Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ക്രൈം ത്രില്ലറിൻ്റെ ഉദ്വേഗമുണർത്തി പോലീസ് ഡേ - ട്രെയിലർ പുറത്തുവിട്ടു

02 JUNE 2025 04:51 PM IST
മലയാളി വാര്‍ത്ത

ഒരു ക്രൈം ഇൻവെസ്റ്റി​ഗേഷൻ ചിത്രത്തിൻ്റെ എല്ലാ ഘടകങ്ങളും കോർത്തിണക്കി പോലീസ് ഡേ എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു. ജൂൺ ആറിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നതിൻ്റെ മുന്നോടിയായിട്ടാണ് ഈ ചിത്രത്തിൻ്റെ ട്രെയിലർ പുറത്തുവിട്ടിരിക്കുന്നത്. ആ ചിത്രത്തിൻ്റെ ചില ഭാഗങ്ങൾ ഒന്നു ശ്രദ്ധിക്കാം,

ബോഡി ആരാണ് ആദ്യം കണ്ടത് ?

സെർവൻ്റൊണ് സാർ...

നല്ലൊരു സ്ട്രഗിൾനടന്നതിൻ്റെ എല്ലാ സാധ്യതയും റൂമിലുണ്ട് സർ....

തനിക്കാരെയെങ്കിലും സംശയമുണ്ടോ?

ഒരു വിറ്റ്നസ്സുമില്ലാത്ത ഏര്യായിൽ രാത്രി ഇടിയും മിന്നലും മഴയുമൊക്കെ ചെയ്യുന്ന സമയത്ത് ക്ലോസ് റേഞ്ചിലുള്ള ഒരു ഷോട്ട് എന്നൊക്കെ പറഞ്ഞിട്ടുണ്ടങ്കിൽ ഒരു പ്രൊഫഷണൽ ക്ലില്ലറിന് ഇറ്റ്സ് ഈസി...

ഇത്ര നേരം ഞാനൊരു ജൻ്റിൽമാനായിരുന്നു ... ഇനി കാക്കിയുടെ തനിസ്വഭാവം എന്നെ ക്കൊണ്ട് എടുപ്പിക്കരുത്.

പോലീസ് ഡേ ....എന്ന ചിത്രത്തിലെ പ്രധാനപ്പെട്ട ചില രംഗ ങ്ങളിലെ ഏതാനും ഭാഗങ്ങളാണിവ. ഒരു മർഡറിൻ്റെ ചുരുളുകൾ നിവർത്തുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥൻ്റെ അന്വേഷണത്തിലെ അധികാരത്തിൻ്റെ ഉറച്ച വാക്കുകളായിരുന്നു ഇവ. സന്തോഷ് മോഹൻ പാലോടാണ് ഈ ചിത്രം സംവധാനം ചെയ്യുന്നത്.

ടിനി ടോം ആണ് ഇവിടെ അന്വേഷണ ഉദ്യോഗസ്ഥനായി എത്തുന്നത്. ടിനി ടോമിനെ ഈ കഥാപാത്രത്തിലൂടെ ഇതുവരെ കാണാത്ത വേഷത്തിലാണ് പ്രേക്ഷകർ കാണാൻ പോകുന്നത്. നർമ്മ സ്വഭാവമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചു പോന്നിരുന്ന ടിനി ടോം മികച്ച ഒരു പൊലീസ് കഥാപത്രത്തിലൂടെ തൻ്റെ ഇമേജ് തന്നെ മാറ്റിമറിക്കുകയാണ് ഈ കഥാപാത്രത്തിലൂടെ.

ഉന്നതനായ ഒരു പൊലീസ് ഉദ്യോഗസ്ഥൻ്റെ മരണമാണ് ഈ ചിത്രത്തിലൂടെ ഏറെ ഉദ്വേഗവും, സസ്പെൻസും നൽകി അവതരിപ്പിക്കുന്നത്. സദാനന്ദ സിനിമയുടെ ബാനറിൽ സജു വൈദ്യർ, ഷാജി മാറഞ്ചൽ, ലീലാകുമാരി എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഹരീഷ് കണാരൻ, ധർമ്മജൻ ബോൾഗാട്ടി, നന്ദു, അൻസിബ, ശ്രീധന്യ, എന്നിവരും ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുവെന്നും പിആർഓ വാഴൂർ ജോസ് അറിയിച്ചു.

കോ - പ്രൊഡ്യൂസർ - സുകുമാർ.ജി.
തിരക്കഥ - മനോജ്.ഐ. ജി.
ഗാനങ്ങൾ - രാജീവ് ആലുങ്കൽ, ജോസ് മോത്ത. ബിജു ജോസ്.
സംഗീതം - റോണി റാഫേൽ, ഡിനുമോഹൻ. ഛായാഗ്രഹണം - ഇന്ദ്രജിത്ത്. എസ്.
എഡിറ്റിംഗ് - രാകേഷ് അശോക.
കലാസംവിധാനം - രാജുചെമ്മണ്ണിൽ.
മേക്കപ്പ് - ഷാമി
കോസ്റ്റ്യും - ഡിസൈൻ - റാണാപ്രതാപ്.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ രതീഷ് നെടുമങ്ങാട്
പ്രൊഡക്ഷൻ കൺട്രോളർ - രാജീവ് കുടപ്പനക്കുന്ന്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (7 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (7 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (7 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (8 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (9 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (9 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (9 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (15 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (15 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (15 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (15 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (15 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (15 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (15 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (16 hours ago)

Malayali Vartha Recommends