Widgets Magazine
13
Jan / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുലിനെ പിന്നാലെ വേട്ടമൃഗത്തെ പോലെ സഞ്ചരിക്കുമ്പോൾ.. ക്ലിഫ് ഹൗസിൽ മറ്റൊരു നിലവിളി ശബ്ദം ഉയരാനുള്ള സമയമായിരിക്കുന്നു.. വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി ഹർജികൾ ദില്ലി ഹൈക്കോടതി ഇന്നു മുതൽ അന്തിമവാദം കേൾക്കും..


സ്വതന്ത്രനായി ജയിക്കുമെന്ന്... രാഹുൽ മാങ്കൂട്ടത്തിലിനെ ഹാജരാക്കണം, പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ച് കോടതി; ജാമ്യം തേടി പ്രതിഭാഗം, കസ്റ്റഡി വേണമെന്ന് പ്രോസിക്യൂഷൻ; തീരുമാനം ഇന്ന്


റിമാൻഡിലുള്ള രാഹുൽ മാങ്കൂട്ടത്തിലിൻറെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും... തിരുവല്ല മജിസ്ട്രേറ്റ് കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത്, ഏഴ് ദിവസം കസ്റ്റഡിയിൽ വേണമെന്ന്


സ്കൂട്ടർ മറിഞ്ഞതിനെ തുടർന്ന് തോളത്ത് തൂക്കിയിട്ടിരുന്ന തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റ് അഭിഭാഷകന് ദാരുണാന്ത്യം


ഭക്ത സഹസ്രങ്ങൾക്ക് ദർശന പുണ്യമാകുന്ന സംക്രമ പൂജയും മകര വിളക്കും നാളെ ... തിരുവാഭരണം ചാർത്തി ദീപാരാധന, ആകാശത്ത് മകര നക്ഷത്രവും പൊന്നമ്പലമേട്ടിൽ മകര വിളക്കും തെളിയും

കുടൽ സംബന്ധമായ രോഗങ്ങളെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ടി പി മാധവനെ പ്രവേശിപ്പിച്ചു: ഗുരുതരാവസ്ഥയിളായ നടനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും...

07 OCTOBER 2024 03:40 PM IST
മലയാളി വാര്‍ത്ത

നടനും 'അമ്മ സംഘടനയുടെ സ്ഥാപക ജനറൽ സെക്രട്ടറിയുമായ ടി പി മാധവൻ ഗുരുതരാവസ്ഥയിൽ. കുടൽ സംബന്ധമായ രോഗങ്ങളെ തുടർന്നാണ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഏറെ നാളായി വാർധക്യ സഹജമായ രോഗങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ടി പി മാധവനെ ഇന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും എന്നാണ് റിപ്പോർട്ട്. കഴിഞ്ഞ എട്ട് വർഷമായി പത്തനാപുരം ഗാന്ധിഭവൻ അന്തേവാസിയാണ് അദ്ദേഹം. തിരുവനന്തപുരത്ത് ഒരു ലോഡ്ജ് മുറിയില്‍ അവശനായി കിടന്ന ടി പി മാധവനെ ചില സഹപ്രവര്‍ത്തകരാണ് ഗാന്ധിഭവനില്‍ എത്തിച്ചത്. ഗാന്ധി ഭവനില്‍ എത്തിയ ശേഷം ആരോഗ്യം ഭേദപ്പെട്ട സമയത്ത് ചില സീരിയലുകളിലും സിനിമകളിലും ടി പി മാധവന്‍ അഭിനയിച്ചിരുന്നു.

എന്നാല്‍ പിന്നീട് മറവി രോഗം ബാധിച്ചു. പ്രശസ്ത അധ്യാപകൻ പ്രഫ. എൻ പി പിള്ളയുടെ മകനാണ് ടി പി മാധവൻ. തിരുവനന്തപുരം വഴുതക്കാടാണ് ഇദ്ദേഹത്തിന്റെ ജന്മദേശം. നടന്‍ മധുവാണ് മാധവന് സിനിമയില്‍ അവസരം നല്‍കുന്നത്. ബോളിവുഡിലെ പ്രശസ്ത സംവിധായകന്‍ രാജകൃഷ്ണ മേനോന്‍ മകനാണ്.ചെറുതും വലുതുമായ വേഷങ്ങളിലൂടെ ഒരു കാലത്ത് മലയാള സിനിമയില്‍ നിറഞ്ഞുനിന്ന നടനായിരുന്നു നടന്‍ ടി.പി മാധവന്‍. 600-ലധികം സിനിമകളിൽ അഭിനയിച്ച മാധവൻ സിനിമകൾക്കൊപ്പം ടെലി-സീരിയലുകളിലും സജീവ സാന്നിധ്യമായിരുന്നു. 2015ൽ ഹരിദ്വാർ യാത്രക്കിടയിലുണ്ടായ പക്ഷാഘാതത്തെ തുടർന്ന് ചികിത്സയ്ക്കു ശേഷം ഗാന്ധി ഭവനിൽ വിശ്രമജീവിതത്തിലായിരുന്നു അദ്ദേഹം.

ഉറ്റവരും ഉടയവരും ഉപേക്ഷിച്ച മാധവന്‍ ഇപ്പോള്‍ ഓര്‍മ പോലും നശിച്ച അവസ്ഥയിലാണ്. ഗാന്ധിഭവനിൽ എത്തിയിട്ട് എട്ടു വർഷമായെങ്കിലും ടി.പി. മാധവനെ കാണാൻ സുരേഷ് ഗോപി, ഗണേഷ് കുമാർ, ജയരാജ് വാര്യർ, നടി ചിപ്പി, ഭർത്താവും നിർമാതാവുമായ എം.രഞ്ജിത്, മധുപാൽ തുടങ്ങി ചുരുക്കം ചില സഹപ്രവർത്തകർ മാത്രമാണ് എത്തിയതെന്നും അദ്ദേഹത്തിന്‍റെ അവസാനകാലം വരെ ഗാന്ധിഭവൻ ശുശ്രൂഷ നൽകുമെന്നും ഗാന്ധിഭവൻ വൈസ് ചെയർമാൻ അമൽ രാജ് വ്യക്തമാക്കിരുന്നു.

സഹപ്രവർത്തകരെ ഒക്കെ പ്രതീക്ഷിക്കുന്നു, പക്ഷേ അവർക്കൊന്നും ഇങ്ങോട്ടു പോകാനുള്ള സമയവും വഴിയുമില്ല, റോഡുകളൊക്കെ ചീത്തയായി ഇരിക്കുകയല്ലേ, ഞാൻ എങ്ങും പോകുന്നില്ല’’ എന്നൊക്കെയാണ് ഓർമകൾ നഷ്ടപ്പെട്ട അദ്ദേഹം ഇടയ്ക്ക് മാധ്യമങ്ങളോട് പ്രതികരിച്ചത്.

വളരെ കുറച്ച് പേരെ ടി.പി. മാധവന്റെ ഓർമ്മയിൽ ഉള്ളുവെന്ന് ഇടവേള ബാബു ഇടയ്ക്ക് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. അദ്ദേഹത്തിന്റെ മനസിലുള്ള ആള്‍ ലാലേട്ടാനാണ്. മാധവന്‍ ചേട്ടനെ കാണാന്‍ ഒരിക്കല്‍ ലാലേട്ടനുമായി ആശുപത്രിയില്‍ പോയതാണ്. എന്നും ഇടവേള ബാബു പറഞ്ഞു. അകാലത്തിൽ പൊലിഞ്ഞ പൊന്നമ്മയുടെ വിയോഗം ഉൾക്കൊള്ളാൻ ടി.പി.മാധവന് കഴിഞ്ഞിരുന്നില്ല. ‘പൊന്നമ്മയ്ക്ക് അങ്ങനെയൊന്നും പോകാനാവില്ല. പൊന്നമ്മ പോയെന്ന് വെറുതെ പറയുന്നതാണ്’ എന്നൊക്കെ അദ്ദേഹം പറയുന്നുണ്ടായിരുന്നു. ശാരീരിക അവശതകളും ഓർമ്മക്കുറവും ബുദ്ധിമുട്ടുകളും അലട്ടിയെങ്കിലും പൊന്നമ്മയെ അവസാനമായി ഒരുനോക്കു കാണണമെന്നുള്ള ആഗ്രഹം അദ്ദേഹം ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജനോട് പ്രകടിപ്പിച്ചു.

 

 

 

കയ്‌പേറിയ പ്രതിസന്ധികളെ മറികടന്ന് ജീവിതം കരുപ്പിടിപ്പിച്ച പൊന്നമ്മ തനിക്ക് സഹോദരീതുല്യയാണെന്നും അദ്ദേഹം പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി ടി.ആർ.ശ്രീദേവിയുടെ നേതൃത്വത്തിൽ ടി.പി.മാധവൻ അടക്കമുള്ളവർ കവിയൂർ പൊന്നമ്മയുടെ ആലുവയിലെ വസതിയിൽ അന്തിമോപചാരമർപ്പിക്കാൻ എത്തിയിരുന്നു. പൊന്നമ്മയുടെ വീടിനു സമീപത്തെ വഴിയിൽ നടിക്ക് പ്രണാമമർപ്പിച്ചുകൊണ്ടുള്ള ചിത്രം കണ്ട ടി.പി.മാധവൻ കുഴഞ്ഞു വീഴുന്ന ദൃശ്യങ്ങൾ ഹൃദയം പിളർക്കുന്നതായിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഹുൽ CPMൽ ചേരും കാരണങ്ങൾ ഇങ്ങനെ...! DYFI ക്കാരെ അഭിവാദ്യം ചെയ്ത് രാഹുൽ..! അവിടുത്തെ അനുഗ്രഹം  (1 hour ago)

കോടതി വളപ്പിലിട്ട് രാഹുലിനെ തീർക്കും..? 3 ദിവസം പാലക്കാട് പ്രദർശനം..!മജിസ്‌ട്രേറ്റ് അരുന്ധതി ദിലീപിൻറെ തീരുമാനം..!  (1 hour ago)

പട പടേ ചീമുട്ടയേറ്‌....! ഹോ..! എന്തൊരു ആവേശം റിപ്പോർട്ടറിന്റെ മൈക്കോടിച്ച് ജനം..!മുണ്ടും മടക്കി ജനമിളകി  (1 hour ago)

VEENA VIJAYAN മുഖ്യന്റെ സന്തോഷം നിലച്ചു..  (1 hour ago)

ടോറസ് ലോറിയുടെ ടയർ ഊരിത്തെറിച്ച് കടകളിലേക്ക് കയറി അപകടം  (2 hours ago)

മൂന്നാമത്തെ ബലാത്സംഗക്കേസിൽ പ്രതിയായി മാവേലിക്കര സ്‌പെഷ്യൽ സബ്‌ ജയിലിലുള്ള കോൺഗ്രസ്‌ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.  (3 hours ago)

ആറ് ജില്ലകൾക്ക് ജനുവരി 15-ന് സർക്കാർ പ്രാദേശിക അവധി  (3 hours ago)

തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞം ഡിവിഷനിലെ തെരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് നിര്‍ണായകം  (3 hours ago)

എന്റെ പട്ടി ഒപ്പിടും മജിസ്‌ട്രേറ്റ് അരുന്ധതി ദിലീപിന് മുന്നിൽ കട്ടയ്ക്ക് രാഹുൽ..! ഒരിഞ്ച് മെരുങ്ങാതെ MLA  (3 hours ago)

വിഴിഞ്ഞം വാർഡിൽ യുഡിഎഫിന് ജയം  (3 hours ago)

മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന സമ്മേളനം തലസ്ഥാനത്ത് ...  (3 hours ago)

വിപണിയിൽ കനത്ത ഇടിവ്....  (4 hours ago)

ഫോം 6, ​ന​ൽ​കി​യ വി​വ​ര​ങ്ങ​ൾ നീ​ക്കം ചെ​യ്യാ​നു​ള്ള ഫോം 7 ​എ​ന്നി​വ ഓ​ൺ​ലൈ​നാ​യി  (4 hours ago)

മൂന്നാർ മേഖലയിൽ പടയപ്പയുടെ ആക്രമണം തുടരുന്നു...  (4 hours ago)

സ്വർണവിലയിൽ വർദ്ധനവ്  (4 hours ago)

Malayali Vartha Recommends