ഫഹദിന് കിട്ടേണ്ടത് രണ്ടാമത്തെ സംസ്ഥാന അവാര്‍ഡ്

ഫഹദ് ഫാസിലിന് ഇത്തവണ ലഭിക്കേണ്ടത് രണ്ടാമത്തെ സംസ്ഥാന അവാര്‍ഡായിരുന്നു. എന്നാല്‍ രണ്ട് വര്‍ഷം മുമ്പുള്ള അവാര്‍ഡ് നിര്‍ണയവേളയില്‍ പ്രായത്തിന്റെ പേരില്‍ അവാര്‍ഡ് നിഷേധിച്ചിരുന്നു. ചാപ്പാകുരിശ് അടക്കമുള്ള സിനിമകളിലെ അഭിനയത്തിന് അന്ന് ഫഹദിനെ പരിഗണിച്ചിരുന്നു. ജൂറി അംഗമായിരുന്ന കെആര്‍ മീര അടക്കമുള്ളവര്‍ ഫഹദിന് വേണ്ടി വാദിച്ചിരുന്നു. പക്ഷെ, അന്നത്തെ മന്ത്രിയും ദിലീപും തമ്മിലുള്ള അടുപ്പത്തിന്റെ പേരില്‍ എല്ലാം മാറി മറിഞ്ഞു. അതിനെതിരെ അന്ന് പ്രതിഷേധം ഉണ്ടായിരുന്നു.
അന്ന് അവാര്‍ഡ് ലഭിച്ചിരുന്നെങ്കില്‍ മുപ്പത് വയസില്‍ ഫഹദിന് രണ്ട് അവാര്‍ഡ് ലഭിച്ചേനെ. 30 വയസിനുള്ളില്‍ പൃഥിരാജിന് രണ്ട് സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ സെല്ലുലോയ്ഡിലെ അവാര്‍ഡിനായിരുന്നു പുരസ്‌കാരം ലഭിച്ചത്. അനില്‍രാധാകൃഷ്ണന്‍ സംവിധാനം ചെയ്ത 24 നോര്‍ത്ത് കാതം എന്ന സിനിമയിലെ അഭിനയത്തിനാണ് ഫഹദിന് അവാര്‍ഡ് ലഭിച്ചത്. അമിതവൃത്തിയുള്ള ഒരാളുടെ വേഷമായിരുന്നു ചിത്രത്തില്‍ ഫഹദിന്. അതേസമയം ലാലിനും മികച്ച നടനുള്ള പുരസ്‌കാരം രണ്ടാം തവണയാണ് ലഭിക്കുന്നത്. ആദ്യം തലപ്പാവിനായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha