രാജ്യത്തെ ആദ്യ 4ഡി ചിത്രം നവംബറില്‍

നരബലി പ്രമേയമാക്കി ഹിന്ദിയിലും മലയാളത്തിലുമായി ഒരുക്കുന്ന ചതുര്‍മാന (4ഡി) ചിത്രം ബിയോണ്‍ഡ് ദി ട്രൂത്ത് (ഏക് അന്‍ചുവാ സച്) നവംബറില്‍ ലോകവ്യാപകമായി തിയറ്ററുകളിലെത്തും. ഹാപ്പി ട്യൂണ്‍ മീഡിയയുടെ ബാനറില്‍ 10 കോടി രൂപ ചെലവിലാണ് നിര്‍മാണം. മൂന്നാര്‍, ഗോവ എന്നിവിടങ്ങളിലായി ജൂലൈ അവസാനവാരം ചിത്രീകരണം ആരംഭിക്കും. ചതുര്‍മാന സാങ്കേതികവിദ്യ ഇല്ലാത്ത ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ദ്വിമാന, ത്രിമാന സംവിധാനമുള്ള തിയറ്ററുകളിലാകും ചിത്രം റിലീസ് ചെയ്യുക. മഴ, കാറ്റ്, ഇടിമിന്നല്‍, കുലുക്കം എന്നീ അനുഭവങ്ങള്‍ സാങ്കേതികവിദ്യയുമായി ചേര്‍ത്താണ് ചതുര്‍മാന ചിത്രം നിര്‍മിക്കുന്നത്. തിയറ്ററുകളില്‍ സീറ്റുകള്‍ക്ക് ആറുതരത്തിലുള്ള ചലനങ്ങളും വെള്ളം, കാറ്റ്, പുക, മഞ്ഞ്, മിന്നല്‍, വെളിച്ചം, വായു എന്നിവയുടെ സാന്നിധ്യവും പ്രത്യേക ഉപകരണങ്ങള്‍ ഉപയോഗിച്ച് സൃഷ്ടിക്കും. പികെ അശോകനാണ് നിര്‍മ്മാണവും സംവിധാനവും.
മനോജ് കുമാര്‍ സിങ് ആണ് കഥയും സംഗീതസംവിധാനവും നിര്‍വഹിക്കുന്നത്. ശ്രേയ ഘോഷാല്‍, കെ കെ എന്നിവര്‍ പാടിയ നാലു പാട്ടുകള്‍ ചിത്രത്തിലുണ്ട്. ബല്‍ജിയം ആസ്ഥാനമായുള്ള ബാര്‍കോയുടെ ഓറോ 11.1 3ഡി ശബ്ദസംവിധാനമാണ് ചിത്രത്തില്‍ ഉപയോഗിക്കുന്നത്. മെഷീന്‍ വിഷന്‍ ക്യാമറകളാണ് ചിത്രീകരണത്തിന് ഉപയോഗിക്കുക.
https://www.facebook.com/Malayalivartha