ഞാൻ മണി ചേട്ടനെ മാറ്റി നിർത്തിയോ എന്ന സത്യം ഞങ്ങൾക്ക് അറിയാം ഇക്കാര്യത്തോട് പ്രതികരിക്കുന്നത് തന്നെ അനാദരവാകുമെന്ന് തോന്നുന്നു. ആ ആത്മാവിനോടുള്ള ബഹുമാനം നിലനിർത്തിക്കൊണ്ടു തന്നെ പറയുകയാണ്....ദിവ്യാ ഉണ്ണി
കലാഭവൻ മണിയുമായി ബന്ധപ്പെട്ട് സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ച ആരോപണങ്ങളിൽ പ്രത്യേകിച്ച് ഒന്നും പറയാനില്ലെന്ന് ദിവ്യാ ഉണ്ണി. അദ്ദേഹത്തിന്റേയും തന്റെയും ബന്ധം എത്രയോ വലുതാണെന്നും നടി വ്യക്തമാക്കി. അടുത്തിടെ യൂട്യൂബിലെ ഒരു ചാനലിൽ നൽകിയ അഭിമുഖത്തിനിടയാണ് ദിവ്യാ ഉണ്ണി ആരോപണങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞത്.
'സോഷ്യൽ മീഡിയയിലൂടെ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർ മറുപടി അർഹിക്കുന്നില്ലെന്നാണ് താരം പറഞ്ഞു. ഈ വിഷയത്തിൽ പ്രതികരിക്കുന്നത് കലാഭവൻ മണിയോടുളള അനാദരാവായി പോകും. സത്യത്തിൽ അതിനെക്കുറിച്ച് എനിക്കൊന്നും അറിയില്ല. അതുകൊണ്ട് തന്നെ അതിനെക്കുറിച്ചൊന്നും സംസാരിക്കുന്നില്ല. കാരണം പ്രധാനമായും ഈ കമന്റുകൾ കാരണമാണ്. നമ്മളെന്തൊക്കെ പറഞ്ഞാലും അതൊരു ജസ്റ്റിഫിക്കേഷൻ പോലെയാകും. നമ്മുടെ ഒരു ഭാഗം പറയുന്നതുപോലെയാകും. അതിനെക്കുറിച്ച് പ്രതികരിക്കാൻ താത്പര്യപ്പെടുന്നില്ല. മണിച്ചേട്ടൻ പോയില്ലേ, മണിച്ചേട്ടന്റെയും എന്റെയും ബന്ധം എത്രയോ വലുതാണ്'- ദിവ്യാ ഉണ്ണി പറഞ്ഞു.
'ആദ്യ സിനിമ മുതൽ എത്രയോ സിനിമകൾ ഒരുമിച്ച് ചെയ്തു. ഇക്കാര്യത്തോട് പ്രതികരിക്കുന്നത് തന്നെ അനാദരവാകുമെന്ന് തോന്നുന്നു. ആ ആത്മാവിനോടുള്ള ബഹുമാനം നിലനിർത്തിക്കൊണ്ടു തന്നെ പറയുകയാണ്. എനിക്കറിയാം അതിന്റെ സത്യാവസ്ഥ. ഇങ്ങനെ തെറ്റായ വാർത്ത പ്രചരിക്കുന്നവർ മറുപടി അർഹിക്കുന്നുണ്ടെന്ന് എനിക്കു തോന്നുന്നില്ല. ഇത്തരം കമന്റുകൾ ഞാൻ വായിക്കാറില്ല. മറുപടിയും എന്റെ സമയവും അവർ അർഹിക്കുന്നില്ല. നമ്മൾ അവരെക്കുറിച്ച് സംസാരിക്കുന്നതു പോലും അവർക്കു കിട്ടുന്ന പ്രോത്സാഹനമാണ്'- താരം വ്യക്തമാക്കി.
ഒരു നായിക കലാഭവൻ മണിയെ നിറത്തിന്റെ പേരിൽ അപമാനിച്ചുവെന്ന വാർത്ത ഒരു കാലത്ത് മലയാള സിനിമാലോകത്ത് വലിയ രീതിയിലുളള ചർച്ചയ്ക്ക് വഴിവച്ചിരുന്നു, ആ നായിക ദിവ്യാ ഉണ്ണിയാണ് എന്ന രീതിയിൽ വാർത്തകളും പ്രചരിച്ചിരുന്നു.വർഷങ്ങൾ കഴിഞ്ഞിട്ടും ദിവ്യാ ഉണ്ണിക്കുനേരെ ഇപ്പോഴും നിരവധി സൈബർ ആക്രമണങ്ങൾ ഉണ്ടാകുന്നുണ്ട്'-ദിവ്യാ ഉണ്ണി പറഞ്ഞു.
https://www.facebook.com/Malayalivartha