അമ്മ റാണിയുടെ ജന്മദിനം ആഘോഷമാക്കി റിമി ടോമി...

സംഗീത ലോകത്ത് മാത്രം ഒതുങ്ങാതെ സിനിമാ ലോകത്തെ നിറ സാന്നിധ്യമായി മാറാൻ കഴിഞ്ഞ പ്രതിഭയാണ്, റിമി ടോമി. കരിയറിൽ റിമി ഇന്ന് നേടിയെടുത്ത നേട്ടങ്ങൾ ഏവർക്കും പ്രചോദനമാണ്. എപ്പോഴും രസകരമായി സംസാരിക്കുന്ന റിമിയെ മാത്രമേ പ്രേക്ഷകർ കണ്ടിട്ടുള്ളൂ. അപൂർവമായി മാത്രമേ റിമിടോമി ക്യാമറയ്ക്ക് മുന്നിൽ കരഞ്ഞിട്ടുള്ളൂ. മരിച്ച് പോയ പിതാവിനെക്കുറിച്ച് സംസാരിക്കുമ്പോഴാണ് റിമി നിയന്ത്രണം വിട്ട് കരഞ്ഞിട്ടുള്ളു. ഇപ്പോഴിതാ അമ്മ റാണിയുടെ ജന്മദിനം ആഘോഷമാക്കിയിരിക്കുകയാണ് റിമി ടോമി.
വീട്ടുമുറ്റത്ത് സ്റ്റേജ് ഒരുക്കി അവിടെ വച്ചായിരുന്നു ലളിതമായ ആഘോഷം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും റാണിക്ക് പിറന്നാൾ മംഗങ്ങൾ നേർന്നു രംഗത്തെത്തി. ബേബി പിങ്ക്–അക്വ ബ്ലൂ തീമിലായിരുന്നു അലങ്കാരങ്ങൾ. ചുവപ്പും പച്ചയും ഇടകലർന്ന ഫ്ലോറൽ സാരിയാണ് റാണി ധരിച്ചത്. ആഘോഷ ചിത്രങ്ങൾ ഇതിനകം വൈറലായിക്കഴിഞ്ഞു. റിമിയുടെ സഹോദരങ്ങളായ റീനുവും റിങ്കുവും അമ്മയുടെ പിറന്നാളാഘോഷത്തിനുണ്ടായിരുന്നു. ‘മികച്ചൊരു മകനെ വളർത്തിയെടുത്തതിന് മമ്മിക്കു നന്ദി.
ജീവിതത്തിൽ നിങ്ങളെ രണ്ടുപേരെയും ലഭിച്ചതിനു ദൈവത്തോടു നന്ദി പറയാൻ ഞാൻ കടപ്പെട്ടിരിക്കുന്നു. എന്നും അദ്ഭുതപ്പെടുത്തുന്ന മമ്മിക്ക് പിറന്നാൾ മംഗളങ്ങൾ’ എന്നാണ് മുക്ത ആഘോഷചിത്രങ്ങൾ പങ്കിട്ട് സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. സമൂഹമാധ്യമലോകത്തിന് ഏറെ സുപരിചിയതാണ് റിമിയുടെ അമ്മ റാണി ടോമി. നൃത്തവിഡിയോകളും മറ്റുമായി റാണി ആസ്വാദകർക്കു മുന്നിലെത്താറുണ്ട്. കോവിഡ് കാലത്ത് ഓൺലൈനായിട്ടായിരുന്നു നൃത്തപരിശീലനം. അമ്മയുടെ വിശേഷങ്ങളെല്ലാം റിമി ടോമി പങ്കുവയ്ക്കുന്നതും പതിവാണ്.
https://www.facebook.com/Malayalivartha