരില്‍ ഒരാള്‍ തന്നെ ആദ്യം സമീപിച്ചു, അതേ തുടർന്നാണ് ഷംന കാസിമിന്റെയും ധർമജന്റെയും നമ്പർ നൽകിയതെന്നും ഷാജി പട്ടിക്കര

01 JULY 2020 01:50 PM IST
മലയാളി വാര്‍ത്ത

ഷംനാ കാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്യാനും പണം തട്ടാനും ശ്രമിച്ച സംഘത്തിനെതിരെ ഗുരുതര ആരോപണവുമായി പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍ ഷാജി പട്ടിക്കര രംഗത്ത് എത്തിയിരിക്കുകയാണ്. തന്റെ ഫേസ്ബുക് പേജിലൂടെയാണ് ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. സിനിമാ നിർമാതാക്കളെന്ന വ്യാജേനയാണ് അഷ്‌കര്‍ അലി എന്ന പേരില്‍ ഒരാള്‍ തന്നെ ആദ്യം സമീപിച്ചതെന്നും അതേ തുടർന്നാണ് ഷംന കാസിമിന്റെയും ധർമജന്റെയും നമ്പർ നൽകിയതെന്നും ഷാജി പട്ടിക്കര ഫേസ്ബുക് കുറിപ്പിൽ പറയുന്നു.

ഷാജി പട്ടിക്കരയുടെ കുറിപ്പ് ഇങ്ങനെ:

പ്രിയ സുഹൃത്തുക്കളെ, നടി ഷംന കാസിമിനെ തട്ടിക്കൊണ്ട് പോകുവാന്‍ ശ്രമിച്ച കേസിലെ മുഴുവന്‍ പ്രതികളേയും അറസ്റ്റ് ചെയ്തു കഴിഞ്ഞുവെന്ന വാര്‍ത്ത പത്രത്തില്‍ കണ്ടു. പ്രതികളില്‍ സിനിമാരംഗത്തെ ആരും തന്നെ ഉള്‍പ്പെട്ടിട്ടില്ല എന്നത് സന്തോഷകരമാണ്. ഈ പ്രതികളില്‍ ഒരാള്‍ അഷ്‌ക്കര്‍ അലി എന്ന വ്യാജ പേരില്‍ സിനിമ നിര്‍മാതാവ് എന്ന നിലയില്‍ മാര്‍ച്ച് 22-ാം തീയതി എന്നെ ഫോണില്‍ വിളിച്ച് പരിചയപ്പെടുകയുണ്ടായി.

ഒരു സിനിമ ചെയ്യുവാന്‍ ആഗ്രഹമുണ്ട് എന്നും, പണം ഒരു പ്രശ്‌നമല്ല പക്ഷേ സിനിമ പെട്ടെന്ന് നടക്കണം എന്നുമായിരുന്നു ആവശ്യം. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരു സംവിധായകന്റെ ഫോണ്‍ നമ്പര്‍ ഞാന്‍ വാട്ട്‌സപ്പില്‍ അയച്ചുകൊടുത്തു. അവര്‍ തമ്മില്‍ ഫോണില്‍ സംസാരിച്ചു. ഫോണിലൂടെ തന്നെ ഒരു കഥയും പറഞ്ഞു. പിറ്റേ ദിവസം അഷ്‌ക്കര്‍ അലി എന്ന ഇയാള്‍ എന്നെ വിളിക്കുകയും കഥ ഇഷ്ടപ്പെട്ടു എന്ന് അറിയിക്കുകയും ചെയ്തു. തൊട്ടടുത്ത ദിവസം ഇയാള്‍ വിളിച്ച് ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടേയും,ഷംന കാസിമിന്റെയും നമ്പര്‍ ചോദിച്ചു.

ഞാന്‍ അത് വാട്ട്‌സപ്പില്‍ അയച്ചുകൊടുത്തു. ഇവിടെ ഇദ്ദേഹമല്ല, മറ്റൊരാള്‍ ചോദിച്ചാലും പ്രത്യേകിച്ച്, സിനിമാക്കാരനാണെങ്കില്‍ ഏത് പാതിരാത്രിയിലും നമ്പര്‍ കൊടുക്കുന്ന ഒരാളാണ് ഞാന്‍. കഴിഞ്ഞ എത്രയോ വര്‍ഷങ്ങളായി മലയാള സിനിമയില്‍ ആധികാരികമായി ഉപയോഗിക്കുന്ന ഫിലിം ഡയറക്ടറി പുറത്തിറക്കുന്നതും ഞാനാണ്. ഞാന്‍ സംവിധായകന്റെ നമ്പര്‍ കൊടുത്ത ശേഷം,ഇയാള്‍ നിരന്തരം ആ സംവിധായകനെ വിളിക്കുകയും, സംവിധായകനോട് അദ്ദേഹത്തിന്റെ അക്കൗണ്ടില്‍ 25 ലക്ഷം രൂപ ഇടട്ടെ എന്ന് ചോദിക്കുകയും ചെയ്തു.

എന്നാല്‍ അത് വേണ്ടെന്ന് ആ സംവിധായകന്‍ അറിയിച്ചു. അതിനടുത്ത ദിവസം ഇയാള്‍ എന്നെ വിളിച്ച് നടി അനു സിത്താരയുടെ നമ്പര്‍ ചോദിച്ചു. ഞാന്‍ അപ്പോള്‍അനുസിത്താരയുടെ പിതാവ്‌സലാം കല്‍പ്പറ്റയുടെ നമ്പര്‍ കൊടുത്തു.സലാംക്കഎന്റെ അടുത്ത സുഹൃത്താണ്. മാത്രമല്ല അനുസിത്താര ആദ്യമായി അഭിനയിക്കുന്നത് ഞാന്‍ പ്രൊഡക്‌ഷന്‍ കണ്‍ട്രോളറായ പൊട്ടാസ് ബോംബ്എന്ന ചിത്രത്തിലാണ്.അതു മാത്രമല്ല,അനു സിത്താരയുടെ അനുജത്തി അനു സോനാര ആദ്യമായി അഭിനയിച്ചതുംഞാന്‍ കണ്‍ട്രോളറായ ക്ഷണം എന്ന ചിത്രത്തിലാണ്.

സലാംക്ക എന്നെ വിളിച്ച് ഇങ്ങനെ അഷ്‌ക്കര്‍ അലി എന്ന ഒരു നിര്‍മാതാവ് വിളിച്ചിരുന്നു എന്നും, അവരുടെ സിനിമയിലെ നായികാ വേഷം സംസാരിക്കാനാണ് എന്നും,ബാക്കി കാര്യങ്ങള്‍ നിങ്ങള്‍ സംസാരിക്കൂ..പറ്റില്ലെങ്കില്‍ വിട്ടോളൂ എന്നും പറഞ്ഞു. അതിന് ശേഷം,ചിത്രം ചെയ്യാമെന്നേറ്റ സംവിധായകന്‍ എന്നെ വിളിച്ച് ഇവരുടെ രീതി അത്ര കണ്ട് ശരിയല്ല എന്നു പറഞ്ഞു.അങ്ങനെയെങ്കില്‍ ആ പ്രൊജക്റ്റ് ചെയ്യണ്ട എന്ന് ഞാനും പറഞ്ഞു. അത് അവിടെ അവസാനിച്ചു.

അത് പറയുന്നത് 2020 മേയ് 3 ന് ആണ്. കോവിഡ് കാലമായതിനാല്‍ 2020 മാര്‍ച്ച് 19 മുതല്‍ ജൂണ്‍ 28 വരെ കോഴിക്കോട് ടൗണ്‍ വിട്ട ്ഒരു സ്ഥലത്തും ഞാന്‍ പോയിട്ടില്ല. എന്നെ വിളിച്ച ഈ പ്രതിയെ മുന്‍പ് നേരിട്ട് കാണുകയോ,അല്ലാതെ മറ്റുള്ള പരിചയമോ എനിക്ക് ഉണ്ടായിരുന്നതുമില്ല. ഇദ്ദേഹത്തെ ഞാന്‍ നേരിട്ട് കാണുന്നത് ജൂണ്‍ 29ന് എറണാകുളം വെസ്റ്റ് ട്രാഫിക്ക് പൊലീസ് ഓഫീസില്‍ വച്ചാണ്. പൊലീസ് ഓഫീസര്‍മാര്‍ വിവരങ്ങള്‍ ചോദിച്ചു. എന്റെ മറുപടി രേഖപ്പെടുത്തി.ഞാന്‍ തിരിച്ച് കോഴിക്കോട്ടേക്ക് പോരുകയും ചെയ്തു.ജൂണ്‍ 30 ന് എന്നെ ധര്‍മ്മജന്‍ ബോള്‍ഗാട്ടി വിളിക്കുകയും എന്നോടും, ഭാര്യയോടും സംസാരിക്കുകയും ചെയ്തു. അദ്ദേഹത്തോട് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ തന്റെ നമ്പര്‍ കൊടുത്തത് ഷാജി പട്ടിക്കരയാണ് എന്ന വിവരം പറയുക മാത്രമേ ചെയ്തിട്ടുള്ളൂ എന്നും അറിയിച്ചു.

ഞങ്ങൾ തമ്മിലുള്ള സൗഹൃദത്തിന് ഒരു കോട്ടവും തട്ടിയിട്ടില്ല. അത് എന്നും നിലനിൽക്കും. ഈ വിഷയം ചാനലിൽ വന്നതുമുതൽ എന്റെ തോളോട് തോൾ ചേർന്നു നിന്ന പ്രിയ ഗുരുനാഥൻമാരായ നിർമാതാവ് ശ്രീ. ആന്റോ ജോസഫ്, ശ്രീ. ഷിബു.ജി.സുശീലൻ, എപ്പോഴും വിളിച്ചാശ്വസിപ്പിച്ച പ്രിയ സുഹൃത്ത് ബാദുഷ, ഫെഫ്ക ജനറൽ സെക്രട്ടറി ശ്രീ. ബി. ഉണ്ണിക്കൃഷ്ണൻ, ഞാൻ ഒപ്പം വർക്ക് ചെയ്തിട്ടുള്ള എന്റെ പ്രിയ സംവിധായകർ, ഫെഫ്ക്ക പ്രൊഡക്‌ഷൻ എക്സിക്യൂട്ടീവ്സ് യൂണിയനിലെ പ്രിയ സുഹൃത്തുക്കൾ, സിനിമാരംഗത്തുനിന്നുള്ള താരങ്ങൾ, സാങ്കേതിക പ്രവർത്തകർ, നിർമാതാക്കൾ...

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (1 hour ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (1 hour ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (1 hour ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (2 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (2 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (2 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (3 hours ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (5 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (6 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (6 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (6 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (7 hours ago)

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും  (7 hours ago)

സി.എം.ആർ.എൽ കമ്പനിയും വീണാവിജയന്റെ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അഴിമതിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹാജരായേ തീരൂവെന്ന നിലപാടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്  (7 hours ago)

Malayali Vartha Recommends