Widgets Magazine
11
Oct / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഡ്വാൻസ്ഡ് കമ്പ്യൂട്ടിങ് ഡെവലപ്‌മെന്റ് സെന്റർ (സിഡാക്) ൽ ഒഴിവുകൾ. മാനേജർ, പ്രോജക്ട് അസോസിയേറ്റ് ഉൾപ്പെടെ 646 തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ബി ടെക്/ ബി ഇ, എം ഇ/എം.ടെക്, എം സി എ, എം ഫിൽ/പി എച്ച് ഡി എന്നിവയാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യതകൾ


ഒമാനിലേക്ക് അധ്യാപകരെ നിയമിക്കുന്നതിനുള്ള വമ്പൻ റിക്രൂട്ട്മെന്റ് പ്രഖ്യാപിച്ച് കേരള സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള ഓവർസീസ് ഡെവലപ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രൊമോഷൻ കൺസൾട്ടന്റ്സ് ലിമിറ്റഡ് (ഒഡെപെക്) . ഇംഗ്ലീഷ്, ഫിസിക്സ്, മാത്സ്, ഐസിടി, ഫിസിക്കൽ എജ്യൂക്കേഷൻ എന്നീ വിഷയങ്ങളിലെ അധ്യാപകർക്കാണ് അവസരം. സ്ത്രീകൾക്ക് മുൻഗണന നൽകുന്ന ഈ നിയമനത്തിൽ 5 ഒഴിവുകളാണുള്ളത്. യോഗ്യരായ ഉദ്യോഗാർഥികൾ 2025 ഒക്ടോബർ 15-നകം അപേക്ഷിക്കണമെന്ന് ഒഡെപെക് അറിയിച്ചു.


ഹമാസ് ഇസ്രായേൽ സംഘർഷങ്ങളുടെ നാൾവഴികൾ ..1989ലാണ് ഇസ്രയേലിനെതിരെ ഹമാസിന്റെ ആദ്യ ആക്രമണം.ഇപ്പോൾ 2025 ലും ഗാസ ഇനി ആര് ഭരിക്കും എന്ന ചോദ്യം ബാക്കി !!


മോഹൻലാലിന്റെ ഷോ ഉൾപ്പെടെ, താരങ്ങളെ വിമർശിച്ച് എംഎൽഎ, യു പ്രതിഭയുടെ വിവാദ പ്രസംഗം; നാട്ടിൽ ഉദ്ഘാടനങ്ങൾക്ക് ഇപ്പോൾ തുണിയുടുക്കാത്ത താരങ്ങളെ മതി: എല്ലാവരും ഇടിച്ച് കയറുകയാണ്; അത് നിർത്താൻ പറയണം: ഇത് സദാചാരം എന്ന് പറഞ്ഞ് തന്റെ നേരെ വരരുത്...


മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് അനുമതി നിഷേധിച്ച് വിദേശകാര്യമന്ത്രാലയം

വോളന്ററി മോഡിഫിക്കേഷന്‍... വന്‍ ഹിറ്റായി മാറിയ എമ്പുരാന്‍ വിവാദം പബ്ലിസിറ്റിയുടെ ഭാഗമാണെന്ന് പലരും കരുതി; പക്ഷെ പ്രതിഷേധം കനത്തു; എമ്പുരാനില്‍ ചില മാറ്റങ്ങള്‍ വരുത്തും, മാറ്റം ആവശ്യപ്പെട്ടത് നിര്‍മാതാക്കള്‍ തന്നെയെന്ന് വിവരം

30 MARCH 2025 09:09 AM IST
മലയാളി വാര്‍ത്ത

More Stories...

ചടുലമായ സംഭാഷണങ്ങളും, ഉദ്വേഗജനകമായ രംഗങ്ങളും, മികച്ച ആക്ഷൻ രംഗങ്ങളുമായി പ്രേക്ഷകരെ ആവേശം കൊള്ളിച്ച ചിത്രം; ഷാജി കൈലാസ് - രൺജിപണിക്കർ ടീമിൻ്റെ കമ്മീഷണർ 4 Kഅറ്റ്മോസ്സിൽ ടീസർ എത്തി

മെഡിക്കൽ ക്രൈം ത്രില്ലർ ഡോസ് ചിത്രീകരണം പൂർത്തിയായി ;വടശ്ശേരിക്കര ശ്രീ അയ്യപ്പ മെഡിക്കൽ കോളജായിരുന്നു പ്രധാന ലൊക്കേഷൻ

ഏറെ പ്രേക്ഷക പ്രശംസയും സാമ്പത്തിക വിജയവും നേടിയ ഗോളം എന്ന ചിത്രത്തിനു ശേഷം സംജാദ് സംവിധാനം ചെയ്യുന്ന ചിത്രം; 'ഹാഫ്' എന്ന ചിത്രത്തിൻ്റെ ഇൻഡ്യൻ ഷെഡ്യൂൾ പൂർത്തിയായി

മാർക്കോക്കു ശേഷം കാട്ടാളൻ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം തായ്‌ലാന്റിൽ ആരംഭിച്ചു .

ആശ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു...

വിവാദം ശക്തി പ്രാപിച്ചതോടെ മോഹന്‍ലാല്‍- പൃഥ്വിരാജ് സിനിമ എമ്പുരാനില്‍ മാറ്റം വരുത്താന്‍ ധാരണ. ചില ഭാഗങ്ങളില്‍ മാറ്റം വരുത്താനാണ് ധാരണയായിരിക്കുന്നത്. വോളന്ററി മോഡിഫിക്കേഷന്‍ വരുത്താനും തീരുമാനമായി. സിനിമക്കെതിരെ പ്രതിഷേധം കനത്തതോടെയാണ് അധികൃതരുടെ നീക്കം. അതേസമയം, നിര്‍മാതാക്കള്‍ തന്നെയാണ് സിനിമയില്‍ മാറ്റം ആവശ്യപ്പെട്ടതെന്നാണ് വിവരം. തിങ്കളാഴ്ചയോടെ മാറ്റം പൂര്‍ത്തിയാക്കും. അതുവരെ നിലവിലെ സിനിമ പ്രദര്‍ശനം തുടരും.

ചില രംഗങ്ങള്‍ മാറ്റാനും ചില പരാമര്‍ങ്ങള്‍ മ്യൂട്ട് ചെയ്യാനുമാണ് തീരുമാനം. ചിത്രത്തില്‍ 17 ലേറെ ഭാഗങ്ങളില്‍ മാറ്റം വരും. കലാപത്തിന്റ കൂടുതല്‍ ദൃശ്യങ്ങള്‍, സ്ത്രീകള്‍ക്കെതിരായ ആക്രമണ ദൃശ്യങ്ങള്‍ എന്നിവയിലും മാറ്റം വരും. വില്ലന്‍ കഥാപാത്രത്തിന്റ പേരും മാറും. എന്നാല്‍ ഇത് റീ സെന്‍സറിങ് അല്ല, മോഡിഫിക്കേഷന്‍ ആണെന്നാണ് വിവരം. എമ്പുരാന്‍ സിനിമക്കെതിരെ രൂക്ഷവിമര്‍ശനവുമായി ആര്‍എസ്എസ് മുഖപത്രവും നേതാക്കളും രംഗത്തെത്തിയിരുന്നു. മോഹന്‍ലാല്‍ ആരാധകരെ വഞ്ചിച്ചെന്നും പൃഥ്വിരാജ് ഹിന്ദു വിരുദ്ധ നിലപാട് സ്വീകരിച്ചെന്നുമാണ് ഓര്‍ഗനൈസറിലെ വിമര്‍ശനം. അതിനിടെ, സിനിമക്ക് രണ്ട് കട്ടാണ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചതെന്ന രേഖ പുറത്തുവന്നു. സെന്‍സര്‍ ബോര്‍ഡിലെ ആര്‍എസ്എസ് നോമിനികള്‍ കാര്യമായി ഇടപെട്ടില്ലെന്ന വിമര്‍ശനവും സംഘടനക്കുണ്ട്.

രണ്ട് ദിവസം കൊണ്ട് നൂറുകോടി നേടി കുതിക്കുന്നതിനിടെയാണ് എമ്പുരാനെതിരായ രാഷ്ട്രീയവിവാദം ശക്തമാകുന്നത്. ആര്‍എസ്എസ് എംപുരാനെതിരെ കടുത്ത നിലപാടെടുക്കുന്നു. സിനിമ ഹിന്ദുവിരുദ്ധമെന്നാണ് ഓര്‍ഗനൈസറിലെ കുറ്റപ്പെടുത്തല്‍. ഇന്ത്യാവിരുദ്ധ സിനിമയാണെന്ന് വിമര്‍ശിക്കുന്ന ലേഖനത്തില്‍ മോഹന്‍ലാലിനെയും പൃഥ്വിരാജിനെയും കടന്നാക്രമിക്കുന്നു. എ ജയകുമാര്‍, ജെ നന്ദകുമാര്‍ അടക്കമുള്ള ആര്‍എസ്എസ് നേതാക്കളും പരസ്യമായി സിനിമയെ വിമര്‍ശിക്കുന്നുണ്ട്. സിനിമക്കെതിരായ പ്രചാരണത്തിനില്ലന്നാണ് സംസ്ഥാന ബിജെപിയുടെ ഔദ്യോഗിക നിലപാട്. പക്ഷെ പാര്‍ട്ടിയിലെ ഭിന്ന നിലപാട് സൂചിപ്പിച്ചാണ് ദേശീയ കൗണ്‍സില്‍ അംഗം സി രഘുനാഥിന്റെ പ്രതികരണം ഉണ്ടായത്.

വിവാദങ്ങള്‍ക്കിടെയാണ് എംപുരാന്റെ സെന്‍സര്‍ രേഖാ പുറത്തുവന്നത്. സ്ത്രീകള്‍ക്കെതിരായ അതിക്രമത്തിന്‍െ ദൃശ്യങ്ങളുടെ ദൈര്‍ഘ്യം കുറക്കാനും ദേശീയപതാകയെ കുറിച്ചുള്ള ഡയലോഗ് ഒഴിവാക്കാനുമാണ് ബോര്‍ഡിന്റെ നിര്‍ദ്ദേശം. ആര്‍എസ്എസ് നോമിനികള്‍ കൂടിയുള്ള ബോര്‍ഡ് രണ്ട് കട്ട് മാത്രം നിര്‍ദ്ദേശിച്ചതിലുമുണ്ട് വിവാദം. സംഘപരിവാറിനെതിരായ കടുത്ത ഇതിവൃത്തത്തില്‍ കൂടുതല്‍ കട്ട് നിര്‍ദ്ദേശിക്കണമെന്നാണ് ചില ആര്‍എസ്എസ് നേതാക്കളുടെ നിലപാട്.

അതേസമയം കേരളത്തെ അപകീര്‍ത്തിപ്പെടുത്തും വിധം അവതരിപ്പിക്കപ്പെട്ട 'ദ കേരള സ്റ്റോറി'ക്ക് ഇല്ലാത്ത സെന്‍സര്‍ ബോര്‍ഡ് കട്ട് എംപുരാന് എന്തിനെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ചോദിച്ചു. ഗുജറാത്ത് കലാപവും ഗോധ്ര സംഭവവും ഒക്കെ ഇന്ത്യന്‍ ചരിത്രത്തിന്റെ ഭാഗമാണ്. അത് ഏതു തുണികൊണ്ട് മറച്ചാലും ഏത് കത്രിക കൊണ്ട് മുറിച്ചാലും തലമുറകള്‍ കാണുകയും അറിയുകയും ചെയ്യും.

സിനിമയുടെ ഉള്ളടക്കത്തിന്റെ പേരില്‍ അഭിനേതാക്കള്‍ക്കും സിനിമാ പ്രവര്‍ത്തകര്‍ക്കുമെതിരെ ഭീഷണി മുഴക്കുകയും സൈബര്‍ ആക്രമണം നടത്തുകയും ചെയ്യുന്നത് മുന്‍ചെയ്തികളെ ഭയക്കുന്നവരാണ്. തങ്ങള്‍ക്ക് ഹിതകരമല്ലാത്തത് സെന്‍സര്‍ ചെയ്യുമെന്ന ധാര്‍ഷ്ട്യം വ്യക്തമാക്കുന്നത് ഫാസിസ്റ്റ് മനോഭാവമാണ്. ആവിഷ്‌കാര സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ മൂലക്കല്ലാണ്. അത് തടയാനുള്ള ഏതു നടപടിയും എതിര്‍ക്കപ്പെടേണ്ടതാണെന്നും മന്ത്രി വി ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി.

മോഹന്‍ലാല്‍- പൃഥ്വിരാജ് സിനിമ എമ്പുരാനില്‍ മാറ്റം വരുത്താന്‍ ധാരണയായതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ചില ഭാഗങ്ങളില്‍ മാറ്റം വരുത്താനാണ് ധാരണയായിരിക്കുന്നത്. വോളന്ററി മോഡിഫിക്കേഷന്‍ വരുത്താനും തീരുമാനമായി. സിനിമക്കെതിരെ പ്രതിഷേധം കനത്തതോടെയാണ് അധികൃതരുടെ നീക്കം. അതേസമയം, നിര്‍മാതാക്കള്‍ തന്നെയാണ് സിനിമയില്‍ മാറ്റം ആവശ്യപ്പെട്ടതെന്നാണ് വിവരം. തിങ്കളാഴ്ചയോടെ മാറ്റം പൂര്‍ത്തിയാക്കും. അതുവരെ നിലവിലെ സിനിമ പ്രദര്‍ശനം തുടരും.

ചില രംഗങ്ങള്‍ മാറ്റാനും ചില പരാമര്‍ങ്ങള്‍ മ്യൂട്ട് ചെയ്യാനുമാണ് തീരുമാനം. ചിത്രത്തില്‍ 17 ലേറെ ഭാഗങ്ങളില്‍ മാറ്റം വരും. കലാപത്തിന്റ കൂടുതല്‍ ദൃശ്യങ്ങള്‍, സ്ത്രീകള്‍ക്കെതിരായ ആക്രമണ ദൃശ്യങ്ങള്‍ എന്നിവയിലും മാറ്റം വരും. വില്ലന്‍ കഥാപാത്രത്തിന്റ പേരും മാറും. എന്നാല്‍ ഇത് റീ സെന്‍സറിങ് അല്ല, മോഡിഫിക്കേഷന്‍ ആണെന്നാണ് വിവരം. എമ്പുരാന്‍ സിനിമക്കെതിരെ രൂക്ഷവിമര്‍ശനവുമായി ആര്‍എസ്എസ് മുഖപത്രവും നേതാക്കളും രംഗത്തെത്തിയിരുന്നു

അതേസമയം എമ്പുരാന്‍ വിവാദത്തില്‍ നടന്‍ മോഹന്‍ലാലിനേയും നിര്‍മാതാവ് ഗോകുലം ഗോപാലനേയും സംരക്ഷിച്ച് ആര്‍എസ്എസ് നേതാവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ചിത്രത്തിന്റെ ഉള്ളടക്കത്തെ സംബന്ധിച്ച വിവാദത്തില്‍ സംവിധായകന്‍ പൃഥ്വിരാജിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയാണ് ആര്‍എസ്എസ് വിശേഷ സമ്പര്‍ക്കപ്രമുഖ് എ. ജയകുമാറിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്. 'എമ്പുരാന്‍ മോഹന്‍ലാലിനെയും ഗോകുലം ഗോപാലനെയും തകര്‍ക്കാനുള്ള ഇടതു ജിഹാദി ഗൂഢാലോചന', എന്ന തലക്കെട്ടിലാണ് കുറിപ്പ്.

'എമ്പുരാന്‍ സിനിമയുടെ കഥയും ആവിഷ്‌കാരവും കോടിക്കണക്കിന് ജനങ്ങളെ സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്. പൃഥ്വിരാജും കൂട്ടരും ചതിച്ചത് നമ്മുടെ നാടിനെയും ഭരണകൂടത്തെയും ആണ്. എന്‍ഐഎ പോലുള്ള ദേശീയ ഏജന്‍സികളെ ജനലക്ഷങ്ങളുടെ മുമ്പില്‍ വിശ്വാസ്യത നഷ്ടപ്പെടുത്തുന്നത് ആര്‍ക്ക് വേണ്ടിയായിരുന്നു. മുല്ലപ്പെരിയാര്‍ ഡാം ബോംബിട്ട് തകര്‍ത്തു കേരളത്തെ നശിപ്പിക്കും എന്ന ഭീഷണി കേന്ദ്രത്തില്‍ നിര്‍ണായകസ്വാധീനം ചെലുത്തുന്നതായി ചിത്രീകരിക്കപ്പെടുന്ന കഥാപാത്രത്തിനെ കൊണ്ട് പറയിപ്പിച്ചത് നിര്‍ദോഷമായ കലയല്ല, കുത്സിത പ്രവര്‍ത്തനം ആണ്. അതിന് ഗുജറാത്ത് കലാപവുമായി ഒരു ബന്ധുവുമില്ല എന്ന് മാത്രമല്ല അങ്ങനെയൊരു ആഖ്യായികയോട് ഒരു തരത്തിലും ബന്ധപ്പെടുത്തുവാന്‍ കഴിയുന്ന കാര്യവുമല്ല. തിരക്കഥാകൃത്തിന്റെയും അണിയറയിലെയും അരങ്ങത്തെയും ഗൂഢാലോചകരുടെ ലക്ഷ്യമാണ് അത്തരം ഒരു ഭീഷണിയിലൂടെ പുറത്തുവരുന്നത്', കുറിപ്പില്‍ പറയുന്നു.

'സെന്‍സര്‍ ബോര്‍ഡിനു കാണാന്‍ കഴിയാത്തതു തീയേറ്ററില്‍ പോയ ജനങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞു. മോഹന്‍ലാലിനും ഗോകുലം ഗോപാലേട്ടനും പറയാന്‍ അറയ്ക്കുന്നത് എനിക്ക് പറയാതിരിക്കാന്‍ കഴിയില്ല. തെറ്റിദ്ധരിപ്പിക്കപ്പെടുകയും പ്രിവ്യൂ ഇല്ലാതിരിക്കുകയും കഥയുടെ പൂര്‍ണരൂപം മനസ്സിലാക്കിക്കാതെയുമാണ് സിനിമ തീയേറ്ററില്‍ ഗോപാലേട്ടനും ലാലേട്ടനും എത്തുന്നത്. സിനിമാ ലോകത്തെ രാജാക്കന്മാരായ ഗോപാലേട്ടനെയും ലാലേട്ടനെയും അക്ഷരാര്‍ത്ഥത്തില്‍ കൊലക്കുകൊടുക്കുകയാണ് ചിലര്‍ ചെയ്തത്. പൃഥ്വിരാജും സഹായികളും ചെയ്തത് രാജ്യദ്രോഹകുറ്റമാണ്. ഈ നാട്ടിലെ ജനകോടികള്‍ ഇതിനു വിധി എഴുതട്ടെ. സിനിമയില്‍ രാഷ്ട്രീയവും മതവും കലര്‍ത്തി കേരളത്തെയും മലയാളികളെയും ഇടത് തീവ്രവാദ കൂടാരത്തിലേക്ക് കൊണ്ടുപോകാമെന്ന് ധരിക്കുന്നവരെ സിനിമാലോകം ചവറ്റു കൊട്ടയിലെറിയും. ഇവിടെ കരളുറപ്പുള്ള ഒരു പ്രധാനമന്ത്രിയും കൈവിലങ്ങ് വയ്ക്കാന്‍ കരുത്തുള്ള ആഭ്യന്തരമന്ത്രിയും ഉള്ള നാടാണ് എന്നും ജയകുമാര്‍ കുറിച്ചു.

മോഹന്‍ലാല്‍- പൃഥ്വിരാജ് ചിത്രം എമ്പുരാനെതിരെ ആര്‍എസ്എസ് മുഖവാരികയായ ഓര്‍ഗനൈസറില്‍ ലേഖനം വന്നിരുന്നു. ചിത്രം ഹിന്ദുവിരുദ്ധമാണെന്ന് ലേഖനം ആരോപിക്കുന്നു. 'മോഹന്‍ലാലിന്റെ എമ്പുരാന്‍: ഹിന്ദുവിരുദ്ധ രാഷ്ട്രീയ അജന്‍ഡ പ്രചരിപ്പിക്കാന്‍ പൃഥ്വിരാജ് സുകുമാരന്‍ ചിത്രം ഗോധ്രാനന്തര കലാപത്തെ മുതലെടുക്കുന്നു' എന്ന തലക്കെട്ടില്‍ വിശ്വരാജ് വിയാണ് ലേഖനം എഴുതിയിരിക്കുന്നത്. ഓര്‍ഗനൈസറിന്റെ ഓണ്‍ലൈനിലാണ് ലേഖനം പ്രത്യക്ഷപ്പെട്ടത്.

ചിത്രം കേവലവിനോദത്തിന് പകരം പഴകിയ രാഷ്ട്രീയ അജന്‍ഡ മുന്നോട്ടുവെക്കാനുള്ള വേദിയായി മാറിയെന്ന് ലേഖനത്തില്‍ ആരോപിക്കുന്നു. ഗോധ്രാനന്തര കലാപത്തെ ചിത്രം വ്യക്തവും ആശങ്കപ്പെടുത്തുന്നതുമായ പക്ഷപാതത്തോടെയാണ് അവതരിപ്പിക്കുന്നത്. ചരിത്രവസ്തുതകളില്‍ ശ്രദ്ധകേന്ദ്രീകരിക്കേണ്ടതിന് പകരം കലാപത്തിന്റെ പശ്ചാത്തലം ഉപയോഗിച്ച് സാമൂഹിക ഐക്യത്തിന് ഗുരുതരമായ ഭീഷണി ഉയര്‍ത്തുന്ന വിഭാഗീയവും ഹിന്ദുവിരുദ്ധമായ ആഖ്യാനം മുന്നോട്ടുവെക്കുന്നുവെന്നും ലേഖനത്തില്‍ പറയുന്നു.

ചിത്രത്തിന്റെ ആദ്യഭാഗത്തെ രംഗങ്ങള്‍ 2002-ലെ കലാപത്തിലെ പ്രധാന അക്രമകാരികള്‍ ഹിന്ദുക്കളാണെന്ന പ്രതിച്ഛായ ശക്തിപ്പെടുത്തുന്നതും അവരെ വില്ലന്മാരായി ചിത്രീകരിക്കുന്നതുമാണ്. ഹിന്ദു സമുദായത്തെ ആകെ അപകീര്‍ത്തിപ്പെടുത്താന്‍ സിനിമ വയലന്‍സിനെ ഉപയോഗിക്കുന്നു. രക്ഷകരായി ചിത്രീകരിക്കപ്പെടാവുന്ന സാഹചര്യങ്ങളില്‍ പോലും ഹിന്ദുക്കളെ വില്ലന്മാരായി ചിത്രീകരിക്കുന്നു. മോഹന്‍ലാലിനെപ്പോലെ പരിചയസമ്പന്നനായ നടന്‍ തന്റെ സിനിമയ്ക്കായി സമുദായങ്ങള്‍ക്കിടയില്‍ വിദ്വേഷം മാത്രം വളര്‍ത്തുന്ന ഒരു പ്രചാരണ കഥ തിരഞ്ഞെടുത്തത് എന്തുകൊണ്ടാണെന്ന് ഇപ്പോഴും ദുരൂഹമാണെന്നും ലേഖനത്തില്‍ പറയുന്നു.

അത്തരം സിനിമയില്‍ അഭിനയിക്കാനുള്ള മോഹന്‍ലാലിന്റെ തീരുമാനം വിശ്വസ്തരായ ആരാധകവൃന്ദത്തോടുള്ള വഞ്ചനയാണ്. എമ്പുരാന്‍ ഹിന്ദു വിരുദ്ധ- ഇന്ത്യ വിരുദ്ധ സിനിമയായി ദേശീയ തലത്തില്‍ തുറന്നുകാട്ടപ്പെടണമെന്നതില്‍ സംശയമില്ലെന്നും പറയുന്ന ലേഖനത്തില്‍ പൃഥ്വിരാജിന്റെ മുന്‍ രാഷ്ട്രീയ നിലപാടുകളേയും വിമര്‍ശിക്കുന്നു.

1921-ലെ മലബാര്‍ കലാപത്തിന്റെ പശ്ചാലത്തില്‍ വാരിയംകുന്ന എന്ന പേരില്‍ സിനിമ പ്രഖ്യാപിച്ച ശേഷം അത് നടക്കാതെ പോയതിനെക്കുറിച്ച് ലേഖനത്തില്‍ ഒര്‍മിപ്പിക്കുന്നു. സിനിമാ തിരഞ്ഞെടുപ്പുകള്‍ക്ക് പുറമേ, പൃഥ്വിരാജ് ദേശവിരുദ്ധ നിലപാടുകള്‍ സ്വീകരിച്ചതായും ആരോപണമുണ്ടെന്ന് ലേഖനം പറയുന്നു. ലക്ഷദ്വീപ്, പൗരത്വ ഭേദഗതി ബില്‍ എന്നീ വിഷയങ്ങളിലെ നിലപാടുകള്‍ ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം.

എമ്പുരാന്‍ വളരെ ശ്രദ്ധയോടെ കാണേണ്ട സിനിമയാണെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ പറഞ്ഞു. ചിത്രം ഇന്ത്യയില്‍ നിലനില്‍ക്കേണ്ട മതേതരത്വത്തിന്റെ സന്ദേശം നല്‍കുന്നുണ്ട്. കേരളത്തില്‍ ഉണ്ടാകാന്‍ പാടില്ലാത്ത ചില കാര്യങ്ങളെക്കുറിച്ച് സിനിമയില്‍ സൂചിപ്പിക്കുന്നുണ്ടെന്നം അദ്ദേഹം പറഞ്ഞു. പത്തനാപുരം ആശിര്‍വാദ് സിനിമ പ്ലക്സില്‍ സിനിമ കണ്ടശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

'മതേതരത്വത്തിന്റെ സന്ദേശം സിനിമ നല്‍കുന്നുണ്ട്. അത് എടുത്തുപറയേണ്ട കാര്യമാണ്. രാഷ്ട്രീയമല്ല പറയുന്നതെങ്കിലും ഇന്ത്യയില്‍ നിലനില്‍ക്കേണ്ട മതേതരത്വത്തിന്റെ സന്ദേശം സിനിമ നല്‍കുന്നുണ്ട്. അത് വളരെ നല്ലകാര്യമാണ്. കേരളത്തില്‍ ഉണ്ടാകാന്‍ പാടില്ലാത്ത ചില കാര്യങ്ങളെക്കുറിച്ച് സിനിമയില്‍ സൂചിപ്പിക്കുന്നുണ്ട്. അതിലാരും പിണങ്ങിയിട്ട് കാര്യമില്ല. രാഷ്ട്രീയസിനിമയായും വേണമെങ്കില്‍ കാണാം. സിനിമകളില്‍ പല പാര്‍ട്ടികളേയും മുന്നണികളേയും വിമര്‍ശിക്കാറുണ്ട്. അതൊന്നും സീരിയസായി എടുക്കേണ്ട. സിനിമ കാണുന്ന കൗതുകത്തോടെ കണ്ടാല്‍ മതി. അതൊരു സിനിമയുടെ സബ്ജക്ടാണ്. ആ സബ്ജക്ടില്‍ ഒരു സന്ദേശമുണ്ട്. അത് മതേതരത്വത്തിന്റെ സന്ദേശമാണ്', മന്ത്രി പറഞ്ഞു.

'പടം വളരെ നന്നായിട്ടുണ്ട്. മലയാള സിനിമയില്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും ത്രില്ലിങ്ങായ സിനിമയാണ്. നല്ല സ്‌ക്രിപ്റ്റാണ് പടത്തിന്റേത്. ശ്രദ്ധയോടെ പടം കണ്ടിരിക്കണം. പടത്തിന് അല്പം നീളം കൂടുതലാണെന്ന് തോന്നും. ആക്ഷന്‍ പാക്ക്ഡ് മൂവി ആണ്. ലോകത്തെ പല രാഷ്ട്രങ്ങളിലും പോയി ഷൂട്ട് ചെയ്ത്, കണക്ട് ചെയ്തുവരുന്ന സ്റ്റോറിയാണ്. ശ്രദ്ധിച്ചിരുന്നാലെ മനസിലാവൂ. അത് മനസിലാക്കിയാല്‍ ത്രില്ലിങ് സിനിമയാണ്. ലാലേട്ടന്‍ ഗംഭീരമായിട്ടുണ്ട്. പൃഥ്വിരാജിന്റെ സംവിധാനം അതിഗംഭീരമായിട്ടുണ്ട്. ഇന്ത്യയില്‍ അത്രയും നല്ലൊരു അഭിനേതാവില്‍നിന്ന് ഇത്രയും നല്ല സംവിധാനത്തില്‍ ഒരു ചിത്രം നമുക്ക് ആദ്യമായാണ്. സ്‌ക്രിപ്റ്റൊക്കെ വളരെ ശ്രദ്ധിച്ചാണ് ചെയ്തിരിക്കുന്നത്', ഗണേഷ് കുമാര്‍ അഭിപ്രായപ്പെട്ടു.

'ഇന്ത്യന്‍ സിനിമയില്‍ പ്രാദേശിക ഭാഷയിലെ ഒരു നടന് ഇത്രയും ഇമ്പാക്ട് ഉണ്ടാക്കാന്‍ കഴിയുന്നത് ലാലേട്ടന് മാത്രമാണ്. ഇങ്ങനെയൊരു ത്രില്ലിങ് സിനിമ മലയാളത്തില്‍ ഉണ്ടാക്കാന്‍ അദ്ദേഹത്തിന് മാത്രമേ കഴിയുകയുള്ളൂ. ആ ഒരു ആക്ടറെ വെച്ചുമാത്രമേ ഇത്തരത്തിലൊരു സിനിമ എടുക്കാന്‍ പറ്റുകയുള്ളൂ. സിനിമയുടെ ട്രീറ്റ്മെന്റ് വേറൊരു തരത്തിലാണ്. സാധാരണ സിനിമ കാണുന്നപോലെയല്ല. ശ്രദ്ധയോടെ കണ്ടിരുന്നാല്‍ രസകരമായി തോന്നും', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

" f

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീട്ടുമുറ്റത്തുവച്ച് വീട്ടമ്മയ്ക്ക് നേരെ തെരുവുനായയുടെ ആക്രമണം  (2 hours ago)

താമരശ്ശേരിയിലെ ഒന്‍പത് വയസുകാരിയുടെ മരണം ; കാരണം അമീബിക് മസ്തിഷ്‌ക ജ്വരം ബാധ തന്നെ  (3 hours ago)

തെരുവുകളില്‍ നിന്നും ജാതിപ്പേരുകള്‍ എടുത്ത് മാറ്റാനൊരുങ്ങി തമിഴ്‌നാട് സര്‍ക്കാര്‍  (3 hours ago)

ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ സുരേഷ് ഗോപിയുടെ വാദം തള്ളി ദേവന്‍; ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ സ്വതന്ത്ര ഏജന്‍സി അന്വേഷണം നടത്തണമെന്ന് ദേവന്‍  (3 hours ago)

സിനിമതാരങ്ങളുടെ വീടുകളിലെ ഇഡി റെയ്ഡ്: ശബരിമല സ്വര്‍ണപ്പാളി വിവാദം മുക്കാനാകുമെന്ന് സുരേഷ് ഗോപി  (3 hours ago)

എല്‍ഡിഎഫ്- യുഡിഎഫ് റാലിക്കിടെ സംഘര്‍ഷത്തില്‍ ഷാഫി പറമ്പില്‍ എംപിക്ക് പരുക്ക്  (4 hours ago)

മകന്റെ തലയില്‍ കമ്പിപ്പാര കൊണ്ട് അടിച്ച് പിതാവ്; 22 കാരന്‍ മാതാപിതാക്കളെ ആക്രമിക്കാന്‍ ശ്രമിച്ചത് ചെറുക്കുന്നതിനിടെയാണ് സംഭവം  (4 hours ago)

വാഹനാപകടത്തില്‍ മഹാധമനിക്ക് ഗുരുതര പരിക്കേറ്റ തമിഴ്‌നാട് സ്വദേശിക്ക് എന്‍ഡോ വാസ്‌ക്കുലാര്‍ ചികിത്സ വഴി പുതുജീവന്‍; അഭിമാനത്തോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ്  (4 hours ago)

മെഡിറ്ററേനിയന്‍ കടലില്‍ മിലിട്ടറി ബേസ് ; ഇസ്രയേലിന് ട്രംപിന്റെ ഉരുക്കുകോട്ട  (5 hours ago)

യുവതിയുടെ ജീവന്‍ തിരിച്ചുകിട്ടിയത് എസ്‌ഐയുടെ അവസരോചിത ഇടപെടലില്‍  (6 hours ago)

സിഡാക് - ൽ ഒഴിവുകൾ  (6 hours ago)

ഒമാനിലേക്ക് അധ്യാപകരെ നിയമിക്കുന്നതിനുള്ള വമ്പൻ റിക്രൂട്ട്മെന്റ്  (6 hours ago)

തര്‍ക്കത്തിനിടെ മലയാളി യുവാവിനെ ചുറ്റികയ്ക്കടിച്ച് കൊലപ്പെടുത്തി  (6 hours ago)

സമാധാനത്തിനുള്ള നൊബേല്‍ മരിയ കൊറീന മചാഡോയ്ക്ക്  (6 hours ago)

ഹമാസ് ഇസ്രായേൽ സംഘർഷങ്ങളുടെ നാൾവഴികൾ  (6 hours ago)

Malayali Vartha Recommends