Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി


ചിലവുകളിലും പുതിയ കരാറുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?


ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...

മകളുടെ പിറന്നാളിന് ഉറക്കമില്ലാതായിട്ട് രണ്ടു വർഷം എന്നിട്ടത് വെറുതെ അല്ല; എന്നെ എവിടെ കണ്ടാലും അറ്റാക്ക് എന്ന് പറഞ്ഞ് വരും: മകളുടെ ഇംഗ്ലീഷ് കാരണം ഉപദേശിക്കാൻ പോകാറില്ല - ധ്യാൻ ശ്രീനിവാസൻ

08 DECEMBER 2022 03:30 PM IST
മലയാളി വാര്‍ത്ത

അച്ഛനേയും ചേട്ടനേയും പോലെ അഭിനയത്തിനപ്പുറം തിരക്കഥാകൃത്തായും സംവിധായകനായുമെല്ലാം തിളങ്ങി നിൽക്കുകയാണ് ധ്യാൻ ശ്രീനിവാസൻ. ധ്യാനിന്റെ അഭിമുഖങ്ങൾ വലിയ രീതിയിൽ വൈറലായി മാറാറുണ്ട്. അടുത്തിടെ ഒരു അഭിമുഖത്തിൽ താൻ സിനിമകൾ ചെയ്യുന്നത് തന്നെ അഭിമുഖങ്ങൾ കൊടുക്കാനാണെന്നാണ് ധ്യാൻ തമാശയായി പറഞ്ഞത്. സ്വന്തം ജീവിതത്തിലെ രസകരമായ സംഭവങ്ങളൊക്കെ പങ്കുവെച്ചാണ് ധ്യാൻ വൈറലായി മാറിയത്.

ഇപ്പോഴിതാ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ മകളുടെ കുസൃതിയെ കുറിച്ചും മറ്റുമാണ് ധ്യാൻ സംസാരിക്കുന്നത്. വിനീതിന്റേയും അജുവിന്റെയും മക്കളോടൊപ്പം ചേർന്ന് മകൾ തന്നെ കല്ലെറിഞ്ഞ സംഭവത്തെ കുറിച്ചും മകളുടെ കഴിഞ്ഞ പിറന്നാളിന് എന്റെ ഉറക്കം ഇല്ലാതായിട്ട് രണ്ടു വർഷം എന്ന് പറഞ്ഞ് സോഷ്യൽ മീഡിയയിൽ ആശംസകൾ കുറിച്ചതിനെ കുറിച്ചും ധ്യാൻ അഭിമുഖത്തിൽ പറയുന്നുണ്ട്.

ഒരു രക്ഷിതാവ് എന്ന നിലയിൽ ധ്യാൻ എങ്ങനെയാണ് എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ധ്യാൻ. 'കഴിഞ്ഞ ദിവസം പിള്ളേർ എല്ലാവരും കൂടി വീട്ടിൽ കൂടിയ സമയത്ത് ഒരാൾ എന്നെ ബോളെടുത്ത് എറിഞ്ഞു. എന്റെ മോൾ, അജുവിന്റെ മക്കൾ, ചേട്ടന്റെ മക്കൾ എല്ലാം ഉണ്ട്. ഒരാൾ എറിഞ്ഞു തുടങ്ങിയത് പിന്നെ എല്ലാവരും ആയി. അവസാനം മകൾ അറ്റാക്ക് ദാറ്റ് ഗയ് എന്ന് പറഞ്ഞ് എന്നെ എറിയാൻ ആഹ്വാനം ചെയ്തു. പിന്നെ എല്ലാവരും കൂടി എന്നെ കല്ലെടുത്ത് എറിയുകയായിരുന്നു.

ധ്യാൻ പറഞ്ഞു. ഞാൻ അന്നത്തെ ദിവസം വീടിന്റെ പുറകിൽ ഒളിച്ചിരിക്കുകയായിരുന്നു. മകളുടെ വാക്ക് കേട്ട് പിള്ളേരെല്ലാം കൂടി എന്നെ വീടിന് ചുറ്റും ഇട്ട് ഓടിച്ചു. കല്ലെന്ന് പറഞ്ഞാൽ ഈ വീട്ടിൽ ഒക്കെ ഇടുന്ന കട്ടിയുള്ള പെബിൾസ് ആണ്. ഒരു മണിക്കൂറാണ് വീടിന് പുറകിൽ ഞാൻ ഒളിച്ചത്. പിള്ളേർക്ക് എന്നെ അത്ര കാര്യമാണ്! അവരുടെ കളിക്കൂട്ടുകാരനായിട്ട് അവർക്ക് എന്നെ തോന്നി കാണും. പക്ഷെ കല്ലൊക്കെ എടുത്ത് എറിയുക എന്നൊക്കെ പറഞ്ഞാൽ ഒരുമാതിരി.

കുട്ടികൾ എന്റെ യൂട്യൂബ് ഇന്റർവ്യൂസ് ഒന്നും കണ്ടിട്ടില്ല. അതിന്റെ പ്രശ്‌നമാണ്. എന്നെ എവിടെ കണ്ടാലും അറ്റാക്ക് എന്ന് പറഞ്ഞ് വരും,' ധ്യാൻ പറഞ്ഞു. മകളുടെ ഇംഗ്ലീഷ് കാരണം ഉപദേശിക്കാൻ പോകാറില്ലെന്നും ധ്യാൻ പറയുന്നുണ്ട്. ഞാൻ എനിക്ക് അറിയാവുന്ന ഇംഗ്ലീഷ് പറയും. അവൾ എന്തെങ്കിലും പറഞ്ഞു കഴിഞ്ഞാൽ ഞാൻ വീണ്ടും ഇംഗ്ളീഷിൽ പറയാൻ നിൽക്കണം. എന്തിനാണ് വെറുതെ, ധ്യാൻ പറഞ്ഞു.

മകളുടെ പിറന്നാളിന് ഉറക്കമില്ലാതായിട്ട് രണ്ടു വർഷം എന്നിട്ടത് വെറുതെ അല്ലെന്നും ധ്യാൻ പറയുന്നുണ്ട്. രാത്രി എസി കൂട്ടിയിട്ട് ഫാൻ ഫുൾ സ്പീഡിൽ ഇട്ട് ഒരു ബ്ലാങ്കറ്റും പുതച്ച് കിടക്കുന്നതാണ് മകളുടെ രീതി. എനിക്ക് ആണേൽ തണുത്ത് വിറച്ചിട്ട് കിടക്കാൻ പറ്റില്ല. കഴിഞ്ഞ ദിവസം ഞാൻ പതിയെ ഫാനിന്റെ സ്പീഡ് കുറച്ചു. ഉറങ്ങി കിടന്ന ഇവൾ എഴുന്നേറ്റ് എന്റെ മുഖത്ത് നോക്കിയിട്ട്, 'ഹു യു ഓഫ് ദി ഫാൻ' എന്ന് ചോദിച്ചു. ഞാൻ 'യാ' എന്ന് പറഞ്ഞു. അപ്പോൾ ഓൺ ദി ഫാൻ എന്ന് ദേഷ്യത്തിൽ പറഞ്ഞ് അവൾ കിടന്നുറങ്ങി. ധ്യാൻ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (7 minutes ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (41 minutes ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (49 minutes ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (52 minutes ago)

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (1 hour ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (2 hours ago)

പൂജ അവധിക്കാല തിരക്ക്... സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തുമെന്ന് റെയിൽവേ  (2 hours ago)

വരുന്ന അധ്യയന വര്‍ഷം മുതല്‍ എല്‍എല്‍ബി പ്രവേശന പരീക്ഷ മലയാളത്തിലും ഇംഗ്ലീഷിലും ദ്വിഭാഷാ രീതിയില്‍ നടത്താന്‍ അനുമതി നൽകി സര്‍ക്കാര്‍  (2 hours ago)

സങ്കടക്കാഴ്ചയായി... ജോലിക്കിടെ പൊലീസുദ്യോഗസ്ഥൻ കുഴഞ്ഞു വീണ് മരിച്ചു  (2 hours ago)

ഗർഭാശയം നീക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ രോഗി മരിച്ച സംഭവത്തിൽ ചികിത്സാ രേഖകൾ പൊലീസ് സീൽ ചെയ്തു....പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ മൊഴി ഇന്ന് രേഖപ്പെടുത്തും  (3 hours ago)

ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച കണ്ണൂർ ഇരിട്ടി പടിയൂര്‍ സ്വദേശി വി. ദേവികയുടെ ചിതാഭസ്മം ഇന്ന് നാട്ടിലെത്തും...  (3 hours ago)

നാട്ടികയിലെ ടോൾ പിരിവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടാമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (3 hours ago)

ബാഴ്സക്ക് മിന്നും വിജയം...ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ ​ഗോളിടിച്ച് കൂട്ടി ബാഴ്സലോണ  (3 hours ago)

തിരുവനന്തപുരത്ത് പൊലീസ് വാഹനത്തിലേക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറി നാല് പേർക്ക് പരിക്ക്...  (3 hours ago)

വൈദ്യുതി ലൈനിലെ തകരാർ.... എറണാകുളം ഭാഗത്തേക്കുള്ള തീവണ്ടി ഗതാഗതം രണ്ട് മണിക്കൂറോളം തടസപ്പെട്ടു  (4 hours ago)

Malayali Vartha Recommends