ഓ ബൈ ഓസിയിൽ നിന്നും വാങ്ങിയ ആഭരണങ്ങൾക്കെതിരെ യൂട്യൂബർ; പ്രതികരണവുമായി ദിയ കൃഷ്ണ
നടൻ കൃഷ്ണ കുമാറിന്റെ മകളെന്ന നിലയിലും സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർ എന്ന നിലയിലും പ്രേക്ഷകർക്കേറെ പ്രിയങ്കരിയാണ് ദിയ കൃഷ്ണ. പത്ത് ലക്ഷത്തിന് മുകളിൽ സബ്സ്ക്രൈബേഴ്സുള്ള ഒരു യൂട്യൂബ് ചാനൽ ദിയയ്ക്ക് ഉണ്ട്. ഇതിലൂടെയാണ് തന്റെ എല്ലാ വിശേഷവും ദിയ പങ്കുവെയ്ക്കാറുള്ളത്. ഇത് കൂടാതെ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഫാൻസി ആഭരണങ്ങളുടെ ഒരു ഓൺലൈൻ ബിസിനസും ദിയ നടത്തു്നനുണ്ട്. ഓ ബൈ ഓസി എന്നാണ് ഇതിൻരെ പേര്.
ഇതിനോടകം തങ്ങൾക്ക് പത്ത് ലക്ഷത്തിലധികം ഹാപ്പി കസ്റ്റമേഴ്സിനെ ലഭിച്ചുവെന്നാണ് ദിയ ഓ ബൈ ഓസിയുടെ ഇൻസ്റ്റഗ്രാം പേജിൽ കുറിച്ചിട്ടുള്ളത്. വേൾഡ് വൈഡ് ഷിപ്പിങും കസ്റ്റമേഴ്സിനായി ദിയ ചെയ്യുന്നുണ്ട്. ഇപ്പോഴിതാ ദിയയുടെ ഓ ബൈ ഓസി എന്ന സ്ഥാപനത്തിൽ നിന്നും ഉണ്ടായ ദുരനുഭവം പങ്കിട്ട് എത്തിയിരിക്കുകയാണ് മൂന്ന് ലക്ഷത്തിന് അടുത്ത് സബ്സ്ക്രൈബേഴ്സുള്ള യുട്യൂബ് ചാനലായ ഉപ്പും മുളകും ലൈറ്റ് ഉടമയായ സംഗീത അനിൽകുമാർ.
മാലയും രണ്ട് കമ്മലുമാണ് ദിയയുടെ ഓ ബൈ ഓസിയിൽ നിന്നും വാങ്ങിയത്. എന്നാൽ കവർ തുറന്ന് നോക്കിയപ്പോൾ കല്ലുകൾ ഇളകി കിടക്കുകയായിരുന്നുവെന്നും മാത്രമല്ല കമ്മലിന്റെ പെയറിൽ ഒന്ന് മിസ്സിങ്ങായിരുന്നുവെന്നും സംഗീത വീഡിയോയിൽ പറയുന്നു. കല്ലുകൾ കൊഴിഞ്ഞ് കിടക്കുന്നതിന്റെ ഫോട്ടോ താൻ പകർത്തിയിരുന്നുവെന്നും ഇക്കാര്യങ്ങളെല്ലാം പരാതിപ്പെടാൻ വിളിച്ചിട്ടും യാതൊരു പ്രതികരണവും ഓ ബൈ ഓസി ടീമിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ലെന്നും സംഗീത പറയുന്നു.
മെസേജ് അയച്ച് പരാതി പറഞ്ഞപ്പോൾ പാർസൽ തുറക്കുന്ന ഓപ്പണിങ് വീഡിയോ ചോദിക്കുകയാണ് ചെയ്തത്. ഇങ്ങനെ ആകുമെന്ന് പ്രതീക്ഷിച്ചല്ലല്ലോ പാർസൽ തുറക്കുന്നത്. അല്ലെങ്കിൽ ഓർഡർ ചെയ്യുമ്പോൾ തന്നെ വീഡിയോ എടുക്കണെന്ന് പറഞ്ഞിരുന്നെങ്കിൽ ചെയ്യാമായിരുന്നുവെന്നും സംഗീത പറയുന്നു. ഇവരുടെ വീഡിയോ വൈറലായതോടെ നിരവധി പേർ ആണ് അനുകൂലിച്ചും പ്രതികൂലിച്ചുമെല്ലാം എത്തിയിരിക്കുന്നത്.
ഇവരുടെ വീഡിയോയ്ക്ക് താഴെ ഓ ബൈ ഓസിയിൽ നിന്നും ആഭരണങ്ങൾ വാങ്ങിയപ്പോഴുള്ള അനുഭവങ്ങങ്ങൾ നിരവധി പേർ പങ്കുവെച്ചിട്ടുണ്ട്. തങ്ങൾക്കും ഇത്തരത്തിലുള്ള ക്വാളിറ്റിയില്ലാത്ത അഭരണങ്ങളാണ് ലഭിച്ചതെന്നും അവരുമായി ബന്ധപ്പെട്ടിട്ടും കാര്യമില്ലെന്നും ഇവർ പറയുന്നു. ഇത്രയും സെലിബ്രിറ്റിയായിട്ടുള്ള ഒരാൾ ഇത്തരത്തിൽ ഒരു ചതി ചെയ്യരുതെന്നാണ് പലരും പറയുന്നത്.
പിന്നാലെ പ്രതികരണവുമായി ദിയ എത്തി. പരാതികൾ സ്വീകരിക്കണമെങ്കിലും വാങ്ങിയ വസ്തുക്കൾ എക്സ്ചേഞ്ച് ചെയ്ത് കിട്ടണമെങ്കിലും ഓപ്പണിങ് വീഡിയോ നിർബന്ധമാണെന്നാണ് ദിയ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ അറിയിച്ചത്. കൂടാതെ സംഗീതയുടെ റെന്റൽ ആഭരണങ്ങളുടെ ഷോപ്പിൽ നിന്നും ആഭരണങ്ങൾ വാങ്ങിയപ്പോഴുള്ള ദുരനുഭവം ഒരു സ്ത്രീ പങ്കിട്ടതിന്റെ സ്ക്രീൻ ഷോട്ടും ദിയ പങ്കിട്ടു. ഫാൻസി ആഭരണങ്ങൾ വാടകയ്ക്ക് നൽകുന്ന സ്ഥാപനത്തിന്റെ ഉടമ കൂടിയാണ് പരാതിക്കാരി.
ഒരു വ്യക്തിയേയും തരംതാഴ്ത്താൻ ഞാൻ ഇഷ്ടപ്പെടുന്നില്ല. പക്ഷെ ഈ സ്ത്രീക്ക് നിങ്ങളെ കുറ്റപ്പെടുത്താൻ യോഗ്യതയില്ല. കാരണം ആദ്യം അവർ അവരുടെ ബിസിനസിൽ കുറച്ചെങ്കിലും ആത്മാർത്ഥത കാണിക്കണം. ഇവരുടെ ഷോപ്പിൽ നിന്നും ഒരിക്കൽ ഞാൻ ഒരു നെക്ക് പീസ് വാടകയ്‌ക്ക് വാങ്ങിയ ശേഷം ഉപയോഗിച്ച് ഞാൻ കൃത്യമായി പാക്ക് ചെയ്ത് തിരികെ അയച്ചു.
എന്നാൽ ഉൽപ്പന്നം അവിടെ എത്തിയപ്പോൾ അവർ എന്നെ വിളിച്ച് നെക്ക് പീസ് പൊട്ടിയെന്നും അഡ്വാൻസ് തിരികെ തരാനാവില്ലെന്നും പറഞ്ഞു. പണം സമ്പാദിക്കാൻ അവർ എന്തും ചെയ്യും. നിങ്ങൾ മുന്നോട്ട് തന്നെ പോകൂ... ഇത്തരം വഞ്ചനാപരമായ ആളുകളെക്കുറിച്ച് വിഷമിക്കേണ്ടതില്ല. സ്നേഹവും പിന്തുണയും എന്നാണ് ഈ വിഷയം ശ്രദ്ധയിൽപ്പെട്ട് ഒരു സ്ത്രീ ദിയയ്ക്ക് അയച്ച മെസേജ്. തെറ്റായ വീഡിയോകൾ എടുത്ത് അതിനോട് പ്രതികരിക്കുക എന്നത് ചില യൂട്യൂബർമാർക്ക് കണ്ടന്റ് സൃഷ്ടിക്കുന്നതിനുള്ള ഏക മാർഗമാണ് എന്നാണ് തനിയ്ക്കെതിരെ റിയാക്ഷൻ വീഡിയോ പങ്കുവെച്ചവരോട് ദിയ പറഞ്ഞത്.
https://www.facebook.com/Malayalivartha