വെൽകം ടു സെൻട്രെൽ ജയിൽ; അറം പറ്റിയ പേര്.... ഒടുവിൽ ആ വെളിപ്പെടുത്തൽ

പതിമൂന്ന് വര്‍ഷത്തെ ഇടവേളക്ക് ശേഷം ദിലീപും സുന്ദര്‍ദാസും ഒരുമിച്ച ചിത്രമായിരുന്നു വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍. സല്ലാപം, കുടമാറ്റം,വര്‍ണ്ണക്കാഴ്ചകള്‍,കുബേരന്‍ എന്നിവയാണ് ദിലീപ് നായകനായ സുന്ദര്‍ദാസ് ചിത്രങ്ങള്‍. 2016 ലായിരുന്നു ദിലീപിനെ നായകനാക്കി 'വെൽക്കം ടു സെൻട്രൽ ജയിൽ' എന്ന സിനിമ സംവിധായകൻ സുന്ദർ ദാസ് ഒരുക്കിയത്. ഈ സിനിമ ഇറങ്ങി മാസങ്ങൾക്ക് ശേഷമായിരുന്നു നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് അറസ്റ്റിലാകുന്നത്. തുടർന്ന് സിനിമയുടെ പേര് ചൂണ്ടിക്കാട്ടി നിരവധി ട്രോളുകൾ ഉയർന്നിരുന്നു. ഇപ്പോഴിതാ ഇതിനെ കുറിച്ച് പ്രതികരിക്കുകയാണ് സംവിധായകൻ സുന്ദർ ദാസ്.
'വെൽക്കം ടു സെൻട്രെൽ ജയിൽ എന്ന പേരിട്ടത് ബെന്നിയാണ്. ഇത് നെഗറ്റീവ് പേരല്ലേയെന്നാണ് ഞാൻ ചോദിച്ചത്. അയാൾ സെൻട്രൽ ജയിലിലാണ് പിറന്നത്. അയാൾ ഇടയ്ക്കിടെ വീട് പോലെ വരുന്നൊരു ഇടമാണ്. പിന്നീട് ഒരു കേസിൽ പ്രതിയായി ജയിലിലാകുന്നു, അപ്പോൾ ഈ പേര് രസമാണ് ഹ്യൂമർ ഉള്ളതല്ലേയെന്ന് പറഞ്ഞു. എന്നാൽ ജയിലിലേക്ക് വെൽക്കം ചെയ്യുന്നത് നെഗറ്റീവ് അല്ലേയെന്ന് പറഞ്ഞു. അങ്ങനെ ദിലീപും ഷാഫിയും റാഫിയുമായിട്ടെല്ലാം ചർച്ച ചെയ്താണ് അത്തരമൊരു പോരിട്ടത്. എല്ലാവരും അടിപൊളിയാണെന്നാണ് പറഞ്ഞത്. പടത്തിന്റെ പേര് തീരുമാനിക്കുന്നത് അത്തരത്തിലാണ്.
സല്ലാപത്തിൽ മനോജ് കെ ജയൻ ചെയ്ത കഥാപാത്രത്തിന്റെ പേര് ദിവാകരൻ എന്നാണ്. ഒരിക്കൽ ലോഹിതാസ് എന്നോട് ചോദിച്ചു എന്തുകൊണ്ടാണ് അത്തരമൊരു പേരിട്ടത് എന്നറിയുമോയെന്ന്. ദിവാകരൻ എന്നാൽ സൂര്യനാണ്. സൂര്യനാണ് സകല ജീവജാലങ്ങൾക്കും ഊർജം നൽകുന്നത്.പക്ഷേ അതിനടുത്തേക്ക് അടുക്കാൻ പറ്റില്ല. ഭയങ്കര ചൂടാണ്. അതുപോലെയാണ് ആ ക്യാരക്ടറൈസേഷൻ. ദിവാകരനാണ് സിനിമയിൽ രാധ എന്ന ക്യാരക്ടറിന്റെ രക്ഷകനും രക്ഷിതാവുമെല്ലാം. പക്ഷെ അയാളുടെ അടുത്തേക്ക് ആരെങ്കിലും പോയാൽ അയാൽ ദേഷ്യപ്പെടും.
ദിലീപിന്റെ പേര് ശശി കുമാർ എന്നാണ്, ചന്ദ്രൻ. ചന്ദ്രന് കവിഭാവനയിൽ പ്രണയത്തിന്റെ പരിവേഷമുണ്ട്. അപ്പോൾ അയാൾക്ക് പ്രണയമുണ്ട്. രാധക്ക് അയാളെ സമീപിക്കാം.അതായത് പേരിടുമ്പോൾ ചില തിരക്കഥാകൃത്തുകൾ ഇത്തരത്തിൽ ചിന്തിക്കാറുണ്ടെന്നാണ് പറഞ്ഞത്. വെൽകം ടു സെൻട്രെൽ ജയിൽ സിനിമ കഴിഞ്ഞ് ഒരു നാലഞ്ച് മാസം കഴിഞ്ഞിട്ടാണ് നടി ആക്രമിക്കപ്പെട്ട സംഭവം ഉണ്ടാകുന്നതും അറസ്റ്റുണ്ടാകുന്നതും ജയിലിലാകുന്നതുമെല്ലാം. ഒരുതവണ അതിന്റെ പേരിൽ ട്രോൾ വന്നിരുന്നു. പക്ഷേ കേസിന് ഒരുഗൗരവ തലം ഉള്ളതിനാൽ വലിയ ട്രോളിലേക്ക് പോയില്ല. ദിലീപ് എന്ന നടന് ഏത് റോളും ചെയ്യാൻ സാധിക്കുമെന്നതാണ് ആളുടെ പ്രത്യേകത, അയാളുട ശരീര ഘടനയ്ക്ക് അനുസരിച്ച്.
കാരണം ശരീരഘടന പ്രധാനമാണ്. ദിലീപ് വില്ലൻ വേഷങ്ങൾ ചെയ്യണമെന്നാണ് എന്റെ അഭിപ്രായം. ദിലീപ് ജയിൽ മോചിതനായ ശേഷം ഇറങ്ങിയ പടമാണ് രാമലീല. അത് സൂപ്പർ ഹിറ്റായിരുന്നു. ജയിലിൽ പോയത് കൊണ്ട് ആ പടം പൊട്ടിയിട്ടില്ല. സിനിമ എന്നും അങ്ങനെയാണ്. വിജയവും പരാജയവും നമ്മുടെ കൈയ്യിലല്ല. വമ്പൻ താരങ്ങളെ അണിനിരത്തിക്കൊണ്ടുള്ള പ്രതീക്ഷയുള്ള പടങ്ങൾ പരാജയപ്പെട്ടിട്ടുണ്ട്. യാതൊരു പ്രതീക്ഷയും ഇല്ലാത്ത പടങ്ങൾ വിജയിച്ചിട്ടുണ്ട്. പ്രേമലു വിജയിച്ചില്ലേ. നസ്ലിൽ എന്ന ചെറുപ്പക്കാരനാണ് നടൻ. അങ്ങനെ നിരവധി പുതുമുഖങ്ങളാണ് സിനിമയിൽ ഉള്ളത്.
ദിലീപ് സിനിമയ്ക്ക് ഒരു മിനിമം ഗ്യാരണ്ടി ഉണ്ടായിരുന്നു നേരത്തേ. ഇപ്പോൾ സംഭവിക്കുന്നത് ഒരുപക്ഷെ ഈ കേസിന് ശേഷം ദിലീപിനുള്ള ജനപ്രീതി കുറഞ്ഞതായിരിക്കും. ആര് വന്നാലും അങ്ങനെ സ്ഥാനങ്ങളൊന്നും നഷ്ടമാകില്ല. ആരൊക്കെ വന്നു, എന്നിട്ട് മമ്മൂട്ടിക്കും മോഹൻലാലിനും എന്തെങ്കിലും സംഭവിച്ചോ? ആൾക്കാർ അവരിൽ നിന്നും പ്രതീക്ഷിക്കുന്ന കഥാപാത്രങ്ങൾ വരുമ്പോൾ അവർ നിൽക്കും. എന്ന് അദ്ദേഹം പറയുന്നു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
https://www.facebook.com/Malayalivartha