ഗോഡ്‌സ് ഓണ്‍ കണ്‍ട്രി സൂപ്പര്‍

ഫഹദ് ഫാസില്‍ പ്രധാന വേഷത്തിലഭിനയിച്ച ഗോഡ്‌സ് ഓണ്‍ കണ്‍ട്രി സൂപ്പര്‍ ഹിറ്റിലേക്ക്. ഒരു ദിവസം മധ്യകേരളത്തില്‍ നടക്കുന്ന സംഭവ ബഹുലമായ കഥയാണ് ചിത്രം പറയുന്നത്. പരസ്പരം പരിചയം പോലുമില്ലാത്ത ചില കഥാപാത്രങ്ങള്‍ അവരുടെ യാത്രകള്‍ , ചിന്തകള്‍ , പ്രശ്‌നങ്ങള്‍ എല്ലാം ഇന്നത്തെ കേരളീയ സമൂഹത്തിന്റെ പശ്ചാത്തലത്തിലാണ് സംവിധായകന്‍ സുനില്‍ വാസുദേവ് കഥ പറയുന്നത്. ഫഹദ് ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് ചിത്രത്തിലെ മനുകൃഷ്ണ. ശ്രീനിവാസന്റെ പബ്ലിക് പ്രോസിക്യൂട്ടറും ലാലിന്റെ മുഹമ്മദ് എന്ന ഡ്രൈവറും ശ്രദ്ധേയമായി.
ദുബയില്‍ വെച്ച് ഒരാളെ അബദ്ധത്തില്‍ വണ്ടിയിടിപ്പിച്ച് കൊന്ന ഭാര്യയെ രക്ഷിക്കാന്‍ പണത്തിനായി നാട്ടിലെത്തുന്ന മനുകൃഷ്ണ നേരിടുന്ന സങ്കീര്‍ണമായ പ്രശ്‌നങ്ങളിലൂടെ ചിത്രം കടന്ന് പോകുന്നത്. തന്റെ സമ്പാദ്യമായ 65 ലക്ഷത്തിന്റെ ദര്‍ഹം കുഴല്‍ പണക്കാര്‍ക്ക് കൊടുത്ത് നാട്ടില്‍ നിന്ന് 75 ലക്ഷം വാങ്ങുകയാണ് മനുവിന്റെ ലക്ഷ്യം. ആ പണം മരിച്ചയാളുടെ ഭാര്യയ്ക്ക് ബ്‌ളഡ് മണി കൊടുക്കാനാണ്. അതിലൂടെ ഭാര്യയെ രക്ഷിക്കാനാകും. 75 ലക്ഷം കിട്ടിയെങ്കിലും. പണവുമായി മനുവും സുഹൃത്ത് അഭിരാമിയും പോയ കാര്‍ ആക്‌സിഡന്റില്‍ പെടുന്നു. ആ സമയത്ത് ആരോ പണമടങ്ങിയ ബാഗുമായി കടന്നുകളഞ്ഞു. തുടര്‍ന്ന് പണത്തിനായി ഇരുവരും നടത്തുന്ന പോരാട്ടമാണ് ഗോഡ്‌സ് ഓണ്‍ കണ്‍ട്രി.
മനുവിന്റെ യാത്രക്കിടയില്‍ മുഹമ്മദ്, മാത്തന്‍തരകന്‍ എന്ന പബ്ലിക് പ്രോസിക്യൂട്ടര്‍, തന്റെ ജാര സന്തതിയെ സുഹൃത്തുക്കള്‍ക്ക് കാഴ്ചവെച്ച എംഎല്‍എ വക്കച്ചന്‍, അയാള്‍ടെ ഭാര്യ, കൊച്ചിയിലെ രണ്ട് ക്വട്ടേഷന്‍ തലവന്‍മാര്‍ , ഒരു ഓട്ടോ ഡ്രൈവര്‍ , അഭിസാരിക, ലോട്ടറി കച്ചവടക്കാരന്‍ , അപകടങ്ങള്‍ സംഭവിക്കുമ്പോള്‍ ബാഗും പണവും മോഷ്ടിക്കുന്നയാള്‍ അങ്ങനെ സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവര്‍ കടന്നുവരുന്നു. അടുത്തകാലത്തെങ്ങും മലയാളത്തില്‍ ഇത്രയും വ്യത്യസ്തമായ ഒരു പ്രമേയമുള്ള സിനിമ ഇറങ്ങിയിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha