രചനയും വിവാഹ മോചനത്തിലേക്ക്

സിനിമാ നടിമാരുടെ വിവാഹ മോചന കഥകള്‍ക്ക് നമ്മുടെ നാട്ടില്‍ പഞ്ഞമില്ല. അതിലേക്ക് ഒരാളുടെ പേരുകൂടി. ലക്കിസ്റ്റാര്‍, വല്ലാത്ത പഹയന്‍ എന്നീ ചിത്രങ്ങളിലൂടേയും, മറിമായം എന്ന ടെലിവിഷന്‍ പരമ്പരയിലൂടേയും മലയാളിക്ക് സുപരിചിതയായ രചനയാണ് വിവാഹ മോചനത്തിനായി ഹര്‍ജി നല്‍കിയത്. ഭര്‍ത്താവുമായി ഒത്തുപോകാന്‍ സാധിക്കുന്നില്ലെന്നാണ് പരാതി. ജൂണ്‍ പത്തൊന്‍പതാം തീയതി ഇരുവരും കൗണ്‍സിലിങ്ങിനായി ജഡ്‌ജിയുടെ ചേംബറില്‍ എത്തിയിരുന്നു. ഭര്‍ത്താവ് അരുണുമായി യോജിച്ചു പോകാന്‍ കഴിയില്ലെന്ന് രചന വ്യക്തമാക്കി. മാനസികവും,ശാരീരികവുമായി തന്നെ അരുണ്‍ പീഡിപ്പിക്കുന്നതായും രചന ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. 2011 ലാണ് ചെങ്ങന്നൂര്‍ സ്വദേശിയായ അരുണുമായുള്ള രചനയുടെ വിവാഹം. 2012 ല്‍ വിവാഹ മോചന ഹര്‍ജിയും നല്‍കി. തൃശ്ശൂര്‍ വടക്കാഞ്ചേരി സ്വദേശിയാണ് രചന. 2001 ല്‍ തീര്‍ത്ഥാടനം എന്ന ചിത്രത്തില്‍ സഹനടിയായിട്ടായിരുന്നു ബിഗ് സ്‌ക്രീനില്‍ എത്തിയത്. പിന്നീട് ജയറാം നായകനായ ലക്കിസ്റ്റാര്‍ എന്ന ചിത്രത്തില്‍ നായികയുമായി. ഇതോടെയാണ് രചന കൂടുതല്‍ ശ്രദ്ധ നേടിയത്.
https://www.facebook.com/Malayalivartha