മഞ്‌ജു തിരിച്ചു വരുന്നു; അമിതാഭ് ബച്ചനൊപ്പം

ആകാംക്ഷയ്‌ക്ക് വിരാമമിട്ട് ആ വാര്‍ത്ത വന്നിരിക്കുന്നു. മലയാളത്തിന്റെ പ്രിയ താരം മഞ്‌ജു വാര്യര്‍ അഭിനയ രംഗത്തേക്ക് മടങ്ങിയെത്തുന്നു. അതും ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചനൊപ്പം. എന്നാല്‍ സിനിമയിലൂടെയല്ല കല്യാണ്‍ ജൂവലേഴ്‌സിന്റെ പരസ്യ ചിത്രത്തിലൂടെയാണ് മഞ്‌ജുവിന്റെ തിരിച്ചുവരവ്.
ഈ മാസം അവസാനം ഗോവയിലാണ് പരസ്യത്തിന്റെ ചിത്രീകരണം നടക്കുന്നത്. 14 വര്‍ഷത്തെ ഇടവേളയ്‌ക്കു ശേഷമാണ് മഞ്‌ജുവിന്റെ മടങ്ങിവരവ്. അമിതാഭ് ബച്ചനൊപ്പം മടങ്ങിവരാന്‍ കഴിയുന്നത് അനുഗ്രഹമാണെന്ന് മഞ്‌ജു വാര്യര്‍ പറഞ്ഞു. നാലു ഭാഷകളിലാണ് പരസ്യചിത്രം ചിത്രീകരിക്കുന്നത്. കഴിഞ്ഞയാഴ്‌ച മഞ്‌ജുവിന്റെ വെബ്‌സൈറ്റ് പുറത്തിറങ്ങിയിരുന്നു. അതോടെ മഞ്‌ജു അഭിനയ ജീവിതത്തിലേക്ക് മടങ്ങിവരുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു മലയാള സിനിമാ പ്രേക്ഷകര്‍.
1999ല്‍ ഇറങ്ങിയ 'പത്ര'മാണ് മഞ്‌ജു വാര്യരുടേതായി അവസാനം റിലീസ് ചെയ്‌ത ചിത്രം. അതേവര്‍ഷം പുറത്തിറങ്ങിയ കണ്ണെഴുതി പൊട്ടുംതൊട്ട് എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശിയ തലത്തില്‍ സ്‌പെഷല്‍ ജൂറി അവാര്‍ഡ് മഞ്‌ജുവിനെ തേടി എത്തിയിരുന്നു.
https://www.facebook.com/Malayalivartha