പകിട പകിട പമ്ബരത്തിലൂടെ നിറഞ്ഞാടിയ നടി...ഒരേ സമയം ഏഴു സീരിയലുകളിൽ അഭിനയിച്ചിരുന്ന നടി,അഭിനയിക്കുന്ന സമയത്ത് ഒരുപാട് പ്രശംസിച്ച് സംസാരിച്ചവര്‍ പലരും ഇപ്പോള്‍ തിരിഞ്ഞ് നോക്കാറില്ല. ചിലര്‍ എന്റെ ആ പഴയ ലാന്റ് ഫോണ്‍ നമ്ബറില്‍ വിളിക്കാറുണ്ട്... പിന്നെ ആത്മയുടെ വാര്‍ഷിക യോഗത്തിന് പോകുമ്ബോള്‍ എല്ലാവരുമായും സൗഹൃദം പുതുക്കും അത്രമാത്രം..അഭിനയം നിര്‍ത്തിയതിന്റെ കാരണം തുറന്നു പറഞ്ഞ് മായ മൗഷ്മി!

1999-2005 കാലയളവില്‍ മലയാളികളെ പൊട്ടിച്ചിരിപ്പിച്ച ദൂരദർശനിലെ സീരിയലാണ് പകിട പകിട പമ്ബരം. ദൂരദര്‍ശനില്‍ ബുധനാഴ്ചകളിലാണ് സീരിയല്‍ സംപ്രേഷണം ചെയ്തിരുന്നത്.ഈ പരമ്പര കാണാത്ത ആരുമില്ല..
അവതരണത്തിലും അഭിനയത്തിലും വ്യത്യസ്തത പുലര്‍ത്തിയ സീരിയല്‍ പ്രേക്ഷകര്‍ വേഗത്തില്‍ ഏറ്റെടുത്തു.പ്രായഭേദമന്യേ ടിവിക്ക് മുമ്ബില്‍ ആളുകള്‍ സ്ഥാനം പിടിച്ചതോടെ റേറ്റിങ് റെക്കോര്‍ഡുകളില്‍ പമ്ബരം പുതുചരിത്രം എഴുതി. പമ്ബരമായി തുടങ്ങി പകിട പകിട പമ്ബരത്തിലൂടെ തിരിച്ച് വന്ന സീരിയല്‍ ആകെ 278 എപ്പിസോഡുകളാണ് സംപ്രേഷണം ചെയ്തത്.
ടോം ജേക്കബ് പ്രൊഡ്യൂസ് ചെയ്ത് അദ്ദേഹം തന്നെ മുഖ്യ വേഷത്തിലെത്തിയ ഈ സീരിയലിന് മലയാളികളുടെ നൊസ്റ്റാള്‍ജിയകളിലാണ് സ്ഥാനം. ഈ സീരിയലില്‍ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടിയായിരുന്നു മായ മൗഷ്മി.
മായയെ കാണുമ്ബോള്‍ മലയാളി ആദ്യം ഓര്‍ക്കുന്നതും പകിട പകിട പമ്ബരം സീരിയലാണ്. ഒരു കാലത്ത് ഒരേ സമയം എട്ട് സീരിയലുകളില്‍ പോലും മായ അഭിനയിച്ചിട്ടുണ്ട്. കൂടാതെ നിരവധി സിനിമകളും ചെയ്തു.
അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുന്ന മായ അതിനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ്.
ഒരുപ്രമുഖ ചാനൽ ഷോയില്‍ മത്സരാര്‍ഥിയായി എത്തിയപ്പോഴാണ് വിശേഷങ്ങള്‍ മായ പങ്കുവെച്ചത്.'കുടുംബത്തിനാണ് എന്നെ സംബന്ധിച്ച് പ്രാധാന്യം. മകന്‍ ജനിച്ചപ്പോള്‍ സീരിയല്‍ തിരക്ക് കാരണം അവനൊപ്പം സമയം ചെലവഴിക്കാന്‍ സാധിച്ചില്ല. അതേ മിസ്സിങ് മകള്‍ക്കും വരാന്‍ പാടില്ലെന്ന് തീരുമാനിച്ചിരുന്നു.
മകള്‍ ഇപ്പോള്‍ രണ്ടാം ക്ലാസിലേക്കാണ്.''അഭിനയിക്കുന്നതിന് മക്കള്‍ക്ക് എതിര്‍പ്പ് ഒന്നും ഇല്ല. പക്ഷെ അമ്മ രാവിലെ പോയി വൈകുന്നേരം വരണമെന്ന് പറയും. സീരിയലില്‍ അത് നടക്കില്ല. രാവിലെ പോയാല്‍ രാത്രി എപ്പോഴാണ് ഷൂട്ടിങ് കഴിയുന്നതെന്ന് അറിയില്ല. നല്ലൊരു വേഷം വന്നാല്‍ സിനിമ ചെയ്യും.''വിവാഹത്തിന് ശേഷമാണ് സീരിയലില്‍ അഭിനയിക്കാന്‍ തുടങ്ങിയത്.
ഭര്‍ത്താവിന് പ്രശ്‌നം ഒന്നും ഉണ്ടായിരുന്നില്ല. പിന്നീട് അവരുടെ ബന്ധുക്കള്‍ എതിര്‍പ്പ് പറഞ്ഞു.''അഭിനയിക്കാന്‍ എനിക്ക് ചെറുപ്പം മുതല്‍ ഇഷ്ടമായിരുന്നു. നല്ല ഒരു അവസരം കിട്ടിയപ്പോള്‍ അഭിനയിച്ചു. പിന്നീട് നിര്‍ത്താന്‍ കഴിയാത്ത അവസ്ഥയായിരുന്നു. അഭിനയത്തില്‍ നിന്നും മാറി നിന്ന സമയത്ത് ഒരുപാട് ഗോസിപ്പുകള്‍ വന്നിരുന്നു.'
'എനിക്ക് മാരക രോഗം വന്നുവെന്നൊക്കെയാണ് കേട്ടത്. ഞാന്‍ സോഷ്യല്‍ മീഡിയയും ഫോണും ഉപയോഗിക്കാറില്ല. അഭിനയത്തോട് വിട പറഞ്ഞപ്പോഴാണ് ആരൊക്കെയാണ് എന്റെ അടുത്ത സുഹൃത്തുക്കളെന്ന് മനസിലായത്.''അഭിനയിക്കുന്ന സമയത്ത് ഒരുപാട് പ്രശംസിച്ച് സംസാരിച്ചവര്‍ പലരും ഇപ്പോള്‍ തിരിഞ്ഞ് നോക്കാറില്ല. ചിലര്‍ എന്റെ ആ പഴയ ലാന്റ് ഫോണ്‍ നമ്ബറില്‍ വിളിക്കാറുണ്ട്. പിന്നെ ആത്മയുടെ വാര്‍ഷിക യോഗത്തിന് പോകുമ്ബോള്‍ എല്ലാവരുമായും സൗഹൃദം പുതുക്കും' മായാ മൗഷ്മി പറയുന്നു.
https://www.facebook.com/Malayalivartha