'അക്രമകാരികളുടെ പ്രവൃത്തികള്‍ക്ക് നിങ്ങള്‍ ഒരിക്കലും ഉത്തരവാദികളല്ല, അത് നിങ്ങള്‍ സ്വയം ബോധ്യപ്പെടുത്തേണ്ട ആവശ്യവില്ല. ചൂഷണത്തിന് ഇരയായവര്‍ക്ക് അതിക്രമങ്ങള്‍ തടയാന്‍ സാധിക്കുമായിരുന്നു എന്ന് പറയുന്നതിലൂടെ സ്വാസിക അതിജീവിച്ചവരെ നിശബ്ദമാക്കുകയാണ്...' വൈറലായി കുറിപ്പ്

കഴിഞ്ഞ ദിവസം വനിത സിനിമ പ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന ലൈംഗികാതിക്രമങ്ങളെ നിസാരവത്കരിച്ച് നടി സ്വാസിക രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ നടി മുന്നോട്ട് വച്ച പരാമര്‍ശങ്ങള്‍ വിവാദമായി മരുകയാണ്. മലയാള സിനിമ സുരക്ഷിതമായ ഇടമാണെന്നും നോ പറയേണ്ടിടത്ത് നോ പറഞ്ഞാല്‍ ഒരാളും നമ്മുടെ അടുത്തേക്ക് വന്ന് ബലമായി ഒന്നും ചെയ്യാന്‍ ആവശ്യപ്പെടില്ലെന്നും ഈ ഇന്‍ഡസ്ട്രിയില്‍ ആരും ആരെയും പിടിച്ചുകൊണ്ടു പോയി റേപ്പ് ചെയ്യുന്നില്ലെന്നുമാണ് സ്വാസിക വ്യക്തമാക്കിയത്.
അതോടൊപ്പം തന്നെ ഇഷ്ടപ്പെടാത്ത ഒരു സംഭവമുണ്ടായാല്‍ വനിത സംഘടനയായ ഡബ്ല്യു സി സിയെ പോലുള്ളവരെ സമീപിക്കാതെ പൊലീസിനെയും വനിത കമ്മിഷനെയും സമീപിക്കണമെന്നുമാണ് നടി ഒരു ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ചൂണ്ടിക്കാണിച്ചത്. ഇതിനെതിരെയാണ് ഇപ്പോള്‍ വിമര്‍ശനം ശക്തമായി ഉയരുന്നത്. ഒട്ടേറെ പേരാണ് ഇതിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോഴിതാ ഈ വിഷയത്തില്‍ എഴുത്തുകാരി ഭവാനി കുഞ്ഞുലക്ഷമി പങ്കുവച്ച ഒരു കുറിപ്പ് ഏറെ വൈറലാകുകയാണ്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
സ്വാസികയുടെ അഭിമുഖം കാണേണ്ടി വന്ന ഹതഭാഗ്യയായ അതിജീവിതരോടാണ് എനിക്ക് പറയാനുള്ളതെന്ന് പറഞ്ഞാണ് ഭവാനിയുടെ കുറിപ്പ് ആരംഭിക്കുന്നത്. നിങ്ങള്‍ ആരും അക്രമണത്തെ ക്ഷണിച്ചുവരുത്തിയതല്ല, നോ പറയാത്തത് കൊണ്ടല്ല നിങ്ങള്‍ ചൂഷണത്തിന് ഇരയായത്.
അക്രമകാരികളുടെ പ്രവൃത്തികള്‍ക്ക് നിങ്ങള്‍ ഒരിക്കലും ഉത്തരവാദികളല്ല, അത് നിങ്ങള്‍ സ്വയം ബോധ്യപ്പെടുത്തേണ്ട ആവശ്യവില്ല. ചൂഷണത്തിന് ഇരയായവര്‍ക്ക് അതിക്രമങ്ങള്‍ തടയാന്‍ സാധിക്കുമായിരുന്നു എന്ന് പറയുന്നതിലൂടെ സ്വാസിക അതിജീവിച്ചവരെ നിശബ്ദമാക്കുകയാണ്.
ഈ വര്‍ഷം കേരളത്തില്‍ ഒക്ടോബര്‍ വരെ 2032 ബലാത്സംഗ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 4340 ലൈംഗികാതിക്രമ കേസുകളും ഏഴോളം സ്ത്രീധന മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. സ്വാസികയെ പോലുള്ളവരുടെ കുറ്റപ്പെടുത്തലുകളെ ഭയന്ന് എത്രപേര്‍ റിപ്പോര്‍ട്ട് ചെയ്യാതെ ഇരുന്നിട്ടുണ്ടാകും.
https://www.facebook.com/Malayalivartha