Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ജാനകി എന്ന പേര് മാറ്റണം: സുരേഷ് ഗോപി ചിത്രം അനുമതി നിഷേധിച്ചതില്‍ പ്രതികരണവുമായി ബി ഉണ്ണിക്കൃഷ്ണന്‍

22 JUNE 2025 05:42 PM IST
മലയാളി വാര്‍ത്ത

സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ചിത്രം ജെഎസ്‌കെയ്ക്ക് സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ചതില്‍ പ്രതികരണവുമായി ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണന്‍. സിനിമയുടെ പേര് മാത്രമല്ല, കഥാപാത്രത്തിന്റെ പേരും മാറ്റണമെന്ന് കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് പറഞ്ഞിട്ടുണ്ടെന്ന് ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് സുരേഷ് ഗോപിയുമായി സംസാരിച്ചു. അദ്ദേഹം നേരിട്ട് ഇടപെട്ടിട്ടും മാറ്റമില്ലെന്ന് പറഞ്ഞെന്നും ബി ഉണ്ണിക്കൃഷ്ണന്‍ വ്യക്തമാക്കി.

'കേരളത്തിലെ സെന്‍സര്‍ ബോര്‍ഡ് കണ്ട് പൂര്‍ണ തൃപ്തിയായ ചിത്രമാണ് ജാനകിvsസ്‌റ്റേറ്റ് ഓഫ് കേരള. 96 ഇടങ്ങളില്‍ സുരേഷ് ഗോപി തന്നെ ജാനകി എന്ന പേര് പറഞ്ഞിട്ടുണ്ട്. അതൊക്ക മാറ്റാനാകുമോ. വിഷയത്തില്‍ ഫെഫ്ക പ്രത്യക്ഷ സമരത്തിലേക്ക് കടന്നേക്കും. എങ്ങോട്ടാണ് നമ്മള്‍ പോകുന്നത്? നമുക്ക് പേരിടാന്‍ പറ്റില്ലേ. കഥാപാത്രങ്ങള്‍ ഹിന്ദു ആണെങ്കില്‍ ഏതെങ്കിലും ദൈവത്തിന്റെ പേരായിരിക്കും. എനിക്ക് സ്വന്തം പേര് പോലും ഇടാന്‍ പറ്റില്ലേ? മലയാള സിനിമയിലെ വില്ലന്‍മാരുടെ പേര് നോക്കൂ. വളരെ ഗുരുതരമായ പ്രശ്‌നം ആണിത്. സംവിധായകനോട് നിയമപരമായി മുന്നേറാന്‍ പറഞ്ഞിട്ടുണ്ട്' ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

നേരത്തെ പത്മകുമാര്‍ സംവിധാനം ചെയ്ത സിനിമയ്ക്കും സമാനമായ പ്രശ്‌നം ഉണ്ടായിരുന്നു. അതിലെ കഥാപാത്രത്തിന്റെ പേരും ജാനകി എന്നായിരുന്നു. അതും മാറ്റണം എന്ന് പറഞ്ഞു. അദ്ദേഹം ജാനകിയെ ജയന്തി എന്ന് പറഞ്ഞു മാറ്റിയ ശേഷമാണ് പ്രദര്‍ശനാനുമതി നല്‍കിയതെന്നും ബി ഉണ്ണികൃഷ്ണ ചൂണ്ടിക്കാണിച്ചു. രാവണ പ്രഭുവിലും ജാനകി എന്നായിരുന്നു നായികയുടെ പേരെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജൂണ്‍ 27ന് ചിത്രം റിലീസ് ചെയ്യാനിരിക്കെ കഴിഞ്ഞ ദിവസമാണ് ജെഎസ്‌കെയ്ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. ഹൈന്ദവ ദൈവത്തിന്റെ പേരാണ് ജാനകിയെന്നും ഇത് മാറ്റണമെന്നുമാണ് സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശം. സുരേഷ് ഗോപി നായകനായി പ്രവീണ്‍ നാരായണന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന കോര്‍ട്ട് റൂം ത്രില്ലര്‍ ചിത്രമാണ് 'ജെ എസ് കെ ജാനകിvsസ്‌റ്റേറ്റ് ഓഫ് കേരള'.

19 വര്‍ഷങ്ങള്‍ക്ക് ശേഷം സുരേഷ്‌ഗോപി വീണ്ടും വക്കീല്‍ വേഷം അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയുണ്ട്. സുരേഷ് ഗോപിയുടെ മകന്‍ മാധവ് സുരേഷ് അഭിനയിക്കുന്ന ചിത്രം എന്നതാണ് മറ്റൊരു പ്രത്യേകത. ഇടവേളക്ക് ശേഷം അനുപമ പരമേശ്വരന്‍ മലയാളത്തിലേക്ക് തിരിച്ചു വരികയാണ്. ജാനകി എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ദിവ്യപിള്ള, ശ്രുതി രാമചന്ദ്രന്‍ എന്നിവരും നായികമാണ്.

അസ്‌കര്‍ അലി, ബൈജു സന്തോഷ്, ജയന്‍ ചേര്‍ത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രന്‍, രജിത് മേനോന്‍, നിസ്താര്‍ സേട്ട്, രതീഷ് കൃഷ്ണന്‍, ഷഫീര്‍ ഖാന്‍, മഞ്ജുശ്രീ നായര്‍ ജയ് വിഷ്ണു, വൈഷ്ണവി രാജ്, മേധ പല്ലവി, കോട്ടയം രമേഷ്, ദിലീപ്, ബാലാജി ശര്‍മ എന്നിവരാണ് മറ്റു താരങ്ങള്‍. ഛായാഗ്രഹണം രണദിവേ, എഡിറ്റിംഗ് സംജിത് മുഹമ്മദ്, പശ്ചാത്തല സംഗീതം ജിബ്രാന്‍, സംഗീതം ഗിരീഷ് നാരായണന്‍, കാര്‍ത്തിക് ക്രിയേഷന്‍സുമായി സഹകരിച്ച് കോസമോസ് എന്റര്‍ടൈന്‍മെന്റ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് ജെ. ഫനീന്ദ്ര കുമാര്‍ ആണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (38 minutes ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (48 minutes ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (55 minutes ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (1 hour ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (1 hour ago)

അയ്യോ മകളേ... പോയല്ലോ!" ട്രെയിൻ തട്ടി ചിന്നിചിതറി മൃതദേഹം..! മോർച്ചറിയിൽ തിരിച്ചറിഞ്ഞ് അച്ഛൻ,കുഴഞ്ഞുവീണു  (1 hour ago)

VIZHINJAM PORT വിഴിഞ്ഞം ഓഹരി കൈമാറ്റം സർക്കാർ തടയുമോ ?  (2 hours ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിലെ ആദ്യ മത്സരം... കേരള ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം  (2 hours ago)

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം  (3 hours ago)

വയനാട് പിണങ്ങോട് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്....  (3 hours ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (4 hours ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (4 hours ago)

നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ  (4 hours ago)

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും  (4 hours ago)

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (4 hours ago)

Malayali Vartha Recommends