പള്ളത്തി മീൻപോലെ... സോഷ്യൽ മീഡിയാ താരം ഹനാൻഷാ പാടിയ പൊങ്കാലയിലെ പുതിയ ഗാനം ദുബായിൽ പ്രകാശനം ചെയ്തു...

ഏ. ബി. ബിനിൽ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പൊങ്കാല എന്ന ചിത്രത്തിൻ്റെ ഏറ്റവും പുതിയ ഗാനം ദുബായിൽ നടന്ന ചടങ്ങിലൂടെ പ്രകാശനം ചെയ്തു. ബി.കെ. ഹരിനാരായണൻ രചിച്ച്, രഞ്ജിൻ രാജ് ഈണമിട്ട ഈ ഗാനം സോഷ്യൽ മീഡിയായിലൂടെ തരംഗമായി മാറിയ ഹനാൻഷായാണ് ആലപിച്ചിരിക്കുന്നത്. പള്ളത്തി മീൻപോലെ എന്നു തുടങ്ങുന്ന ഗാനമായിരുന്നു ഇവിടെ പ്രകാശനം ചെയ്തത്. നവംബർ ഒമ്പത് ഞായറാഴ്ച്ച ദുബായ് എത്തിസലാത്ത് അക്കാഡമിയിൽ നടന്ന വലിയ ചടങ്ങിലാണ് പ്രേഷകർക്ക് ഏറെ ഹരം നൽകി ക്കൊണ്ട് ഹനാൻ ഷാ ലൈവ്പാടിക്കൊണ്ട് ഈ ഗാനം പുറത്തുവിട്ടത്.
ചിത്രത്തിലെ നായിക യാമി സോന, അഭിനേതാക്കളായ സൂര്യ കൃഷ്, ഇന്ദ്രജിത്ത് ജഗജിത് എന്നിവരും സംഘാംഗങ്ങളും പങ്കെടുത്ത നൃത്താവിഷ്ക്കാരത്തോടെയായിരുന്നു ഈ ഗാനത്തിൻ്റെ ലോഞ്ചിംഗ്. ഏറെ പുതുമയും കാതുകവും നൽകുന്നതായിരുന്നു ഈ ഗാനാവിഷ്ക്കരണവും. ചിത്രത്തിൻ്റെ സംവിധായകൻ, ഏ. ബി. ബിനിൽ, സംഗീത സംവിധായകൻ രഞ്ജിൻ രാജ്, പ്രശസ്ത ഗായിക മിൻമിനി, നിർമ്മാതാക്കളായ ദീപു ബോസ്, അനിൽ പിള്ള, ജഗജിത് എന്നിവരും ചടങ്ങിൽ പങ്കെടുക്കുകയുണ്ടായി.
ഗ്ലോബൽ പിക്ച്ചേർസ് എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ ദീപു ബോസ്, അനിൽ പിള്ള, എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഒരു ഹാർബറിൻ്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും ആക്ഷൻ മൂഡിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ശ്രീനാഥ് ഭാസി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ശ്രീനാഥ് ഭാസി ആക്ഷൻ ഹീറോ ആകുന്ന ആദ്യ ചിത്രം കൂടിയാണിത്. ബാബുരാജ്,
അലൻസിയർ, സുധീർ കരമന,കിച്ചു ടെല്ലസ്, സോഹൻ സീനുലാൽ , മാർട്ടിൻമുരുകൻ, സമ്പത്ത് റാം , രേണു സുന്ദർ, ജീമോൻ ജോർജ്, സ്മിനു സിജോ ശാന്തകുമാരി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഛായാഗ്രഹണം - ജാക്സൺ ജോൺസൺ. എഡിറ്റിംഗ് - അജാസ്. പ്രൊഡക്ഷൻ കൺട്രോളർ സെവൻ ആർട്ട്സ് മോഹൻ. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം ഡിസംബർ അഞ്ചിന് പ്രദർശനത്തിനെത്തുന്നു. പ്രദർശനത്തിനെത്തുന്നു.-
വാഴൂർ ജോസ്.
https://www.facebook.com/Malayalivartha
























