സൈക്കിൾ യാത്രക്കാരനെ ഇടിച്ചിട്ട ട്രെയിലർ പിന്തുടർന്ന് നിർത്തിച്ച് പോലീസിന് മുന്നിലിട്ട് നവ്യ നായർ:- സോഷ്യൽ മീഡിയയിൽ കയ്യടി...
സൈക്കിൾ യാത്രക്കാരനെ ഇടിച്ച ട്രെയിലറെ പിന്തുടർന്ന് നിർത്തിച്ച് നവ്യാ നായർ. പട്ടണക്കാട് ലോറിയിടിച്ച് പരിക്കേറ്റ സൈക്കിൾ യാത്രികന് ആണ് നടിയുടെ സഹായമെത്തിയത്. പട്ടണക്കാട് അഞ്ചാം വാർഡ് ഹരിവനിവാസിൽ രമേശന്റെ സൈക്കിളിൽ ഇടിച്ച് നിർത്താതെ പോയ ട്രെയിലറെ താരം പിന്തുടർന്ന് നിർത്തിക്കുകയും പരിക്ക് പറ്റിയ രമേശന് സഹായം ചെയ്ത് കൊടുക്കുകയും ചെയ്തു. അപകട വിവരം കൃത്യസമയത്ത് തന്നെ പോലീസിനെ അറിയിച്ച് ചികിത്സയും ഉറപ്പാക്കിയ ശേഷമാണ് നവ്യ മടങ്ങിയത്. തിങ്കളാഴ്ച രാവിലെ 8. 30 ഓടെയാണ് സംഭവം.
പാണക്കാട് ഇന്ത്യൻ കോഫി ഹൗസിന് സമീപമാണ് അപകടം നടന്നത്. ദേശീയ പാത നവീകരണത്തിനായ തൂണുകളുമായി വന്ന ഹരിയാന രജിസ്ട്രേഷൻ ട്രെയിലറാണ് രമേശൻ സഞ്ചരിച്ച സൈക്കിളിൽ ഇടിച്ചത്. നവ്യ ഈ വാഹനത്തെ പിന്തുടർന്നു. തുടർന്നാണ് ട്രെയിലർ നിർത്തുന്നത്. അപകടം നവ്യ കൺട്രോൾ റൂമിൽ വിളിച്ചറിയിച്ചിരുന്നു. ഹൈവേ പോലീസും പട്ടണക്കാട് എ എസ് ഐ ട്രീസയും സ്ഥലത്ത് എത്ത് ഡ്രൈവറെ ഉൾപ്പെടെ എസ് എച്ച് ഒ കെ സജയൻ സ്റ്റേഷനിലേക്ക് കൊണ്ടുപോയ ശേഷമാണ് നവ്യ യാത്ര തുടർന്നത്.
ലോറി പോലീസ് പിടിച്ചെടുത്തു. പരിക്കേറ്റ രമേശനെ ഹൈവേ പോലീസിന്റെ വാഹനത്തിൽ ആദ്യം തുറവൂർ താലൂക്ക് ആശുപത്രി ആശുപത്രിയിൽ എത്തിച്ചു. പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നടിയുടെ അവസരോചിതമായ ഇടപെടലിന് കയ്യടി നൽകുകയാണ് സോഷ്യൽ മീഡിയ.
‘‘എല്ലാവരും ചെയ്യേണ്ട കാര്യമേ ഞാനും ചെയ്തുള്ളൂ. റോഡിൽ അപകടം കണ്ടാൽ പരുക്കേറ്റയാളെ രക്ഷിക്കേണ്ടതു നമ്മുടെ കടമയാണ് എന്ന് നവ്യ പ്രതികരിച്ചു. തിങ്കളാഴ്ച രാവിലെ കുടുംബസമേതം മുതുകുളത്തുനിന്നു കാറിൽ കൊച്ചിയിലേക്കു പോവുകയായിരുന്നു. നവ്യയെ കൂടാതെ അമ്മ വീണ, സഹോദരൻ രാഹുൽ, മകൻ സായി കൃഷ്ണ, ഞാൻ എന്നിവരാണു കാറിലുണ്ടായിരുന്നത്.
രാഹുലാണു കാറോടിച്ചിരുന്നത്. ഞാനും മുന്നിലെ സീറ്റിലായിരുന്നു. പട്ടണക്കാട്ടെത്തിയപ്പോൾ, ദേശീയപാത നവീകരണത്തിനായി തൂണുകളുമായി വന്ന ഒരു ഹരിയാന റജിസ്ട്രേഷൻ ട്രെയിലർ സൈക്കിൾ യാത്രക്കാരനെ ഇടിച്ചിട്ടു. ഇന്ത്യൻ കോഫി ഹൗസിനു സമീപമായിരുന്നു അപകടം. ഓണാവധിയായതിനാൽ ദേശീയപാതയിൽ തിരക്കു കുറവായിരുന്നു. അമിതവേഗത്തിലാണു ട്രെയിലർ സഞ്ചരിച്ചിരുന്നത്. ട്രെയിലറിന്റെ പിൻഭാഗമാണ് ഇടിച്ചതെന്നു തോന്നുന്നു.
സൈക്കിൾ യാത്രക്കാരൻ നിലത്തുവീണു. അപകടം നടന്നത് അറിയാതിരുന്നിട്ടാണോ എന്തോ ട്രെയിലർ മുന്നോട്ടു പോകുന്നതും കണ്ടു. ആ ട്രെയിലറിനെ വിടരുതെന്നു നവ്യയും മറ്റുള്ളവരും പറഞ്ഞു. ഞങ്ങൾ കാറിനു വേഗം കൂട്ടി. ഹോണടിച്ച് ട്രെയിലറിനെ ഓവർടേക്ക് ചെയ്തു മുൻപിൽ കാർ നിർത്തി. ഞങ്ങൾ പുറത്തിറങ്ങി.
ട്രെയിലർ ഡ്രൈവറോട് അപകടവിവരം പറഞ്ഞു. നവ്യ ഇതിനിടെ പൊലീസ് കൺട്രോൾ റൂമിൽ വിളിച്ചിരുന്നു. ഹൈവേ പൊലീസും പട്ടണക്കാട് എഎസ്‌ഐയും സ്ഥലത്തെത്തി. സൈക്കിൾ യാത്രക്കാരനെ പൊലീസ് ഉടൻ ആശുപത്രിയിലേക്കു കൊണ്ടുപോയി. ലോറിയെയും ഡ്രൈവറെയും കസ്റ്റഡിയിലെടുത്തു പൊലീസ് സ്‌റ്റേഷനിലേക്കു കൊണ്ടുപോയി. ഞങ്ങൾ യാത്ര തുടർന്നു.എന്നാണ് സംഭത്തെക്കുറിച്ച് നവ്യയുടെ പിതാവ് പ്രതികരിച്ചത്.
https://www.facebook.com/Malayalivartha