വിവാഹശേഷം സിനിമ വേണ്ടെന്ന തീരുമാനത്തിലേയ്ക്ക് കീർത്തി സുരേഷ്..?

കുറേക്കാലമായി പല പ്രമുഖ താരങ്ങളുടെ പേരിനൊപ്പം ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നിന്ന പേരായിരുന്നു നടി കീർത്തി സുരേഷിന്റേത്. എന്നാൽ കീര്‍ത്തിയുടെ പ്രണയകഥ പുറത്ത് വന്നതാകട്ടെ വിവാഹത്തിന് ഏതാനും നാളുകൾക്ക് മുമ്പാണ്. ഒടുവിൽ 15 വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ നടി കീര്‍ത്തി സുരേഷ് വിവാഹിതയാവുകയും ചെയ്തു.
ഇപ്പോഴിതാ സൂപ്പര്‍ നായികയായിരുന്ന കീര്‍ത്തി അഭിനയ ജീവിതം ഉപേക്ഷിച്ചേക്കുമെന്ന അഭ്യൂഹങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ഭര്‍ത്താവിനൊപ്പം നല്ലൊരു കുടുംബജീവിതം ആഗ്രഹിക്കുന്ന നടി സിനിമ ഉപേക്ഷിച്ച് ഭര്‍ത്താവിനൊപ്പം പോകുന്നതായിട്ടാണ് കഥകള്‍ വന്നത്. എന്നാല്‍ നടിയോ അവരുടെ കുടുംബമോ ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.
ഒരു കാലത്ത് മലയാളത്തിലും തമിഴിലും ഒരുപോലെ നിറഞ്ഞുനിന്ന നടി ശാലിനിയെ പോലെ വിവാഹശേഷം സിനിമ വേണ്ട എന്ന് തീരുമാനത്തിലേക്ക് കീര്‍ത്തി എത്തിയെന്ന പ്രചരണത്തിന് പിന്നാലെ കീര്‍ത്തിയും ശാലിനിയുടെ പാത പിന്തുടരാന്‍ സാധ്യതയുണ്ടോ എന്നൊക്കയാണ് ചോദ്യങ്ങള്‍.
നിലവില്‍ റിവോള്‍വര്‍ റീത്ത എന്ന സിനിമയടക്കം രണ്ട് ചിത്രങ്ങളാണ് കീര്‍ത്തി ചെയ്യുന്നത്. ഈ സിനിമകളുടെ ചിത്രീകരണം പൂര്‍ത്തിയാക്കി വൈകാതെ റിലീസിന് ഒരുങ്ങുകയാണ്. മാത്രമല്ല പുതിയ സിനിമകളൊന്നും നടി ഏറ്റെടുത്തിട്ടില്ലെന്നാണ് സൂചന. ഇതിനര്‍ഥം സിനിമയില്‍ ഗ്യാപ്പ് എടുക്കാന്‍ നടി ആഗ്രഹിക്കുന്നത് കൊണ്ടാണെന്നും പ്രചരണം വന്നു.
തെലുങ്കില്‍ നടി സാവത്രിയുടെ ജീവിതകഥയെ ആസ്പദമാക്കി ഒരുക്കിയ മഹാനടി എന്ന സിനിമയിലൂടെയാണ് കീര്‍ത്തി സുരേഷ് ഇന്ത്യയില്‍ അറിയപ്പെടുന്ന നിലയിലേക്ക് വളരുന്നത്. ഈ സിനിമയിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും കീര്‍ത്തിക്ക് ലഭിച്ചു. ഇതോടെ കൊമേഴ്‌സ്യല്‍ സിനിമകളില്‍ നായികയായി നിറഞ്ഞു നില്‍ക്കാന്‍ നടിയ്ക്ക് സാധിച്ചു.
സൂപ്പര്‍താരങ്ങള്‍ക്കൊപ്പം നായികയായി അഭിനയിക്കുന്നതിന് ഇടയില്‍ കീര്‍ത്തിയുടെ വിവാഹ കാര്യവും ചര്‍ച്ചയായി. ഇളയദളപതി വിജയ് അടക്കമുള്ള നടന്മാരുടെ പേരിനൊപ്പം കീര്‍ത്തിയുടെ പേരും ചേര്‍ത്ത് കഥകള്‍ വന്നിരുന്നു. എന്നാല്‍ ഒരിക്കല്‍ പോലും ആന്റണിയുമായിട്ടുള്ള പ്രണയകഥ നടി വെളിപ്പെടുത്തിയില്ല. പ്ലസ്ടുവിന് പഠിക്കുന്ന കാലത്താണ് കീര്‍ത്തിയും ആന്റണിയും ഇഷ്ടത്തിലാവുന്നത്. തുടക്കത്തില്‍ വീട്ടുകാര്‍ എതിര്‍ത്തെങ്കിലും പിന്നീട് ഇതൊരു ശക്തമായ ബന്ധമായി മാറി. ഇരു വീട്ടുകാരുടെയും സമ്മതത്തോടുകൂടിയാണ് താരങ്ങള്‍ വിവാഹിതരായത്.
ഇതിനിടെ ബോളിവുഡിലും നായികയായി അരങ്ങേറ്റം കുറിക്കുകയാണ് കീര്‍ത്തി. അത്തരത്തില്‍ നടിയുടെ ബോളിവുഡിലെ ആദ്യ ചിത്രം 'ബേബി ജാന്‍' ആറ്റ്‌ലിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. വരുണ്‍ ധവാന്‍ നായകനായിട്ടെത്തുന്ന ചിത്രം ഡിസംബര്‍ 25ന് ക്രിസ്തുമസ് റിലീസായി തിയേറ്ററുകളിലെത്തും. വിവാഹത്തിന് ശേഷമെത്തുന്ന കീര്‍ത്തിയുടെ ആദ്യ ചിത്രമായിരിക്കും ഇത്.
സ്‌കൂള്‍കാലം കീര്‍ത്തിയുടെ മുതല്‍ സുഹൃത്തും ഇപ്പോള്‍ വലിയ ബിസിനസുകാരനുമായ ആന്റണി തട്ടിലാണ് നടിയുടെ ഭര്‍ത്താവ്. ഇന്റര്‍കാസ്റ്റ് മാരേജ് ആയിരുന്നുവെങ്കിലും ഇരുവരുടെയും താല്പര്യപ്രകാരം ഹൈന്ദവ ആചാരത്തിലൂടെയും ക്രിസ്ത്യന്‍ രീതിയിലുമായി രണ്ട് തരത്തിലാണ് വിവാഹം നടത്തിയത്. തമിഴ് ബ്രാഹ്‌മണ വധുവിന്റെ വേഷത്തിലാണ് ആദ്യം കീര്‍ത്തി പ്രത്യക്ഷപ്പെട്ടത്. പിതാവിന്റെ മടിയില്‍ ഇരുത്തി താലികെട്ടുകയും പരമ്പരാഗതമായ ചടങ്ങുകളുമൊക്കെ നടത്തി. പിന്നീട് ക്രിസ്ത്യന്‍ വധുവായി ഒരുങ്ങിയ ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നു. ഇത്തരത്തില്‍ കീര്‍ത്തിയുടെ വിവാഹവുമായി ബന്ധപ്പെട്ട വിശേഷങ്ങള്‍ ആണ് സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത്.
കഴിഞ്ഞ ദിവസം അച്ഛൻ സുരേഷ് മകളുടെ വിവാഹ വിശേഷങ്ങളുമായി ബന്ധപ്പെട്ട് പ്രേക്ഷകർ അറിയാത്ത കാര്യങ്ങൾ വെളിപ്പെടുത്തിയിരുന്നു. കൂടാതെ അവരുടെ കല്യാണം അവർക്കിഷ്ടം പോലെ നടത്തണ്ടേ. അവരുടെ ഇഷ്ടത്തിനാണ് കാര്യങ്ങൾ നടക്കേണ്ടത്. അവൾക്കിഷ്ടപ്പെട്ടു. പത്ത് പതിനഞ്ച് കൊല്ലമായി ഇഷ്ടപ്പെട്ട രണ്ടുപേരെ പിരിക്കാനല്ലല്ലോ ശ്രമിക്കേണ്ടത്. അതുകൊണ്ടാണല്ലോ ഈ കല്യാണത്തിന് തന്നെ നമ്മൾ സമ്മതിച്ചത്. അവരെ കൂട്ടിച്ചേർത്ത് നല്ലരീതിയിൽ ജീവിതം മുന്നോട്ടുപോകാനാണ് നമ്മൾ ശ്രമിക്കേണ്ടത്. അതാണ് ഒരച്ഛന്റെ കടമ. ആ കടമ കൃത്യമായി നിർവഹിച്ചു എന്നാണ് സുരേഷ് കുമാർ പറഞ്ഞത്.
https://www.facebook.com/Malayalivartha