Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വെറും അരമണിക്കൂർ... ആശുപത്രി കിടക്കയിൽ മരണം കണ്മുന്നിൽ കണ്ടപ്പോൾ രക്ഷപ്പെടുത്തിയത് സീമ ജി നായർ... നടുക്കുന്ന വെളിപ്പെടുത്തലുമായി നിഷ സാരംഗ്‌

22 SEPTEMBER 2021 07:45 AM IST
മലയാളി വാര്‍ത്ത

താൻ ഇപ്പോഴും ജീവിച്ചിരിക്കാൻ കാരണം സീമ ജി നായർ ആണെന്ന് വെളിപ്പെടുത്തി നടി നിഷ സാരംഗ്‌. സാമൂഹിക ക്ഷേമ പ്രവര്‍ത്തന രംഗത്ത് മികച്ച പ്രവര്‍ത്തനത്തിലൂടെ പ്രഥമ മദര്‍ തെരേസ പുരസ്‌കാരം സീമ ജി നായർക്ക് ലഭിച്ചിരുന്നു. ശരണ്യയുടെ വിയോഗത്തിന്റെ നാല്‍പ്പത്തിയൊന്ന് ദിനം തികയുന്ന ദിവസമായിരുന്നു സീമ പുരസ്ക്കാരം ഏറ്റുവാങ്ങിയത്. ഇതിന് പിന്നാലെയായിരുന്നു നിഷ സാരംഗിന്റെ തുറന്നുപറച്ചിൽ. താരത്തിന്റെ വാക്കുകൾ ഇങ്ങനെ...

'ഈ വീട് വെക്കാന്‍ വേണ്ടി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. അതിന്റെ ഭാഗമായി 2009 ഡിസംബര്‍ 31ന് ഒരുമാസത്തെ തുടര്‍ച്ചയായ ഷൂട്ടിംഗ് കഴിഞ്ഞ് നാട്ടിലേക്ക് വരികയായിരുന്നു. ആ സമയത്ത് എനിക്കാണെങ്കില്‍ നല്ല പനിയുമുണ്ടായിരുന്നു. ഡിസംബര്‍ മാസത്തിന്റെ തുടക്കത്തില്‍ തന്നെ എനിക്ക് പനി തുടങ്ങിയിരുന്നു. പറയുമ്ബോഴുള്ള ചെറിയ പനിയല്ല, നല്ല രീതിയിലുള്ള പനി തന്നെയായിരുന്നു.

ഒടുവില്‍ സീരിയലില്‍ ഉള്ളവര്‍ എന്നെ ആശുപത്രിയിലൊക്കെ കൊണ്ടുപോയി. ഡോക്ടര്‍ എന്നോട് അഡ്മിറ്റാവണം എന്നൊക്കെയായിരുന്നു പറഞ്ഞത്. എന്നാല്‍ കുഴപ്പമില്ല എന്ന തരത്തിലായിരുന്നു പ്രതികരിച്ചത്. വല്യ പനിയൊന്നുമില്ല, ഇഞ്ചക്ഷനെടുത്താ മതിയെന്നായിരുന്നു ഞാന്‍ പറഞ്ഞിരുന്നത്. അതിന്റെ പ്രധാന കാരണം വീട് പണിയായിരുന്നു. ഞാന്‍ ഇങ്ങനെ ആശുപത്രിയില്‍ കിടന്ന് പോയാല്‍ വീട് പണി താളം തെറ്റുമെന്ന് ആശങ്കയായിരുന്നു എനിക്കുണ്ടായിരുന്നത്. അതുകൊണ്ട് ചിന്തിക്കാന്‍ പോലും പറ്റുമായിരുന്നില്ല ആശുപത്രിയില്‍ അഡ്മിറ്റാവുന്നത്. അധികം ക്ഷീണമൊന്നും കാണിക്കാതെ വരെ നില്‍ക്കാനായിരുന്നു എന്റെ ശ്രമം.

എത്ര വലിയ ഉയരത്തിലെത്തിയാലും, എത്ര പണം സമ്പാദിച്ചാലും, അവിടേക്ക് എത്താന്‍ സഹായിച്ച പലരും നമ്മുടെ ജീവിതത്തിലുണ്ടാവും. അവരോട് നന്ദി പറയേണ്ട അവസരം നമുക്ക് എപ്പോഴെങ്കിലും ദൈവം ഉണ്ടാക്കി തരും. അങ്ങനൊരു സാഹചര്യം ദൈവം എനിക്കും തന്നിരുന്നു.

 

പക്ഷേ അത് തുറന്ന് പറയാനുള്ള സന്ദര്‍ഭം ഇപ്പോഴാണ് കിട്ടിയത്. ഒരുമാസത്തെ ഷൂട്ട് കഴിഞ്ഞ് തിരുവനന്തപുരത്ത് നിന്ന് ഞാന്‍ എറണാകുളത്തേക്കാണ് വന്നിരുന്നത്. ആ സമയം തന്നെ പനി കലശലായിരുന്നു. സാധാരണ പനിയാണെന്നായിരുന്നു ഞാന്‍ കരുതിയത്. പക്ഷേ ലൊക്കേഷനില്‍ വെച്ച്‌ ഇടയ്ക്കിടെ പനി കൂടും. അങ്ങനെ ഒരുമാസത്തോളമാണ് ആ പനി തുടര്‍ന്നത്.

ഈ ഒരുമാസവും ഞാന്‍ ഇഞ്ചക്ഷനും ടാബ്ലെറ്റും കൊണ്ടാണ് നടന്നത്. പനിയുണ്ടെന്ന് കരുതി റെസ്റ്റെടുക്കാനൊന്നും തയ്യാറായിരുന്നില്ല. പിന്നെ മൂന്ന് ദിവസത്തെ ബ്രേക്ക് കിട്ടി. എറണാകുളത്ത് അല്‍ഫോണ്‍സാമ്മയുടെ ഷൂട്ടായിരുന്നു പിന്നെ ഉണ്ടായിരുന്നത്. അപ്പോഴും നല്ല പനിയുണ്ട്. അതൊന്നും വകവെക്കാതെ ഞാന്‍ യാത്ര ചെയ്തു.

എസി കംപാര്‍ട്ട്‌മെന്റിലായിരുന്നു യാത്ര. ആ എസി കോച്ചിലെ യാത്രയില്‍ എനിക്ക് പനി കൂടി. ഇടയ്ക്കിടെ ടാബ്ലെറ്റ് കഴിച്ചെങ്കിലും ഗുണമില്ല. അങ്ങനെ എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷന്‍ എത്തിയത് ഓർമ്മയുണ്ട്. എന്നാല്‍ ഇറങ്ങിയതൊന്നും ഒട്ടും ഓര്‍മയില്ലായിരുന്നു. അപ്പോഴേക്കും എന്റെ ബോധമൊക്കെ പോയിരുന്നു.

പനി കൂടിയതോടെ താങ്ങാവുന്നതിലും അപ്പുറമായി കാര്യങ്ങള്‍. എന്റെ സുഹൃത്ത് ഇതിനിടെ വിളിച്ചിരുന്നു. അവരോടാണ് ഞാന്‍ പിന്നെ സഹായം ചോദിച്ചത്. ഒരുപാട് ലഗേജുകള്‍ കൈവശമുണ്ടായിരുന്നു. അത് കൊണ്ടുപോകാന്‍ ഒരു വാഹനം ഏര്‍പ്പാടാക്കി തരുമോ എന്നായിരുന്നു ചോദിച്ചത്. അവരാണ് പിന്നെ എന്നെ ആശുപത്രിയിലൊക്കെ കൊണ്ടുപോയത്. 105 ഡിഗ്രിക്ക് മുകളിലായിരുന്നു പനി. ടെസ്റ്റും നടത്തി. എന്റെ ബോധമൊക്കെ പോയത് കൊണ്ട് പനി എത്ര കാലമായി ഉണ്ടെന്ന് കണ്ടെത്താനായില്ല. പിന്നീട് ബോധം വന്നപ്പോഴാണ് ഒരുമാസമായി പനിയുണ്ടെന്ന് ഞാന്‍ ഡോക്ടര്‍മാരോട് പറഞ്ഞത്. ഈ ഒരുമാസവും എനിക്ക് മഞ്ഞപ്പിത്തവും ഡെങ്കിപനിയുമായിരുന്നുവെന്ന് പിന്നീട് ടെസ്റ്റില്‍ മനസ്സിലായി.

അര മണിക്കൂറും കൂടി കഴിഞ്ഞിരുന്നെങ്കില്‍ എന്റെ ജീവന്‍ പോലും ഉണ്ടാവുമായിരുന്നില്ല. ഈ വിവരം അന്ന് സീമ ചേച്ചി അറിഞ്ഞിരുന്നു. എങ്ങനെ അറിഞ്ഞുവെന്ന് അറിയില്ല. സീമ ചേച്ചി ശരിക്കും അങ്ങനെയാണ്. ആര് എവിടെ തളരുന്നുവോ അവിടെ ചേച്ചിയുണ്ടാവും. അത് ആര് പറഞ്ഞാലും അവിടെ ചേച്ചി എത്തിയിരിക്കും.

അന്ന് എന്റെ കുട്ടികള്‍ ചെറുതാണ്. എന്റെ ബ്ലഡ് കൗണ്ട് വളരെ കുറഞ്ഞുപോയിരുന്നു. 24 മണിക്കൂറും ഡ്രിപ്പ് കയറ്റുന്നുണ്ടായിരുന്നു. 15 ഇഞ്ചക്ഷനൊക്കെയാണ് നിത്യേന നല്‍കിയിരുന്നത്. അമ്മയാണ് കൂടെയുണ്ടായിരുന്നത്. അന്ന് സീമ ചേച്ചിയാണ് ആശുപത്രിയില്‍ നിന്ന് സഹായിച്ചത്. വീട്ടില്‍ നിന്ന് പഴങ്ങളും കൊണ്ട് സീമ ചേച്ചി വരും. ജ്യൂസും കൈയ്യിലുണ്ടാവും.

എന്നെ കൊണ്ട് അതെല്ലാം സീമ ചേച്ചി കഴിപ്പിക്കും. എന്നെ ഹാപ്പിയായിട്ട് ഇരുത്താന്‍ വേണ്ടി ഒരുപാട് കാര്യങ്ങള്‍ അവര്‍ സംസാരിക്കുമായിരുന്നു. ചേച്ചിയോട് മടങ്ങിക്കോളാന്‍ ഞാന്‍ പറഞ്ഞെങ്കിലും അമ്മ വരാതെ പോകില്ലെന്നായിരുന്നു ചേച്ചി പറഞ്ഞിരുന്നത്. അമ്മ പോകുമ്പോൾ മുതല്‍ സീമ ചേച്ചി ആശുപത്രിയിലുണ്ടാവും.

15 ദിവസമാണ് ഞാന്‍ ആശുപത്രിയില്‍ കഴിഞ്ഞത്. അത്രയും ദിവസം എനിക്ക് വേണ്ട എല്ലാ കാര്യങ്ങളും സീമ ചെയ്തു. മാനസികമായി വരെ എന്നെ സഹായിച്ചത് അവരാണ്. ഇന്ന് ഞാന്‍ ജീവനോടെ ഇരിക്കുന്നത് സീമ ചേച്ചിയാണ്. മരിച്ചിട്ട് തിരിച്ചുവന്ന ആള്‍ക്കാരുണ്ടാവും. ആ മരണത്തില്‍ നിന്ന് എന്നെ തിരിച്ചുകൊണ്ടുവന്നത് സീമ ചേച്ചിയാണ്.അവരോടുള്ള നന്ദി എത്ര മാത്രം പറഞ്ഞാലും മതിയാവില്ല'- നിഷ സാരംഗ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (3 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (12 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (37 minutes ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (46 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (53 minutes ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (3 hours ago)

Malayali Vartha Recommends