കാവ്യ രണ്ടാം വിവാഹത്തിന് തയ്യാറെടുക്കുന്നു; വരന്‍ സിനിമയില്‍ നിന്ന്

കാവ്യാമാധവന്‍ രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നു. വീട്ടുകാരുടേയും, സുഹൃത്തുക്കളുടേയും നിര്‍ബന്ധത്തിനു വഴങ്ങിയാണ് രണ്ടാമതും വിവാഹം കഴിക്കാന്‍ കാവ്യ സമ്മതിച്ചത്. സിനിമയില്‍ നിന്നുള്ള ഒരാളെ തന്നെ വിവാഹം കഴിക്കാനാണ് കാവ്യ ആഗ്രഹിക്കുന്നത്. എന്നാല്‍ വിവാഹം തിടുക്കത്തില്‍ ഉണ്ടാകില്ല. രണ്ടുവര്‍ഷത്തിന് ശേഷമായിരിക്കും എന്നാണ് കാവ്യയുടെ അടുത്ത വൃത്തങ്ങളില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്. വിവാഹ ശേഷം സിനിമയിലേക്ക് തിരിച്ചുവരവുണ്ടാകില്ല എന്നും കേള്‍ക്കുന്നുണ്ട്.
2009 ഫെബ്രുവരി അഞ്ചിനായിരുന്നു കാവ്യാമാധവനും നിഷാല്‍ ചന്ദ്രയുമായുള്ള വിവാഹം. വിവാഹശേഷം അഭിനയം നിര്‍ത്തി നിഷാലിനൊപ്പം കുവൈത്തിലേക്ക് പോയ കാവ്യ ഏതാനും മാസങ്ങള്‍ക്ക് ശേഷം ഭര്‍ത്താവും വീട്ടുകാരും മാനസീകമായി പീഡിപ്പിക്കുന്നുവെന്ന കാരണത്താല്‍ നാട്ടിലേക്ക് തിരിച്ചെത്തുകയായിരുന്നു. തുടര്‍ന്നാണ് വിവാഹമോചനക്കേസ് നല്‍കിയത്. ഒന്നരവര്‍ഷത്തോളം കേസ് നീണ്ടുപോയിരുന്നു. പിന്നീട് ഇരു കുടുംബങ്ങളും തമ്മില്‍ ധാരണയാവുകയും കേസ് പിന്‍വലിക്കാനും സംയുക്‌തമായി വിവാഹമോചനം തേടാനും തീരുമാനിച്ചു. ഇതിനിടെ നിഷാല്‍ രണ്ടാമതും വിവാഹിതനായിരുന്നു. കഴിഞ്ഞ മാസമായിരുന്നു നിഷാല്‍ വീണ്ടും വിവാഹിതനായത്
https://www.facebook.com/Malayalivartha