Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

18 ഒടിടി പ്ലാറ്റ്ഫോമുകളുൾപ്പെടെയുള്ള അശ്ലീല വെബ്സൈറ്റുകളുടെ നിരോധനത്തിൽ കഷ്ടിച്ചു രക്ഷപ്പെട്ട  പ്ലാറ്റ്ഫോമുകള്‍ സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ്

14 MARCH 2024 10:42 PM IST
മലയാളി വാര്‍ത്ത

ഒറ്റയടിക്ക് 18 ഒടിടി പ്ലാറ്റ്ഫോമുകളുൾപ്പെടെയുള്ള വെബ്സൈറ്റുകളും സമൂഹമാധ്യമ അക്കൗണ്ടുകളും കേന്ദ്രം നിരോധിച്ചു. എന്നാൽ എക്സ്(ട്വിറ്റർ) ഉൾപ്പെടെയുള്ള പ്ലാറ്റ്ഫോമുകളിൽ ട്രെൻഡിങ് ആയിരിക്കുന്നത് 'ജസ്റ്റ് മിസ്' ആയ ഇതര പ്ലാറ്റ്ഫോമുകളുടെ പേരുകളാണ്. നിരവധി ട്രോളുകളാണ് ഇതു സംബന്ധിച്ചു ഇറങ്ങുന്നത്.  അശ്ലീല ഉള്ളടക്കം പ്രദർശിപ്പിച്ചതിന്  19 വെബ്സൈറ്റുകളും പത്തോളം ആപ്ലിക്കേഷനുകളും 57  സമൂഹ മാധ്യമ അക്കൗണ്ടുകളും നടപടി നേരിട്ടുവെന്നാണ് റിപ്പോര്‍ട്ടുകൾ.

ഒരു കോടിയിലധികം ഡൗൺലോഡുകൾ നേടിയ ആപ്പുകളും നിരോധിച്ചവയിൽപ്പെടുന്നു. ഉല്ലു പോലെയുള്ള ആപ്പുകൾ ഈ നിരോധനത്തിൽനിന്നും രക്ഷപ്പെട്ടെന്നും എന്നാൽ ഉള്ളടക്കത്തില്‍ കുറച്ചെങ്കിലും നിയന്ത്രണം ഏർപ്പെടുന്നതിനാലാവണം ഈ ഈ ആപ്പുകൾ രക്ഷപ്പെട്ടതെന്നും ചില ഉപയോക്താക്കൾ കുറിച്ചു. ഐടി ആക്ടിലെ സെക്ഷൻ 67, 67 എ, ഐപിസി സെക്ഷൻ 292 ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയായിരുന്നു നടപടി. ഇൻഫർമേഷൻ ടെക്നോളജി ആക്റ്റ്, 2000ത്തിലെ വ്യവസ്ഥകൾ പ്രകാരം വാർത്താ വിതരണ മന്ത്രാലയമാണ് (ഐ ആൻഡ് ബി) നടപടി സ്വീകരിച്ചത്.

സർഗാത്മകമായ ആവിഷ്‌കാരത്തിന്റെ മറവിൽ അശ്ലീല ഉള്ളടക്കം  പ്രചരിപ്പിക്കുന്നതിനെതിരെയാണ് നടപടിയെന്നു അധികൃതർ വിശദീകരിച്ചു. ചൂഷണത്തിനുള്ള സാധ്യത, അനാരോഗ്യകരമായ ലൈംഗിക രീതികൾ, കുട്ടികൾക്കു എളുപ്പത്തിൽ ആക്‌സസ് ചെയ്യാവുന്ന ആപ്പുകളുടെ വർധന തുടങ്ങിയആശങ്കകളിൽ വളരെ  മുൻപേ ഇത്തരം പ്ലാറ്റ്ഫോമുകൾ വിമർശിക്കപ്പെട്ടിരുന്നു.കാഴ്ച ശീലങ്ങളെക്കുറിച്ചുള്ള ഉപയോക്തൃ ഡാറ്റ വളരെ സെൻസിറ്റീവ് ആയിരിക്കാം, ഈ ആപ്പുകൾ അത്തരം വിവരങ്ങൾ എത്രത്തോളം സുരക്ഷിതമായി കൈകാര്യം ചെയ്യുന്നു എന്നതിനെക്കുറിച്ചുള്ള ആശങ്കകളും പല ടെക് വിദഗ്ദരും പുറത്തു വിട്ടിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരുവന്നൂര്‍ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എംഎം വര്‍ഗീസിന് വീണ്ടും നോട്ടീസ് അയച്ച് ഇഡി  (1 hour ago)

കേരളത്തില്‍ കനത്ത ചൂട്... ഇന്ന് 12ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്  (1 hour ago)

മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്രിവാള്‍ വന്‍ തോതില്‍ തെളിവ് നശിപ്പിച്ചുവെന്ന് എന്‍ഫോഴ്സ്മെന്റ്  (1 hour ago)

കൊട്ടിക്കലാശത്തിന് പിന്നാലെ അവശ്യസാധനങ്ങള്‍ അടങ്ങിയ ഭക്ഷ്യകിറ്റ് പിടിച്ചെടുത്തു....  (1 hour ago)

കൊട്ടിക്കൊലാശത്തിനിടെ വടകരയിലെ ഇടത് സ്ഥാനാര്‍ത്ഥി കെ കെ ശൈലജക്കെതിരെ വീണ്ടും അധിക്ഷേപം...  (1 hour ago)

ഡ്യൂട്ടിക്കിടെ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനമോടിക്കുന്നുണ്ടോയെന്ന പരിശോധന... അപകടങ്ങള്‍ 25 ശതമാനത്തോളം കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍  (1 hour ago)

വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹിതരായി... ദുരഭിമാനക്കൊലയ്ക്കിരയായ യുവാവിന്റെ ഭാര്യ ആത്മഹത്യചെയ്തു  (2 hours ago)

തിരുവനന്തപുരം മണ്ഡലത്തില്‍ ശശി തരൂര്‍ തോല്‍ക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്‍  (2 hours ago)

സഹോദരിക്ക് വിവാഹ സമ്മാനം നല്‍കിയതിന് യുവാവിനെ ഭാര്യയും സഹോദരന്മാരും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (2 hours ago)

12 വര്‍ഷങ്ങള്‍ക്ക് ശേഷം മകളെ ഒരുനോക്ക് കണ്ട് അമ്മ...പ്രത്യേക മുറിയിലായിരുന്നു കൂടിക്കാഴ്ച  (2 hours ago)

ഇന്ത്യന്‍ മോഹങ്ങളുടെ കടക്കൽ കത്തി വെച്ച് ഖത്തർ ഇറാഖിലേക്ക്; ഇസ്രായേൽ ഇടപെടുന്നു!!!  (5 hours ago)

11 വര്‍ഷങ്ങള്‍ക്ക് ശേഷം ആ 'അമ്മ മകളെ കാണുന്നു; ജീവന്റെ വില ഒന്നര കോടി; കനിവുതേടി പ്രേമകുമാരി!!!  (6 hours ago)

പ്രവാസികൾ ശ്രദ്ധിക്കൂ; എമിറേറ്റ്‌സ് എയർലൈൻസ് ബാഗേജുകൾ തിരികെ ലഭിക്കാൻ ചെയ്യേണ്ടത്!!  (6 hours ago)

അവധിക്കാലത്ത് തിരക്ക് വര്‍ധിച്ചതോടെ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ മിന്നല്‍ ഭക്ഷ്യ സുരക്ഷാ പരിശോധന; 17 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് അയച്ച്  (8 hours ago)

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല; സപ്ലൈകോയിലും റേഷന്‍കടകളിലും സാധനങ്ങളില്ല; കാരുണ്യ പദ്ധതി നിലച്ചു; പോളിങ് ബൂത്തിലെത്തുന്ന വോട്ടര്‍മാര്‍ക്ക് മോദി സര്‍ക്കാരിന്റെയും പിണറായി സര്‍ക്കാരിന്റെയും ജനദ്ര  (8 hours ago)

Malayali Vartha Recommends