Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അലൻസിയർ ലെ ലോപ്പസിന്റെ യഥാർത്ഥ പേര് മറ്റൊന്ന് ;ആദ്യമായി നേരിൽ കണ്ട സിനിമാ നടനാണ് ഭരത് ഗോപി ; അന്നദ്ദേഹം എല്ലാം ചോദിച്ചറിഞ്ഞു; ഭരത് ഗോപിയിൽ നിന്നും താനും ഒരു പാഠം പഠിച്ചതായി അലൻസിയർ ലെ ലോപ്പസ് !

31 JULY 2021 02:53 PM IST
മലയാളി വാര്‍ത്ത

മലയാള നാടക രംഗത്തുനിന്നും സിനിമയിലേക്ക് ചുവടുവച്ച് വളരെ പെട്ടന്ന് തന്നെ സിനിമാ മേഖലയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത നായകനാണ് അലൻസിയർ ലെ ലോപ്പസ് . അഞ്ചാം വയസു മുതൽ നാടകാഭിനയം തുടങ്ങി, എട്ടാം ക്ലാസിൽ തന്നെ 'നേതാജി തിയറ്റർ' എന്ന പേരിൽ ചെറിയ നാടകഗ്രൂപ്പ് ആരംഭിച്ചു. അവിടുന്ന് അമച്ച്വർ നാടകരംഗത്ത് പ്രാവീണ്യനായി മാറുകയും ചെയ്തു.

 

1998 ലെ ദയ എന്ന സിനിമയിലൂടെ അലൻസിയർ സിനിമാഭിനയ രംഗത്തേക്ക് എത്തുന്നത്. ഞാൻ സ്റ്റീവ് ലോപ്പസ്, മഹേഷിൻ്റെ പ്രതികാരം എന്നീ സിനിമകളിലൂടെയാണ് മലയാളി പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയനാകുന്നത് . തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയ്ക്ക് 2018 ലെ മികച്ച സ്വഭാവ നടനുള്ള അവാർഡും നേടി.

 

ഇപ്പോഴിതാ, മലയാള സിനിമയിലെ വേറിട്ട നായകനും അഭിനയത്തികവിന്‍റെ അപൂര്‍വ കലാകാരനുമായ ഭരത് ഗോപിയെ കുറിച്ചുള്ള അലൻസിയറിന്റെ അഭിപ്രായമാണ് സമൂഹ മാധ്യമ ശ്രദ്ധ നേടിയിരിക്കുന്നത്. മൂവി ബ്രാൻഡ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അലൻസിയർ സംസാരിക്കുന്നത്.

 

"ഗോപി ചേട്ടൻ എനിക്ക് ഗോപി ആശാനാണ്. ഞാൻ ആദ്യമായി നേരിട്ട് കാണുന്ന ഒരു സിനിമാ താരം ഗോപിച്ചേട്ടനാണ് . അത് പണിക്കർ സാറിന്റെ തിരുമുടി എന്ന നാടകം അഭിനയിക്കാൻ പോകുമ്പോഴാണ്. ആ നാടകം സംവിധാനം ചെയ്തത് ഗോപി ചേട്ടനായിരുന്നു.

 

ശരീരം മുഴുവൻ ഉപയോഗിച്ച് അഭിനയിക്കുന്ന ഒരു നടനെയാണ് ഞാൻ അന്ന് കണ്ടത്. അന്ന് പാരാലിസിസ് വന്ന് ഒരു വശം തളർന്ന് ഇരിക്കാൻ സാധിക്കാത്ത അവസ്ഥയായിരുന്നു അദ്ദേഹം . എന്നിട്ടും കസേരയിൽ ഇരുന്നു അദ്ദേഹം സംവിധാനം ചെയ്യുകയായിരുന്നു. ഇടയ്ക്ക് എഴുനേൽക്കാൻ ശ്രമിക്കുന്നുണ്ട്.. എന്നാൽ സാധിക്കുന്നുണ്ടായിരുന്നില്ല. പക്ഷെ, എന്ത് തളർച്ച ശരീരത്തിൽ വന്നാലും ആത്മാവ് ഉണർന്നിരിക്കും. അത് അദ്ദേഹത്തിൽ മാത്രമേ കണ്ടിട്ടുള്ളു. - അലൻസിയർ പറയുന്നു.

 

ഭാരത് ഗോപിയിൽ നിന്നും പഠിച്ച പാഠത്തെ കുറിച്ചും അലൻസിയർ പറഞ്ഞു . "ഏത് ദൈവം തമ്പുരാന്റെ മുഖത്തുനോക്കിയും പറയാനുള്ളത് പറയുന്ന സ്വഭാവമാണ് ഭാരത് ഗോപിയുടേത്.ആ സ്വഭാവം പഠിച്ചെടുത്തത് അദ്ദേഹത്തിൽ നിന്നുമാണെന്നും അലൻസിയർ പറഞ്ഞു.

 

ആദ്യമായി നേരിൽ കാണുന്ന സിനിമാ നടൻ ഭാരത് ഗോപിയാണെന്നും അലൻസിയർ പറയുന്നു, "അദ്ദേഹം എന്റെ തൊട്ടപ്പുറത്തുള്ള ചിറയിൻകീഴ് എന്ന് പറയുന്ന ഗ്രാമത്തിൽ ജനിച്ചയാളാണ്. അദ്ദേഹം ഒരിക്കൽ എന്റെ പേര് ചോദിച്ചു.

 

എന്റെ പേര് അലൻസിയർ എന്ന് പറയുമ്പോൾ അദ്ദേഹം തിരിച്ചു സ്ഥലം എവിടെയെന്നു ചോദിച്ചു. അപ്പോൾ സ്ഥലം കണിയാപുരം എന്ന് പറഞ്ഞു. കണിയാപുരത്ത് എവിടെയെന്നും അദ്ദേഹം ചോദിച്ചു. അപ്പോൾ ഞാൻ പുത്തൻ തോപ്പ് എന്ന് പറഞ്ഞു. അപ്പോൾ നിനക്ക് വീട്ടിൽ വിളിക്കുന്ന ഒരു പേരുണ്ടല്ലോ എന്ന് ചോദിച്ചു. അതെ ഉണ്ട് , സുനിൽ എന്നാണ് പേരെന്ന് ചിരിച്ചുകൊണ്ട് അലൻസിയർ പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (1 hour ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (1 hour ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (1 hour ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (1 hour ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (1 hour ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (2 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (2 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (2 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (2 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (2 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (2 hours ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (2 hours ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (2 hours ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (2 hours ago)

12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ഭാഗ്യഫലങ്ങൾ അറിയാം  (3 hours ago)

Malayali Vartha Recommends