ഒന്നും മറക്കരുത്: എല്ലാം ഓർമ്മിപ്പിച്ച് നടി മഞ്ജു വാര്യരുടെ കുറിപ്പ്...
സിനിമാ മേഖലയിൽ ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആരോപണങ്ങൾ തുടരുന്നതിനിടെ ഫേസ്ബുക്കിൽ കുറിപ്പുമായി നടി മഞ്ജു വാര്യർ. ഒന്നും മറക്കരുതെന്നാണ് മഞ്ജു വാര്യർ ഫേസ്ബുക്കിൽ കുറിച്ചത്. ഒരു സ്ത്രീ പോരാടാൻ തീരുമാനിച്ചിടത്തു നിന്നാണ് എല്ലാം തുടങ്ങിയതെന്നും മഞ്ജു ഫെയ്സ്ബുക്കിൽ കുറിച്ചു. നേരത്തെ, ഹേമ കമ്മിറ്റിയിൽ മൊഴി നൽകിയതുമായി ബന്ധപ്പെട്ട് മഞ്ജുവാര്യർക്കെതിരെ വിമർശനം ഉയർന്നിരുന്നു. ഇതിനെതിരെ ഡബ്ല്യുസിസിയും രംഗത്തുവന്നിരുന്നു. ഡബ്ല്യുസിസിയുടെ സ്ഥാപക അംഗം സിനിമയിൽ സ്ത്രീകൾക്ക് പ്രശ്നമില്ലെന്ന് മൊഴി നൽകിയെന്ന പരാമർശമാണ് വിമർശനത്തിലേക്ക് നയിച്ചത്.
അതിനിടെ നടി രേവതി സമ്പത്തിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ നടൻ സിദ്ധിഖിനെതിരെ പരാതി. സിദ്ധിഖിനെതിരെ കൊച്ചി പൊലീസ് കമ്മീഷണർക്കാണ് പരാതി നൽകിയിരിക്കുന്നത്. വൈറ്റില സ്വദേശിയാണ് പൊലീസിൽ പരാതി നൽകിയത്. സിദ്ധിഖിനെതിരെ പോക്സോ ചുമത്തണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. അതേ സമയം, സംവിധായകൻ രഞ്ജിത്തിനെതിരെയും കേസെടുക്കണമെന്ന് പരാതിയിലുണ്ട്.
https://www.facebook.com/Malayalivartha