ഓടുന്ന ബസിന്റേയും ചിരിക്കുന്ന പെണ്ണിന്റേയും പുറകെ പോകരുതെന്ന് കൊച്ചി രാജാവിൽ കോമളൻ പറഞ്ഞിട്ടുണ്ട്... വെറുതെ ആയിരിക്കും അല്ലേ? സഹതാരത്തിനൊപ്പമുള്ള പ്രണയം നിറഞ്ഞ റീൽസുമായി ജിഷിൻ

മലയാളി മിനി സ്‌ക്രീൻ പ്രേക്ഷകരുടെ സ്വന്തം താര ജോഡികൾ ആയിരുന്നു ജിഷിനും വരദയും. ആ താര ജോഡികൾ ജീവിതത്തിലും ഒന്നിച്ചപ്പോൾ നിറഞ്ഞ കൈയ്യടിയാണ് പ്രേക്ഷകർ നൽകിയത്. അമല പരമ്പരയിൽ മൊട്ടിട്ട പ്രണയം ആണ് പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തിയത് എന്ന് പ്രേക്ഷകർക്ക് അറിവുള്ള കാര്യം ആണ്. അടുത്തിടെ ഇരുവരും തമ്മിൽ എന്തൊക്കെയോ പൊരുത്തക്കേടുകൾ ഉണ്ടെന്ന് സോഷ്യൽ മീഡിയ കണ്ടെത്തുകയും ചെയ്തു. ഇരുവരും ഇക്കാര്യത്തോട് ഇത് വരെയെയും പ്രതികരിച്ചിട്ടില്ല. വർഷങ്ങളായി സന്തോഷകരമായി ദാമ്പത്യ ജീവിതം നയിച്ചുപോന്ന ഇരുവരും ഇപ്പോൾ കുറച്ച് നാളുകളായി അകന്ന് കഴിയുകയാണ്.
ഇരുവരുടേയും മകൻ വരദയ്ക്കൊപ്പമാണ് താമസം. സീരിയൽ രംഗത്ത് ഒരുപാട് ആരാധകരുള്ള ദമ്പതികളായിരുന്നു ജിഷിനും വരദയും അതിനാൽ തന്നെ ഇരുവരും പിരിഞ്ഞുവെന്ന വാർത്ത ആരാധകർക്കും വലിയ വേദനയുണ്ടാക്കി. ഇരുവരും പക്ഷെ ഇതുവരെ വിവാഹമോചിതരായിട്ടില്ല. അഭിപ്രായ വ്യത്യാസങ്ങളുള്ളതിനാൽ അകന്ന് കഴിയുന്നുവെന്ന് മാത്രം. വേർപിരിഞ്ഞ് കഴിയാൻ തുടങ്ങിയ ശേഷം വരദ യാത്രകളും യുട്യൂബ് ചാനലുമായി തിരക്കിലാണ്.
ജിഷിൻ സീരിയൽ അഭിനയവുമായി മുന്നോട്ട് പോവുകയാണ്. ഇരുവരും വിവാഹമോചനത്തെ കുറിച്ച് സൂചിപ്പിക്കുന്ന തരത്തിലുള്ള പോസ്റ്റുകൾ പങ്കുവെക്കാൻ തുടങ്ങിയതോടെയാണ് താരങ്ങൾ പിരിയാൻ പോവുകയാണോയെന്ന തരത്തിൽ ആരാധകർ സംശയം പ്രകടിപ്പിച്ച് തുടങ്ങിയത്. പിന്നാലെ ഇരുവരും പിരിഞ്ഞാണ് താമസിക്കുന്നത് എന്നത് വെളിപ്പെടുകയായിരുന്നു.
അതേസമയം വരദയുമായി വേർപിരിഞ്ഞ ശേഷം ജിഷിൻ പങ്കുവെച്ച പുതിയ സോഷ്യൽമീഡിയ പോസ്റ്റാണ് ആരാധകർക്കിടയിൽ വൈറലാകുന്നത്. സഹതാരത്തിനൊപ്പമുള്ള പ്രണയം നിറഞ്ഞ റീൽസാണ് ജിഷിൻ പങ്കുവെച്ചത്. കാത്ത് വാക്ക്ലെ രണ്ട് കാതൽ എന്ന ചിത്രത്തിലെ നാൻ പിഴയ് എന്ന പാട്ടിനൊപ്പമായിരുന്നു ജിഷിന്റെ റീൽ. കന്യാദാനം സീരിയലിലെ കേന്ദ്ര കഥാപാത്രങ്ങളിലൊന്ന് അവതരിപ്പിക്കുന്ന ഐശ്വര്യയാണ് ജിഷിനൊപ്പം റീൽസിൽ അഭിനയിച്ചിരിക്കുന്നത്.
'ഓടുന്ന ബസിന്റേയും ചിരിക്കുന്ന പെണ്ണിന്റേയും പുറകെ പോകരുതെന്ന് കൊച്ചി രാജാവിൽ കോമളൻ പറഞ്ഞിട്ടുണ്ട്. വെറുതെ ആയിരിക്കും അല്ലേ?' എന്നാണ് റീൽസ് പങ്കിട്ട് ജിഷിൻ കുറിച്ചത്. ജിഷിന്റെ രസകരമായ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ നിരവധി പേർ ജിഷിന്റെ ക്യാപ്ഷനെ വെല്ലുന്ന കമന്റുമായി എത്തി. ആ പുഞ്ചിരിയിൽ വീഴല്ലേ ചീരു... വിനയേട്ടൻ ഇപ്പൊ വരും അടുത്ത സംശയരോഗമായി..., പൊയ്ക്കോളൂ എല്ലിന്റെ എണ്ണം കൂടും പല്ലിന്റെ എണ്ണം കുറയും, കോമളൻ വെറുതെ പറഞ്ഞതാ ചേട്ടൻ ധൈര്യമായി പൊയ്ക്കോളൂ. ഐശ്വര്യയുടെ ഭർത്താവ് വന്നാൽ ഓടിക്കോ' എന്നിങ്ങനെയെല്ലാമാണ് കമന്റുകൾ വന്നത്.
നാനൂറ് എപ്പിസോഡുകൾ പിന്നിട്ട് ജൈത്ര യാത്ര തുടരുന്ന സീരിയലാണ് സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്യുന്ന കന്യാദാനം. വില്ലനായും സഹനടനായുമെല്ലാം വളരെ വർഷങ്ങളായി മലയാള സീരിയലിൽ സജീവമാണ് ജിഷിൻ മോഹൻ. അമലയെന്ന പരമ്പരയിലൂടെയായി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരായി മാറിയതാണ് ജിഷിന്‍ മോഹനും വരദയും. നായികയെ സ്വന്തമാക്കിയ വില്ലനെന്നായിരുന്നു ജിഷിനെ ആരാധകർ വിശേഷിപ്പിച്ചത്. ജിഷിനുമായുള്ള വേർപിരിയൽ വാർത്തകളിൽ നിറഞ്ഞപ്പോൾ വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് പ്രതികരിക്കാനില്ലെന്നായിരുന്നു വരദ പറഞ്ഞത്.
ഇതുവരെ ഡിവോഴ്‌സായിട്ടില്ലെന്നും ആയാല്‍ അറിയിക്കാമെന്നായിരുന്നു ജിഷിന്‍ പ്രതികരിച്ചത്. തന്നെക്കുറിച്ച് പ്രചരിച്ച ഗോസിപ്പുകളെക്കുറിച്ചും ഡിവോഴ്‌സിനെക്കുറിച്ചും പറഞ്ഞുള്ള ജിഷിന്റെ അഭിമുഖം വൈറലായിരുന്നു. സെറ്റില്‍ നിന്നും പ്രണയിച്ചിട്ടുള്ളത് വരദയെയാണ്. വരദയ്ക്ക് അഭിനയം മാത്രമല്ല സംവിധാനത്തിലും കഴിവുണ്ട്. ഒന്നിച്ച് പ്രവര്‍ത്തിക്കില്ലെന്ന് മുമ്പെ തന്നെ ഞങ്ങള്‍ തീരുമാനിച്ചതാണ്. എങ്ങോട്ടേക്ക് പോയാലും അവിടെ അടി എന്നതാണ് ഞങ്ങളുടെ അവസ്ഥ. സെറ്റില്‍ പോയാല്‍ ആരേയും മോശമാക്കി സംസാരിക്കുന്ന ക്യാരക്ടറല്ല വരദയുടേത്. കുശുമ്പൊന്നും കാണിക്കാറില്ല.
അവളുടെ സ്വഭാവത്തിലെ ഏറ്റവും നല്ല കാര്യമാണിത്' മുമ്പൊരിക്കൽ വരദയെ കുറിച്ച് ജിഷിൻ പറഞ്ഞത് ഇങ്ങനെയായിരുന്നു. ഹിമാലയത്തിൽ സോളോ ട്രിപ്പ് നടത്തി അടുത്തിടെയാണ് വരദ തിരികെ എത്തിയത്. തന്റെ ഹിമാലയം യാത്രയുടെ വീഡിയോകൾ വരദ യുട്യൂബിൽ പങ്കുവെച്ചിരുന്നു. ജീവിതത്തിൽ ഒരു പ്രശ്നങ്ങൾക്ക് മുന്നിലും തളർന്നു പോകില്ല എന്നും കരഞ്ഞു പോകില്ല എന്നും സ്വയം തീരുമാനം എടുക്കണം. നമ്മൾക്ക് നമ്മൾ മാത്രമേയുള്ളൂ എന്ന് തിരിച്ചറിയുന്ന ആ നിമിഷമാണ് നമ്മൾ ശക്തിയുള്ളവൻ ആകുന്നത്. തനിച്ചാണ് എന്ന് സ്വയം ബോധ്യമുണ്ടായാൽ മതി പിന്നെ ഏത് പ്രശ്നവും സ്വയം നേരിടുവാൻ കഴിയുകയുള്ളുവെന്ന് ജിഷിനും മുമ്പ് പോസ്റ്റ് ഇട്ടിരുന്നു.
https://www.facebook.com/Malayalivartha