രണ്ട് കേസുകളും വ്യാജം; പരാതി നൽകിയവരുമായി ഒരു സൗഹൃദവുമില്ല; ജയസൂര്യ

ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ മലയാളികലെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടായിരുന്നു നടൻ ജയസൂര്യയ്ക്കെതിരെ രണ്ട് ലൈംഗി കാതിക്രമ പരാതികൽ വന്നത്. എന്നാൽ ഇപ്പോഴിതാ തനിയ്ക്കെതിരെ വന്നിരിക്കുന്ന രണ്ട് കേസുകളും വ്യാജമാണെന്ന് പറയുകയാണ് നടൻ. തിരുവനന്തപുരത്ത് നടന്ന ചോദ്യംചെയ്യലിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു നടൻ.
സെക്രട്ടറിയേറ്റിൽ വെച്ച് നടന്ന ഷൂട്ടിംഗിനിടെ ലൈം ഗികാതിക്രമം നടത്തിയെന്ന് പരാതി നൽകിയ നടിയുമായി ഒരു സൗഹൃദവുമില്ല. 2008 രണ്ട് മണിക്കൂർ മാത്രമായിരുന്നു സെക്രട്ടറിയേറ്റിൽ ഷൂട്ടിംഗ് അനുമതി ഉണ്ടായിരുന്നത്. പരാതിക്കാരി ആരോപിച്ച സ്ഥലത്തായിരുന്നില്ല, താഴത്തെ നിലയിലായിരുന്നു ഷൂട്ടിംഗ് നടന്നത്. ഈ പരാതി വ്യാജമാണ്.
2013 ൽ തൊടുപുഴയിൽ വെച്ച് ലൈം ഗിക അതിക്രമം നടത്തിയെന്ന പരാതിയും വ്യാജമാണ്. ആ സിനിമയുടെ ഷൂട്ട് 2011ൽ തന്നെ പൂർത്തിയായതാണ്. തൊടുപുഴ ആയിരുന്നില്ല, കൂത്താട്ടുകുളത്തായിരുന്നു സിനിമയുടെ ലൊക്കേഷൻ. അന്വേഷണവുമായി താൻ സഹകരിക്കുന്നുണ്ടെന്നും തന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും ജയസൂര്യ പറഞ്ഞു.
അതേസമയം, ഓഗസ്റ്റ് 28നാണ് നടനെതിരെ ആദ്യം ലൈം ഗിക പീ ഡന കേസ് രജിസ്റ്റർ ചെയ്തത്. കൊച്ചി സ്വദേശിനിയായ നടിയാണ് ആദ്യം പരാതിയുമായി രംഗത്ത് വന്നത്. പ്രത്യേക അന്വേഷണസംഘം നടിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. അതിന് പിന്നാലെ മറ്റൊരു നടിയുടെ പരാതിയെ തുടർന്ന് 48 മണിക്കൂറിനകം രണ്ടാമത്തെ ലൈം ഗിക പീഡ നക്കേസ് കൂടി ജയസൂര്യയ്ക്കെതിരെ രജിസ്റ്റർ ചെയ്തു.
2012-2013 കാലത്ത് തൊടുപുഴയിലെ സിനിമാ സെറ്റിൽ വെച്ച് ലൈം ഗികാതിക്രമം നടത്തി എന്നാണ് ഒരു നടിയുടെ പരാതി. സെക്രട്ടറിയേറ്റിലെ സിനിമ ചിത്രീകരണത്തിനിടെ ശുചിമുറിയുടെ സമീപത്തുവെച്ച് കടന്നുപിടിച്ച് ലൈം ഗികമായി അതിക്രമം നടത്തിയെന്നാണ് കൊച്ചി സ്വദേശിനിയായ മറ്റൊരു നടിയുടെ പരാതി.
https://www.facebook.com/Malayalivartha