നടി ബീന ആന്റണി വീണ്ടും അമ്മയാകുന്നു... സന്തോഷ വാർത്ത പങ്കിട്ട് ലൈവിൽ മനോജ്!!!

സിനിമാ സീരിയല്‍ താരമായി മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരമാണ് ബീന ആന്റണിയും ഭര്‍ത്താവ് മനോജ് കുമാറും. വര്‍ഷങ്ങളായി അഭിനയ രംഗത്തുളള ഇരുവരും ശ്രദ്ധേയ കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയിരുന്നു. മാതൃകാപൂര്‍ണ്ണമായ ദാമ്പത്യം നയിക്കുന്ന ഇവര്‍ സോഷ്യല്‍ മീഡിയയിലും സജീവമാണ്. മനൂസ് വിഷന്‍ എന്ന സ്വന്തം യൂ ട്യൂബ് ചാനലും മനോജ് കുമാറിനുണ്ട്. ഇടയ്ക്കിടെ ഇതിലൂടെ വീഡിയോകള്‍ താരം പങ്കുവയ്ക്കാറുമുണ്ട്. വീട്ടില്‍ കൊവിഡ് വന്നപ്പോഴുള്ള അവസ്ഥകളും, പിന്നിട് തനിക്ക് വന്ന അസുഖത്തെ കുറിച്ചുമൊക്കെ താരം വീഡിയോ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് മനോജ് പങ്കുവച്ച ഏറ്റവും പുതിയ വീഡിയോ. ബീന വീണ്ടും അമ്മയാകുവാണെന്ന ക്യാപ്കഷനൊടെയാണ് മനോജ് വീഡിയോ വഴി
തന്റെ ഭാര്യയുടെ പുതിയ വിശേഷം അറിയിച്ചത്. കാറില്‍ നിന്നാണ് മനോജ് വീഡിയോ എടുത്തത്. മനോജിനെയും ബീന ആന്റണിയെ കൂടാതെ നടി തസ്‌നി ഖാനും ഉണ്ട്, മൗനരാഗത്തിലെ മനോഹറായി അഭിനയിക്കുന്ന ജിത്തുവിന്റെ വിവാഹത്തിനായി പോവുകയാണെന്നും മനോജും ബീനയും വീഡിയോയില്‍ പറയുന്നുണ്ട്. എന്നാല്‍ വീഡിയോ തുടങ്ങുമ്പോള്‍ ആണ് ക്യാപ്ക്ഷന്‍ കണ്ട് ആരും തെറ്റിദ്ധരിക്കണ്ടായെന്നും അവള്‍ ഗര്‍ഭിണിയല്ലെന്നും പുതിയ ഒരു സീരിയലില്‍ അമ്മ വേഷത്തിലെത്തുന്ന കാര്യമാണ് മനോജ് പറഞ്ഞത്. ആവണി എന്ന പുതിയ സീരിയല്‍ നവംബര്‍ 21 മുതല്‍ വരികയാണെന്നും അതില്‍ അമ്മ വേഷത്തിലാണ് ബീന എത്തുന്നത് എന്നുമാണ് മനോജ് പറയുന്നത് ആവണിയുടെ അമ്മായി അമ്മയായ രോഹിണി ആയിട്ടാണ് ബീന ഇതില്‍ എത്തുന്നത്.
ഇതില്‍ ബീനയ്ക്ക് മൂന്നു ആണ്‍മക്കളാണ് ഉള്ളത്. വളരെ നല്ല വേഷമാണ് ഇതിലെന്നും ഇതിന്റെ പ്രമോ വീഡിയോ ആയിട്ടാണ് ഞങ്ങള്‍ വന്നതെന്നും വെളിപ്പെടുത്തിയിരിക്കുന്നത്. ജീവിതത്തില്‍ ഞങ്ങള്‍ക്ക് ഒരു മകന്‍ മാത്രമേയുള്ളുവെന്നും എന്നാല്‍ സീരിയലില്‍ തങ്ങള്‍ക്കു ഒരുപാട് മക്കളെ ദൈവം തന്നുവെന്നും മനോജ് പറയുന്നു. തനിക്ക് ഒരു പെണ്‍കുട്ടി ഇല്ലാത്തതിനാല്‍ വളരെ സങ്കടമായിരുന്നുവെന്നും അത് തീര്‍ന്നത് എന്ന് സ്വന്തം ജാനകി എന്ന സീരിയിലിലായിരുന്നു. ജാനിമോളെ ഊട്ടിയും ഉറക്കിയുമാണ് ഞാന്‍ പെണ്‍കുഞ്ഞില്ലാത്ത സങ്കടം മാറ്റിയെന്നും മനോജ് പറയുന്നു.
സീരിയല്‍ സിനിമാ രംഗത്ത് പ്രശസ്തയായ താരമാണ് ബീന ആന്റണി. സിനിമയില്‍ കൂടിയാണ് അഭിനയ ലോകത്തേക്ക് താരം കടന്നു വന്നത് പിന്നീട് സീരിയലിലാണ് താരം പ്രശസ്തയായത്. മൗനരാഗത്തിലാണ് ഇപ്പോള്‍ താരം അഭിനിയക്കുന്നത്. ഒന്നുമുതല്‍ പൂജ്യം വരെ എന്ന സിനിമയില്‍ ബാല താരമായിട്ടാണ് ബീന വെള്ളിത്തിരയിലേയ്ക്ക് എത്തിയത്.
പിന്നീട് ഗോഡ്ഫാദര്‍, കിലുക്കാംപെട്ടി,കൂടിക്കാഴ്ച്ച, നെറ്റിപ്പട്ടം,കനല്‍ക്കാറ്റ് യോദ്ധ,ആര്‍ദ്രം, തുടങ്ങിയ അനേകം സിനിമകള്‍ അഭിനയിച്ച ബീന ആന്റണി ഒരു കുടയും കുഞ്ഞുപെങ്ങളും എന്ന ദൂരദര്‍ശന്‍ സീരിയലിലൂടെയാണ് ബീന ആന്റണി മിനി സ്‌ക്രീന്‍ രംഗത്തേയ്ക്ക് എത്തിയത്. സിനിമാ സീരിയല്‍ നടനായ മനോജ് നായരാണ് ബീനയുടെ ഭര്‍ത്താവ് അഭിനേത്രി എന്ന നിലയില്‍ തനിക്ക് സിനിമയില്‍ ശോഭിക്കാന്‍ പറ്റാത്തതും നല്ല കഥാ പാത്രങ്ങള്‍ തന്നെ തേടി വരാതിരുന്നതുമൊക്കെ തനിക്ക് വളരെയധികം വിഷമം ഉണ്ടാക്കിയ കാര്യമായിരുന്നുവെന്ന് ഈ ഇടയ്ക്ക് താരം തുറന്ന് പറഞ്ഞിരുന്നു . ബീനയുടെ ഭര്‍ത്താവായ മനോജും സീരിയല്‍ താരമാണ്.
https://www.facebook.com/Malayalivartha